കിം ജോംഗിന്റെ വിചിത്ര ശീലങ്ങളെ കുറിച്ച്...സ്വന്തമായി ലൈംഗിക അടിമകള്‍?

ഇന്നു ലോകം ചര്‍ച്ച ചെയ്യുന്നതു കിം ജോംഗിന്റെ വിചിത്ര ശീലങ്ങളെ കുറിച്ചാണ്. ലോകത്തെ മുഴുവന്‍ പേടിപ്പിക്കുന്ന ഈ നേതാവിന് ഏറ്റവും ഭയം വിമാന യാത്രയോടാണു എന്നു പറയുന്നു. യാത്രയ്ക്കായി ട്രെയിനിനെയാണ് ആശ്രയിച്ചിരുന്നത്. വിമാനം ആകാശത്തുവച്ചു പൊട്ടിത്തെറിച്ചു മരിച്ചാലോ എന്ന ഭയമാണു വിമാനത്തില്‍ കയറുന്നതില്‍ നിന്ന് കിമ്മിനെ പിന്തിരിപ്പിക്കുന്ന കാര്യം. അദ്ദേഹത്തിന്റെ പിതാവും ഇങ്ങനെ തന്നെയായിരുന്നു.
സ്വന്തമായി ലൈംഗിക അടിമകള്‍ ഉണ്ടെന്നുള്ളതാണു കിമ്മിനെക്കുറിച്ചുള്ള പ്രധാന ആരോപണങ്ങളില്‍ ഒന്ന്. മുതുമുത്തച്ഛന്‍ കിം ഇല്‍ സുംഗ് തുടങ്ങിവച്ചതാണ് ഈ ശീലം എന്നും പറയുന്നു. ലൈംഗിക രോഗങ്ങള്‍ വരാതിരിക്കാന്‍ 13 വയസു പ്രായമുള്ള കുട്ടികളെയാണു സംഘം തിരഞ്ഞെടുക്കുന്നത് എന്നും പറയുന്നു.
കന്യകാത്വം ഉറപ്പുവരുത്തിയ ശേഷമാണ് ഇത്തരം പെണ്‍കുട്ടികളെ സംഘത്തിലേയ്ക്ക് എടുക്കുന്നത്. കിമ്മിനെയും സംഘത്തേയും ലൈംഗിക ക്രിയകളിലൂടെ വിനോദിപ്പിക്കുക എന്നതാണു പരിശീലനം കിട്ടിയ ഈ പെണ്‍സംഘത്തിന്റെ ജോലി. മസാജിങ്ങ്, പാട്ട്, ഡാന്‍സ് തുടങ്ങിയവയില്‍ ഈ പെണ്‍കുട്ടികള്‍ക്കു പരിശീലനം നല്‍കുന്നതായി പറയുന്നു. ലൈംഗിക താല്‍പ്പര്യം കൂട്ടുന്നതും ഉത്തേജനം നല്‍കുന്നതുമായ മരുന്നുകള്‍ കണ്ടുപിടിക്കാനായി കിം രാജ്യത്തെ ശാസ്ത്രഞ്ജന്മാരോട് ആവശ്യപ്പെട്ടിരുന്നതായി പറയുന്നു.
മരുന്നുകള്‍ നിര്‍മ്മിച്ചു കഴിഞ്ഞാല്‍ അവ ലോക വിപണിയില്‍ ഇറക്കാനും കിമ്മിനു പദ്ധതിയുണ്ടെന്നാണു റിപ്പോര്‍ട്ട്. സ്‌പോര്‍ട്ട്‌സിനോടു താല്‍പര്യം ഉണ്ട് എങ്കിലും രാജ്യത്തിനായി മത്സരിച്ചു തോറ്റാല്‍ മത്സരിക്കുന്നയാള്‍ പിന്നെ പുറം ലോകം കാണില്ല. മോശം പ്രകടനം കാഴ്ചവയ്ക്കുന്നയാളുടെ റേഷന്‍ വെട്ടിച്ചുരുക്കുക, മോശം വീടുകളിലേയ്ക്കു മാറ്റുക, ഖനികളില്‍ പണിയെടുക്കാന്‍ അയക്കുക തുടങ്ങിയ ശിക്ഷ നടപടികളും ഉണ്ടാകും.
https://www.facebook.com/Malayalivartha
























