റിപ്പോര്‍ട്ടര്‍ക്കുമില്ലേ ക്ഷീണം.... ലൈവ് റിപ്പോര്‍ട്ടിങ്ങിനിടെ കോട്ടുവായിട്ട സുന്ദരി

ചാനലിന്റെ തത്സമയ സംപ്രേഷണത്തില്‍ തത്സമയ ക്കോട്ടുവായുമായെത്തിയ റിപ്പോര്‍ട്ടറുടെ വിഡിയോ വൈറലായി. വാര്‍ത്താ ചാനലിന്റെ കാലാവസ്ഥാ റിപ്പോര്‍ട്ടിങ്ങിനിടെയാണ് സുന്ദരിയായ റിപ്പോര്‍ട്ടര്‍ ക്കോട്ടുവായിട്ടത്. പ്രൊഡക്ഷന്‍ ടീം അംഗത്തിനു പറ്റിയ ചെറിയൊരു കൈപ്പിഴയാണ് റിപ്പോര്‍ട്ടറുടെ ലൈവ് ക്കോട്ടുവാ കാണാന്‍ പ്രേഷകര്‍ക്ക് അവസരമൊരുക്കിയത്. മെട്രോളജിസ്റ്റായ റോസ്ജാന്‍സണ്‍ സ്റ്റുഡിയോയ്ക്കുള്ളില്‍ കാലാവസ്ഥാ റിപ്പോര്‍ട്ട് വിവരിക്കുന്നതിനിടെയാണ് പൊടുന്നനെ സ്‌ക്രീനില്‍ റിപ്പോര്‍ട്ടര്‍ ദീദി ക്കോട്ടുവായിടുന്ന ദൃശ്യങ്ങളെത്തിയത്. ദീദി വല്ലാതെ തളര്‍ന്നിരിക്കുന്നു അല്ലേ എന്ന് ഒരു ചെറി ചിരിയോടെ ചോദിച്ചുകൊണ്ട് അദ്ദേഹം കാലാവസ്ഥാ റിപ്പോര്‍ട്ടിലേക്ക് തിരിച്ചു പോകുന്നു. എന്നാല്‍ തനിക്കു പറ്റിയ അബദ്ധത്തെ തമാശയാക്കി പറഞ്ഞുകൊണ്ട്അവിടുത്തെ കാലാവസ്ഥയെക്കുറിച്ച് ദീതി മനോഹരമായി റിപ്പോര്‍ട്ട് ചെയ്തു.
സാധാരണ ഇത്തരം അബദ്ധങ്ങളോട് ആളുകള്‍ വളരെ രൂക്ഷമായ രീതിയില്‍ കളിയാക്കിക്കൊണ്ടാണ് പ്രതികരിക്കാറുള്ളത്. എന്നാല്‍ റിപ്പോര്‍ട്ടറിനെ കളിയാക്കുന്നതിനുപകരം അവരുടെ മനസ്സാന്നിധ്യത്തെയും നര്‍മ്മബോധത്തെയും വാഴ്ത്തുകയാണ് ആളുകള്‍. മെട്രോളജിസ്റ്റായ റോസ് ജാന്‍സണും ദീതി സണും ചാനലിന്റെ മുതല്‍ക്കൂട്ടാണെന്നും അപ്രതീക്ഷിത സംഭവങ്ങളുണ്ടായിട്ടും ഒരു തമാശപോലെ ആസ്വദിച്ച് ഇരുവരും ജോലി ഭംഗിയായി പൂര്‍ത്തിയാക്കിയെന്നുമാണ് ആളുകളുടെ പ്രതികരണം.
https://www.facebook.com/Malayalivartha
























