ഷോപ്പിങ് മാളില്‍ അറുപതോളം പെണ്‍കുട്ടികള്‍ തമ്മില്‍ കൂട്ടയടി

ഷോപ്പിങ് മാളിനെ കലാപഭൂമിയാക്കി അറുപതോളം പെണ്‍കുട്ടികള്‍ തമ്മിലടിക്കുന്ന വിഡിയോ പുറത്തു വന്നു. ഫ്‌ലോറിഡയിലെ ഓറഞ്ച് പാര്‍ക്കിലാണ് പെണ്‍കുട്ടികള്‍ തമ്മിലടിച്ച് കലഹിച്ചത്. സംഭവത്തില്‍ അഞ്ചുപേര്‍ അറസ്റ്റിലായി.
വീഡിയോ ഫേസ്ബുക്കില്‍ പങ്കുവച്ചതോടെ ഒറ്റ ദിവസം കൊണ്ട് തന്നെ അഞ്ചുലക്ഷം പേരാണ് വീഡിയോ കണ്ടത്. കുറെ പേര്‍ ചേര്‍ന്ന് ഒരാളെ നിലത്തിട്ട് മര്‍ദിക്കുന്നതും ഇതിനിടെ പരസ്പരം ഏറ്റുമുട്ടുന്നതും എല്ലാം വിഡിയോയുണ്ട്. എന്തായാലും വീഡിയോ പുറത്തുവന്നതോടെ മാളുകാരാണ് പുലിവാലു പിടിച്ചത്. മാളിലെ ഷോപ്പ് ഉടമകളുടെയും ജീവനക്കാരുടെയും ഉപഭോക്താക്കളുടെയും സുരക്ഷയാണ് പ്രധാനമെന്ന പ്രസ്താവനയുമായി മാള്‍ മാനേജ്‌മെന്റ് രംഗത്തെത്തിയിട്ടുണ്ട്.
https://www.facebook.com/Malayalivartha
























