സ്വന്തം കുഞ്ഞിനെ കെട്ടിത്തൂക്കി കൊല്ലുന്ന ദൃശ്യം ഫേസ്ബുക്കില്‍ ലൈവിട്ടശേഷം യുവാവ് ആന്മഹത്യ ചെയ്തു

ഭാര്യയുമായുള്ള വഴക്കിനെ തുടര്‍ന്ന് യുവാവ് കുഞ്ഞിനെ കെട്ടിത്തൂക്കി കൊന്നു. സംഭവത്തിന് ശേഷം യുവാവ് ആന്മഹത്യ ചെയ്തു. തായ്‌ലാന്‍ഡ് സ്വദേശിയാണ് 11 മാസം മാത്രം പ്രായമുള്ള സ്വന്തം കുഞ്ഞിനെ കൊല്ലുന്നത് ഫേസ്ബുക്ക് ലൈവില്‍ കാണിച്ച ശേഷം ആത്മഹത്യ ചെയ്തത്. തായ്‌ലാന്‍ഡിലെ ഫുക്കറ്റിലെ ഒരു ഹോട്ടലിലാണ് സംഭവം നടന്നത്. വുട്ടിസാന്‍ വോങ്ടാലേ എന്ന 21 കാരനാണ് ഈ ക്രൂരകൃത്യം ചെയ്തത്. വഴക്കിന് ശേഷം കുട്ടിയെ എടുത്തുകൊണ്ട് പോയ ഇയാള്‍ കുട്ടിയെഹോട്ടല്‍മുറിയില്‍ കെട്ടിത്തൂക്കുകയായിരുന്നു. ഫേസ്ബുക്കില്‍ ദൃശ്യങ്ങള്‍ കണ്ടയുടന്‍ യുവാവിന്റെ ബന്ധുക്കല്‍ പൊലീസില്‍ വിവരമറിയിച്ചു. എന്നാല്‍ പൊലീസെത്തുമ്പോഴേക്കും വോങ്ടാലേയും മകളും മരിച്ചിരുന്നു.
പ്രാദേശിക സമയം വൈകിട്ട് 4:50 നും 4:57നും രണ്ട് വീഡിയോകളാണ് പോസ്റ്റ് ചെയ്യപ്പെട്ടത്. സംഭവത്തില്‍ ഫേസ്ബുക്ക് ഖേദം പ്രകടിപ്പിക്കുകയും ദൃശ്യങ്ങള്‍ നീക്കം ചെയ്യുകയും ചെയ്തു. ഇത്തരം ദൃശ്യങ്ങള്‍ക്ക് ഒരിക്കലും ഫേസ്ബുക്കില്‍ സ്ഥാനമില്ലെന്ന് ഫേസ്ബുക്ക് വക്താവ് പറഞ്ഞു. ഈ ദൃശ്യങ്ങള്‍ പ്രചരിച്ചതിനെത്തുടര്‍ന്ന് യൂട്യൂബും അവ നീക്കം ചെയ്തിട്ടുണ്ട്.
https://www.facebook.com/Malayalivartha
























