ഗര്‍ഭ നിരോധനഗുളിക ആയുസ് കുറയ്ക്കും; സ്ത്രീകളുടെ അയുസിന്റെ പത്തു വര്‍ഷം നഷ്ടമാകും

സ്ഥിരമായി ഗര്‍ഭനിരോധന ഗുളിക ഉപയോഗിക്കുന്ന സ്ത്രീകള്‍ക്കു ആയുസിന്റെ പത്തു വര്‍ഷം നഷ്ടമാകുമെന്നു റിപ്പോര്‍ട്ട്. ഗര്‍ഭ നിരോധന ഗുളിക സ്ഥിരമായി കഴിക്കുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്നാണ് റി്‌പ്പോര്‍ട്ട്. ഗര്‍ഭ നിരോധന ഗുളികകള്‍ സ്ത്രീകളില്‍ ജീവിത നിലവാരം കുറയ്ക്കുമെന്നാണ് മ്‌റ്റൊരു പഠനം. സ്വീഡനിലെ കരോളിന്‍സ്സ്‌ക ഇന്‍സ്റ്റിറ്റൂട്ടും സ്‌റ്റോക്‌ഹോം സ്‌കൂള്‍ ഓഫ് എക്കണോമിക്‌സും സഹകരിച്ചാണ് ഈ പഠനം നടത്തിയത്.
ഗര്‍ഭനിരോധന ഗുളികകള്‍ ഉപയോഗിക്കുന്ന സ്ത്രീകളുടെ ജീവിത നിലവാരം താഴ്ന്നുവെന്നാണ് ഗവേഷണ റിപ്പോര്‍ട്ട് പറയുന്നത്. ഇവ മാനസികവും ശാരീരികവുമായ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്ന് പഠനം പറയുന്നു. ഗര്‍ഭനിരോധന ഗുളികകള്‍ സ്ത്രീകളുടെ മാനസിക നില, പൊതുബോധം, ആത്മനിയന്ത്രണം, ഊര്‍ജ്ജ നിലകള്‍ എന്നിവയെ പ്രതികൂലമായി ബാധിച്ചുവെന്നാണ് പഠനം പറയുന്നത്. ഡിപ്രഷന്‍ അഥവാ വിഷാദരോഗത്തിലേക്കും ഇത് നയിക്കുമെന്ന് പറനം പറയുന്നു.
18-35 വയസ്സിനിടയിലുള്ള ആരോഗ്യവതികളായ 340 സ്ത്രീകളില്‍ മൂന്നുമാസം ഗവേഷണം നടത്തിയാണ് പുതിയ കണ്ടെത്തല്‍ നടത്തിയത്. ഗര്‍ഭനിരോധന ഗുളികള്‍ എല്ലാം ഹോര്‍മോണ്‍ ഗുളികള്‍ ആയതിനാല്‍ തന്നെ മറ്റ് പല പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകാം.
https://www.facebook.com/Malayalivartha

























