ആണവ-മിസൈല്‍ പരീക്ഷണങ്ങള്‍ നിര്‍ത്തിവെച്ചില്ലെങ്കില്‍ ഉത്തരകൊറിയയുമായി വലിയ സംഘര്‍ഷത്തിന് മുതിരുമെന്ന് ട്രംപ്

ഉത്തര കൊറിയയ്‌ക്കെതിരെ പുതിയ നീക്കമുണ്ടാകുമെന്ന് വ്യക്തമാക്കി അമേരിക്ക. ആണവ, മിസൈല്‍ പരീക്ഷണങ്ങള്‍ നിര്‍ത്തി വച്ചില്ലെങ്കില്‍ ഉത്തര കൊറിയയുമായി വലിയ സംഘര്‍ഷത്തിന് സാധ്യതയുണ്ടെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തന്നെയാണ് വ്യക്തമാക്കിയത്. അമേരിക്കന്‍ പ്രസിഡന്റ് പദവി ഏറ്റെടുത്തതിന്റെ 100-ാം ദിവസകത്തില്‍ മാദ്ധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തിലാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്.
എന്നാല്‍ വലിയ യുദ്ധങ്ങളല്ല, ഉത്തരകൊറിയയ്‌ക്കെതിരെ പുതിയ സാമ്പത്തിക ഉപരോധങ്ങള്‍ ഏര്‍പ്പെടുത്താനാണ് തന്റെ സര്‍ക്കാരിന്റെ തീരുമാനമെന്നും സൈനിക നടപടി ഇപ്പോള്‍ പരിഗണനയിലില്ലെന്നും അദ്ദേഹം പറഞ്ഞു. നയപരമായി വിഷയം പരിഹരിക്കാനാണ് ഞങ്ങള്‍ ഇഷ്ടപ്പെടുന്നത്. എന്നാല്‍ അത് പ്രയാസകരമാണ് അദ്ദേഹം പറഞ്ഞു.
ഉത്തര കൊറിയയ്‌ക്കെതിരായ നടപടികള്‍ക്ക് പിന്തുണ നല്‍കുന്ന ചൈനീസ് പ്രസിഡന്റ് ഷീ ജിംപിങ്ങിനെയും ട്രംപ് പ്രശംസിച്ചു. ചെറിയ പ്രായത്തില്‍ രാജ്യത്തിന്റെ ഭരണത്തിലെത്തിയതിന്റെ കുഴപ്പങ്ങളാണ് ഉത്തരകൊറിയന്‍ പ്രസിഡന്റ് കിം ജോങ് ഉന്നിന്നെന്നും അദ്ദേഹം കുറച്ച് കൂടി പക്വത കാണിക്കണമെന്നും ട്രംപ് പരിഹസിച്ചു.
https://www.facebook.com/Malayalivartha
























