Widgets Magazine 

04
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...


ഫ്ലൈദുബൈ വിമാന അതിക്രമം: പൈലറ്റിന്റെ ഡിലീറ്റ് ചെയ്ത സോഷ്യൽ മീഡിയ പോസ്റ്റുകളിൽ അൽ-ഖാഇദ ദൃശ്യങ്ങളും സ്ത്രീവിരുദ്ധതയും; വൻ സുരക്ഷാ വീഴ്ചയെന്ന് റിപ്പോർട്ട്...


അടൂരിൽ ട്യൂഷൻ കഴിഞ്ഞു മടങ്ങിയ അഞ്ചാം ക്ലാസുകാരനെ തട്ടിക്കൊണ്ടുപോയി ഉപേക്ഷിച്ചു; പോലീസ് അന്വേഷണം ഊർജ്ജിതമാക്കി...


എസ്എഫ്‌ഐ നേതാവും കന്റോണ്‍മെന്റ് എസ്‌ഐയുമായുള്ള ഫോണ്‍ സംഭാഷണം പുറത്ത്... പാര്‍ട്ടി ഓഫിസില്‍ കയറി നിന്നെ എടുക്കുമെന്ന് എസ്‌ഐ ജി.ഗോകുല്‍..എസ്.ഐക്കെതിരെ അന്വേഷണത്തിന് ഉത്തരവ്...


കുടുംബത്തിന്റെ തണലായി മണലാരണ്യത്തിലെത്തിയ പ്രവാസി മാലാഖമാർക്ക് സൗദിയിൽ ദാരുണാന്ത്യം...

പട്ടിണിക്കോലത്തില്‍ നിന്ന് ബോഡിബില്‍ഡറിലേക്ക്; മരണത്തില്‍ നിന്ന് ജീവിതത്തിലേക്ക് തിരിച്ചു നടന്ന നിക്കോള എന്ന പെണ്‍കുട്ടി

28 APRIL 2017 11:34 AM IST
മലയാളി വാര്‍ത്ത

More Stories...

സൗദിയിൽ പ്രകമ്പനം, FLY ദുബായ് സിറിയയിൽ ഇടിച്ചിറക്ക്, യാത്രക്കാരെ ബന്ദിയാക്കി , നെതന്യാഹുവിനെ കൊല്ലാൻ..!!"

ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...

ഫ്ലൈദുബൈ വിമാന അതിക്രമം: പൈലറ്റിന്റെ ഡിലീറ്റ് ചെയ്ത സോഷ്യൽ മീഡിയ പോസ്റ്റുകളിൽ അൽ-ഖാഇദ ദൃശ്യങ്ങളും സ്ത്രീവിരുദ്ധതയും; വൻ സുരക്ഷാ വീഴ്ചയെന്ന് റിപ്പോർട്ട്...

ടെല്‍ അവീവിലേക്ക് പറന്ന ഫ്‌ലൈ ദുബായ് വിമാനം തകർക്കാൻ ശ്രമിച്ചവൻ നിസാരക്കാരനല്ല..കോ-പൈലറ്റിന്റെ പേരും ചിത്രവും പുറത്തുവന്നു... ഒമാന്‍ പറക്കല്‍ വിലക്ക് ഏര്‍പ്പെടുത്തിയ പൈലറ്റ്..

ഫ്‌ലൈ ദുബായ് വിമാനത്തിലുണ്ടായ അക്രമണം: അയാളെ അയച്ചത് ആരായാലും അവര്‍ക്ക് വലിയ വില നല്‍കേണ്ടി വരുമെന്ന് നെതന്യാഹു

വെറും 25 കിലോ ഭാരമുള്ള ഒരു കൗമാരക്കാരിയുടെ രൂപത്തെക്കുറിച്ച് നിങ്ങള്‍ക്കു ചിന്തിക്കാമോ? കഴിക്കാന്‍ ഭക്ഷണമില്ലാഞ്ഞിട്ടല്ല ഈറ്റിങ് ഡിസോര്‍ഡര്‍ ആണ് ശരീരത്തില്‍ നിന്നും എല്ലുകള്‍ എണ്ണിയെടുക്കാവുന്ന വിധം ഇവളെ ഒരു പട്ടിണിക്കോലമാക്കിയത്. മെലിഞ്ഞ ശരീര പ്രകൃതിയായിരുന്നു ഹാംപ്‌ഷെയറിലെ നിക്കോള എന്ന കൗമാരക്കാരിക്ക്. വീണ്ടും മെലിയണം സുന്ദരിയാവണം എന്ന ചിന്ത കടുത്തു വന്നപ്പോള്‍ കഴിക്കുന്ന ഭക്ഷണത്തിന്റെ അളവു അവള്‍ നന്നേകുറച്ചു. കൂടാതെ അതികഠിനമായ വ്യായാമ മുറകളും പിന്തുടര്‍ന്നു. കുറഞ്ഞ അളവിലുള്ള ഭക്ഷണവും അിത വ്യായാമവും മൂലം അവള്‍ വീണ്ടും മെലിഞ്ഞു. 

എന്നിട്ടും തൃപ്തിതോന്നാത്ത നിക്കോള ആറാഴ്ച ഭക്ഷണം കഴിക്കാതെയിരുന്നു. നിരാഹാരം മൂന്നാഴ്ച പിന്നിട്ടപ്പോള്‍ ഒരിറക്കുവെള്ളം പോലും കുടിക്കാന്‍ പറ്റാത്ത അവസ്ഥയില്‍ അവള്‍ എത്തി. ഭക്ഷണത്തോടുള്ള കടുത്ത വിരോധംമൂലം അവള്‍ മെലിഞ്ഞു ശോഷിച്ചു. ശരീരഭാരം 25 കിലോയായിക്കുറഞ്ഞപ്പോള്‍ മാതാപിതാക്കള്‍ അവളെ സൗത്ത്ആംപ്റ്റണിലെ ആശുപത്രിയിലെത്തിച്ചു. തെറ്റായ ആഹാരശൈലിയും പട്ടിണിയും മൂലം തിളക്കത്തോടെ തിങ്ങിവളര്‍ന്ന മുടി കൊഴിഞ്ഞു പോയി, ആര്‍ത്തവം നിന്നു. ശരീരത്തിലെ പ്രധാനപ്പെട്ട അവയവങ്ങളെല്ലാം പണിമുടക്കി. നീണ്ട ആറുമാസത്തെ മാസത്തെ ചികിത്സയുടെ ഫലമായാണ് നിക്കോളിന് ആരോഗ്യം തിരികെ ലഭിച്ചത്. 

ചികിത്സാസമയത്തൊക്കെ മൂക്കിലെ ട്യൂബിലൂടെ ദ്രാവകരൂപത്തിലുള്ള ഭക്ഷണമായിരുന്നു ഡോക്ടര്‍മാര്‍ നിക്കോളിനു നല്‍കിയിരുന്നത്. ചിത്സാകാലത്തെക്കുറിച്ച് നിക്കോള്‍ പറയുന്നതിങ്ങനെ '' ചികിത്സയ്ക്കിടെ രണ്ടുവട്ടം ഡോക്ടര്‍മാര്‍ എന്റെ അച്ഛനമ്മമാരെ വിളിച്ചു പറഞ്ഞു. ഏതു നിമിഷവും ഇവള്‍ മരിക്കാമെന്ന്. പക്ഷെ അവര്‍ക്കുറപ്പുണ്ടായിരുന്നു എങ്ങനെയെങ്കിലും ഞാന്‍ അതിജീവിക്കുമെന്ന്. അതിജീവിക്കാതിരിക്കാന്‍ ഞാന്‍ പരമാവധി ശ്രമിച്ചു. മൂക്കിലെ ട്യൂബുകള്‍ പറിച്ചെറിയാന്‍ പലകുറി ശ്രമിച്ചു. കാരണം അതുണ്ടെങ്കിലല്ലേ അവര്‍ എനിക്കാഹാരം തരൂ. എനിക്കെങ്ങനെയെങ്കിലും മരിച്ചാല്‍ മതി എന്ന തോന്നലായിരുന്നു. പക്ഷെ എന്നിട്ടും ഞാന്‍ മരിച്ചില്ല. അവര്‍ എനിക്കു മൂന്നാഴ്ചയോളം മയങ്ങാനുള്ള മരുന്നു നല്‍കി. മൂക്കിലെ ട്യൂബിലൂടെ ആഹാരവും നല്‍കി എന്നെ ജീവിപ്പിച്ചു. ആശുപത്രിയില്‍ നിന്നും മടങ്ങിയെത്തിയ എനിക്ക് എല്ലാം മറക്കണമെന്നുണ്ടായിരുന്നു. അങ്ങനെയാണ് യാത്രകള്‍ പോകാന്‍ ഞാന്‍ തീരുമാനിച്ചത്. മെക്‌സിക്കോ, അയര്‍ലന്റ് അങ്ങനെ കുറേസ്ഥലങ്ങളിലേക്ക് ഞാന്‍ യാത്രപോയി.

നീണ്ട ആശുപത്രിവാസവും യാത്രകളും ജീവിതത്തെക്കുറിച്ചുള്ള നിക്കോളയുടെ കാഴ്ചപ്പാടുകളെ മാറ്റിമറിച്ചു. ആരോഗ്യകരമായ ഭക്ഷണം കഴിച്ച് ജിമ്മില്‍ പോയി കൃത്യമായ വ്യായാമം ചെയ്ത് അവള്‍ സ്വാഭാവിക ജീവിതത്തിലേക്കു തിരിച്ചു വന്നു. നീണ്ട ആറുവര്‍ഷം കൊണ്ട് ജീവിതത്തില്‍ പലവിധ നല്ലകാര്യങ്ങള്‍ സംഭവിച്ചു. 24-ാം വയസ്സില്‍ നിക്കോളിന്റെ ശരീരഭാരം 56 കിലോയായി. ബോഡിബില്‍ഡിംഗില്‍ ഹരംകയറിയ നിക്കോള്‍ യുകെ ബോഡിബില്‍ഡിംങ് ചാംപ്യന്‍ഷിപ്പില്‍ ബോഡി ട്രാന്‍സ്‌ഫോര്‍മേഷന്‍ കാറ്റഗറിയില്‍ വിജയിയായി.

തന്റെ ജീവിതത്തിലെ അപ്രതീക്ഷിത വഴിത്തിരിവുകളെക്കുറിച്ച് നിക്കോള പറയുന്നതിങ്ങനെ '' ഒരിക്കലും ജീവിതം ഇങ്ങനെ മാറുമെന്ന് ഞാനൊരിക്കലും ചിന്തിച്ചിരുന്നില്ല. എന്നെക്കുറിച്ചു ജീവിതത്തിലാദ്യമായി എനിക്കഭിമാനം തോന്നിത്തുടങ്ങിയതിപ്പോഴാണ്. സ്‌കൂളില്‍ പഠിക്കുമ്പോള്‍ എങ്ങനെ സ്ലിം ആയിരിക്കണമെന്നു മാത്രമായിരുന്നു എന്റെ ചിന്ത. അതിനുവേണ്ടി അനാരോഗ്യകരമായ ഭക്ഷണശീലം ഞാന്‍ പിന്തുടര്‍ന്നു. എന്തിന് ഭക്ഷണം പോലും എന്നെന്നേക്കുമായി ഞാന്‍ ഉപേക്ഷിച്ചു. എന്റെ ജീവന്‍ തന്നെ അപകടത്തിലാക്കിയ ആ മിഥ്യാബോധത്തില്‍ നിന്ന് ഞാനുണര്‍ന്നതിപ്പോഴാണ്. എന്റെ ജീവിതത്തിലെ യഥാര്‍ത്ഥ ലക്ഷ്യം ഞാന്‍ തിരിച്ചറിഞ്ഞതിപ്പോഴാണ്''.

''എന്തിനാണ് ഈ കുഞ്ഞുങ്ങള്‍ മറ്റുള്ളവര്‍ പറയുന്നതു കേട്ടു വെറുതെ തടി കുറയ്ക്കാനും കൂട്ടാനുമൊക്കെ ശ്രമിക്കുന്നത്. പട്ടിണി കിടന്നും അനാരോഗ്യകരമായ ഭക്ഷണശീലങ്ങള്‍ പിന്തുടര്‍ന്നും സ്വന്തം ആരോഗ്യം നശിപ്പിക്കുന്നത്. അങ്ങനെ ചെയ്താലുണ്ടാകുന്ന പരിണിതഫലങ്ങള്‍ അനുഭവിക്കേണ്ടി വരുന്നത് താനും തന്റെ കുടുംബവുമാണെന്നുള്ള ബോധ്യമുണ്ടെങ്കില്‍ ഇങ്ങനെ പ്രവര്‍ത്തിക്കുമോ? അത്തരം ആളുകള്‍ക്കുള്ള മറുപടിയാണ് നിക്കോളയുടെ ജീവിതം.'' നിക്കോളയെ ചികിത്സിച്ച ഡോക്ടര്‍മാര്‍ പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'ഭര്‍ത്താവ് സുഖമായിരിക്കുന്നു, പ്രാര്‍ഥനകള്‍ക്ക് നന്ദി';...174 യാത്രക്കാരെ രക്ഷിക്കാന്‍ പോരാടിയ 'നായകന്റെ' ധൈര്യത്തിന് പിന്നിലെ കുടുംബത്തിന്റെ കരുത്ത് പങ്കുവെച്ച് അയല്‍വാസി  (5 hours ago)

ശ്രീലേഖയെ കോൺഗ്രസിലേക്ക്; മറുപടി പറയേണ്ടത് ഞാനല്ല, അവർ രാജിവയ്ക്കട്ടെ... കയ്യടിച്ച് ജനങ്ങൾ..!  (5 hours ago)

"നഗരസഭയിൽ ഭൂകമ്പം; ശ്രീലേഖയുടെ രാജി വലിച്ചുകീറി മേയർ..! രാജിയുമില്ല ഒരു കോപ്പുമില്ല... കോൺഗ്രസിലേക്ക്..?"  (5 hours ago)

മുറിയിലെ ആ വസ്തു കാലനായി..! ഭർത്താവ് ഒന്നും അറിഞ്ഞില്ല..! അമ്മയും മകളും മരിച്ചു..!  (6 hours ago)

സൗദിയിൽ പ്രകമ്പനം, FLY ദുബായ് സിറിയയിൽ ഇടിച്ചിറക്ക്, യാത്രക്കാരെ ബന്ദിയാക്കി , നെതന്യാഹുവിനെ കൊല്ലാൻ..!!"  (6 hours ago)

എന്നെ കൊല്ല് സാറേ..കസ്റ്റഡിയിൽ നിലവിളിച്ച് പൈലറ്റ്..! വിമാനം പിളർത്തി ചാരമാകണം അന്ന് അവസാന മണിക്കൂറിൽ  (6 hours ago)

സംസ്ഥാനത്ത് ജനങ്ങൾ പിടഞ്ഞു മരിക്കുന്നു.. ഇന്നലെ മാത്രം 9 മരണം! 14-കാരി കുഴഞ്ഞുവീണു മരിച്ചു.  (6 hours ago)

അബ്ദുറഹ്മാന്റെ ചീട്ടുകീറും 3 മണിക്കൂർ ഒന്നിനും മറുപടിയില്ല കുരുക്ക് മുറുകി  (6 hours ago)

ക്യാൻസർ ഗവേഷണങ്ങൾക്കും പ്രതിരോധ പ്രവർത്തനങ്ങൾക്കും സംസ്ഥാന സർക്കാരിന്റെ പരിപൂർണ്ണ പിന്തുണ’: ആസ്റ്റർ ക്വാളിറ്റി കെയർ ക്യാൻസർ കോൺക്ലേവ് ആരോഗ്യ മന്ത്രി ഉദ്ഘാടനം ചെയ്തു...  (6 hours ago)

ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...  (6 hours ago)

കേരളത്തിൽ വീണ്ടും മഴ ശക്തമാകുന്നു; നാളെ 4 ജില്ലകളിൽ യെല്ലോ അലർട്ട്, മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം...  (7 hours ago)

തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപിക്ക് കനത്ത തിരിച്ചടി; കൗൺസിലർ ആർ. ശ്രീലേഖ രാജിവെച്ചു...  (7 hours ago)

സെക്കൻഡിൽ 12 ഹിരോഷിമ ബോംബുകൾക്ക് തുല്യമായ ചൂട്! ഭൂമിയുടെ കവചം തകരുന്നു? തിളച്ചു മറിഞ്ഞ് സമുദ്രങ്ങൾ  (7 hours ago)

ബിജെപി കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ച് ആര്‍ ശ്രീലേഖ  (7 hours ago)

കണിയാപുരത്ത് അധ്യാപികയുടെ മരണം: വില്ലനായത് അലർജിക് ഷോക്ക്..?  (7 hours ago)

Malayali Vartha Recommends