ആകാശചുഴിയില്‍പ്പെട്ടു വിമാനം; നിരവധി യാത്രകാര്‍ക്ക് പരുക്ക്

മോസ്‌ക്കോയില്‍ നിന്നും ബാങ്കോക്കിലേക്ക് പുറപ്പെട്ട് എയറോഫ്‌ലോട്ടിന്റെ ബോയിങ്ങ് 777 വിമാനം ആകാശചുഴിയില്‍പ്പെട്ടു. നിരവധി യാത്രകാര്‍ക്ക് പരുക്കേറ്റു. തായ് വിമാനത്താളവത്തില്‍ ഇറങ്ങുന്നതിന് 40 മിനുട്ട് മുമ്പാണ് വിമാനം ആകാശചുഴില്‍പ്പെട്ടതെന്ന് അധികൃതര്‍ അറിയിച്ചു.
തെളിഞ്ഞ ആകാശത്ത് സാധാരണയായി ആകാശച്ചുഴി പ്രത്യക്ഷപ്പെടാറില്ല. അതുകൊണ്ട് യാത്രക്കാരെ മുന്‍കൂട്ടി അറിയിക്കാന്‍ സാധിക്കാതിരുന്നതാണ് അപകടകാരണമെന്ന് എയര്‍ലൈന്‍ സംഘം അറിയിച്ചു. റഷ്യയിലുള്ള വിമാനകമ്പനിയാണ് എയറോഫ്‌ലോട്ട്. റഷ്യന്‍ സഞ്ചാരികളുടെ പ്രിയവിനോദസഞ്ചാര മേഖലകളിലൊന്നാണ് തായ്‌ലന്റ്.
https://www.facebook.com/Malayalivartha
























