Widgets Magazine
08
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഫോണ്‍ റീച്ചാര്‍ജ് ചെയ്യാന്‍ ആവശ്യപ്പെട്ട തുകയില്‍ 200 രൂപ കുറഞ്ഞു.. എലിവിഷം കഴിച്ച കൗമാരക്കാരി ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി...ജൂണ്‍ 25-നായിരുന്നു നാടിനെ നടുക്കിയ ഈ സംഭവം..


28-കാരിയായ ആകൃതി സുതാര്‍ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച സംഭവത്തില്‍ ദുരൂഹത..വിവാഹം കഴിഞ്ഞ് കേവലം രണ്ടുമാസം മാത്രം.. ശരീരത്തില്‍ ചതവുകളും പരിക്കുകളും ഉണ്ടായിരുന്നെങ്കിലും സംഭവസ്ഥലത്ത് രക്തക്കറകള്‍ ഒന്നും ഇല്ല..


രാത്രിയിൽ ഊരാളുങ്കലിന്റെ പേരിൽ നിയമസഭയിലേക്കു 13 പെട്ടികൾ എത്തിച്ചു..കൃത്യമായി പരിശോധിക്കാതെ കോടികളുടെ ബിൽ പാസാക്കി..ഞെട്ടിക്കുന്ന വിവരങ്ങൾ..


വയനാട് കള്ളാടിയില്‍ വന്‍ മണ്ണിടിച്ചില്‍...2 മരണം..നിരവധി ആളുകളും വാഹനങ്ങളും മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നതായി ശക്തമായ സംശയമുണ്ട്..രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്..

മുന്‍ മെക്‌സിക്കന്‍ സുന്ദരി കന്യാസ്ത്രീ മഠത്തിലേക്ക്.

02 MAY 2017 07:51 AM IST
മലയാളി വാര്‍ത്ത

എസ്‌മെറാള്‍ഡാ സോളിസ് ഗോണ്‍സാലെസ് എന്ന ഇരുപത്തിരണ്ടുകാരിയായിരുന്നു കഴിഞ്ഞ വര്‍ഷം നടന്ന ബ്യൂട്ടി ക്വീന്‍ മത്സരത്തില്‍ തന്റെ നഗരത്തില്‍ നിന്ന് ഏറ്റവും മികച്ച സുന്ദരിയായി തിരഞ്ഞെടുക്കപ്പെട്ടത്. ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ കഥ മാറി. അതേ സുന്ദരി ഇതാ പുവര്‍ക്ലെയര്‍ മിഷനറീസ് ഓഫ് ദ ബ്ലെസഡ് സാക്രമെന്റ് എന്ന സന്യാസസഭയില്‍ അംഗമായി ചേര്‍ന്നിരിക്കുന്നു.

സോഷ്യല്‍ മീഡിയായില്‍ കഴിഞ്ഞ ആഴ്ച വൈറലായി മാറിക്കഴിഞ്ഞ ജീവിതപരിണാമത്തിന്റെ കഥയായിരുന്നു ഇത്.

എനിക്കുള്ള എല്ലാറ്റിലും ഞാന്‍ സന്തുഷ്ടയാണ്. എന്നാല്‍ ആ സന്തോഷങ്ങളെയൊന്നിനെയും ദൈവം എനിക്ക് എന്റെ ഹൃദയത്തില്‍ നല്കിയ സന്തോഷവുമായി താരതമ്യം ചെയ്യാനാവില്ല. സന്യാസജീവിതം അതിനുള്ളില്‍ ആകുന്നതുവരെ നാം അറിയുന്നില്ല, അതെന്താണെന്ന്. ലോകം നല്കിയിരിക്കുന്നതിനെയും ലോകത്തിലുള്ളതിനെയും എല്ലാം മറ്റൊരു രീതിയില്‍ നോക്കിക്കാണുവാന്‍ എനിക്കിപ്പോള്‍ കഴിഞ്ഞിരിക്കുന്നു. ഗോണ്‍സാലെസ് പറയുന്നു.

ന്യൂട്രീഷനിസ്റ്റായിട്ടായിരുന്നു ഗോണ്‍സാലെസ് ജോലി ചെയ്തിരുന്നത്. അഞ്ചുവര്‍ഷം മുമ്പാണ് ഗോണ്‍സാലെസ് പുവര്‍ ക്ലെയര്‍ മിഷനറിമാരെ ആദ്യമായി കണ്ടുമുട്ടിയത്. അന്ന് അവള്‍ക്ക് 14 വയസായിരുന്നു പ്രായം. ദൈവവിളി ക്യാമ്പിലെ ദിനങ്ങളും മിഷന്‍ പ്രവര്‍ത്തനങ്ങളും ക്യാമ്പുകളും എല്ലാം അവളില്‍ ഒരു സന്യാസജീവിതത്തിലേക്കുള്ള വിളി ഉണര്‍ത്തിക്കൊണ്ടിരിക്കുകയായിരുന്നു.

എങ്കിലും ഉറച്ചതും ശക്തവുമായ ഒരു യെസ് അവള്‍ അതിന് നല്കിയത് മംഗളവാര്‍ത്തതിരുനാളിലായിരുന്നു.

ദൈവത്തിന്റെ സമയം പരിപൂര്‍ണ്ണമാണ്. സുന്ദരിപ്പട്ടം മുതലായ പല അനുഭവങ്ങളിലൂടെയും ദൈവം എന്നെ ഇതിനകം കടത്തിക്കൊണ്ടുപോയി. ദൈവം എന്നെ വ്യത്യസ്തമായ രീതിയിലൂടെ അവിടുത്തെ സേവിക്കാനാണ് വിളിക്കുന്നത്.

ഏതൊരു ദൈവവിളിയിലും ബുദ്ധിമുട്ടുകള്‍ അനുഭവിക്കുകയാണെങ്കില്‍ അത്തരക്കാരോടായി എസ്‌മെറാള്‍ഡ പറയുന്നു. ദൈവത്തിന്റെ അടുക്കലേക്ക് പോകാനും അവിടുത്തെ കരം പിടിക്കാനും നിങ്ങള്‍ക്ക് കഴിയുമെങ്കില്‍ നിങ്ങള്‍ക്ക് തീര്‍ച്ചയായും അടുത്ത പടി കയറിച്ചെല്ലാന്‍ കഴിയും. സന്യസ്തജീവിതം എന്ന് പറയുന്നത് ഓരോ ദിവസവും പുതിയതാണ്..പുതിയ തുടക്കമാണ്..പുതിയ സാധ്യതകളുടേതാണ്.ചെറിയ ത്യാഗങ്ങളും അതിലുണ്ട്. പക്ഷേ ലഭിക്കുന്ന പ്രതിഫലം വലിയ സന്തോഷത്തിന്റേതാണ്. ദൈവം നിന്നെ വിളിക്കുന്നുവെങ്കില്‍ അതിനൊരിക്കലും ഭയപ്പെടരുതെന്നും ഈ നവസന്യാസിനി ഓര്‍മ്മിപ്പിക്കുന്നു.

1945 ല്‍ വാഴ്ത്തപ്പെട്ട മരിയ തെരേസ അരിയാസ് സ്ഥാപിച്ച സന്യാസസമൂഹമാണ് പൂവര്‍ ക്ലെയര്‍ മിഷനറിസ് ഓഫ് ദ ബ്ലെസഡ് സേക്രമെന്റ്‌സ്. മെക്‌സിക്കോ, അര്‍ജന്റീന, യുഎസ്,സ്‌പെയ്ന്‍, ഇറ്റലി, വിയറ്റ്‌നാം, നൈജീരിയ, ഇന്ത്യ എന്നിവിടങ്ങളിലെല്ലാം ഈ സഭയ്ക്ക് മഠങ്ങളുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വെടിനിർത്തലിനിടെ ഹോർമുസ് കടലിടുക്കിൽ വൻ ഇന്ധന ടാങ്കർ ആക്രമണം  (8 hours ago)

റെഡ് അലർട് പ്രഖ്യാപിച്ച സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക്‌ നാളെ അവധി പ്രഖ്യാപിച്ചു.  (8 hours ago)

ഇസ്രായേലും അമേരിക്കയും നടത്തിയ സംയുക്ത വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ലാഹ് അലി ഹുസൈനി ഖാംനായിയുടെ വിലാപയാത്ര ലോകത്തെ അത്ഭുതപ്പെടുത്തിയ ഒന്നായിരുന്നുവെന്ന് മുൻ മന്ത്രി കെ  (8 hours ago)

വയനാട് മേപ്പാടി കള്ളാടി തുരങ്കപാത നിർമ്മാണ മേഖലയിലുണ്ടായ മണ്ണിടിച്ചിൽ ദുരന്തം അത്യന്തം ഞെട്ടലുളവാക്കുന്നതും അങ്ങേയേറ്റം ദാരുണവുമാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ  (8 hours ago)

"എന്നെ രക്ഷിക്കണേ ഡോക്ടർ.... മരിക്കുന്നതിനു തൊട്ടുമുന്നേ ആമിന കരഞ്ഞുവിളിച്ചു പറഞ്ഞു വാപ്പയെ പേടിപ്പിക്കാൻ ചെയ്തതാ"  (8 hours ago)

നിന്നോടൊക്കെ പറഞ്ഞതല്ലേ..!KRCL- കരാറുക്കാരെ നിർത്തി കത്തിച്ച് മുഖ്യമന്ത്രി...മോദി നേരിട്ടിറങ്ങും..! ഇത് നേരത്തെ പ്രവചിച്ചത്..!  (8 hours ago)

മിമിക്രി ആര്‍ടിസ്റ്റ്‌സ് അസോസിയേഷന്‍: നാദിര്‍ഷ, കലാഭവന്‍ ഷാജോണ്‍ പുതിയ ഭാരവാഹികള്‍  (8 hours ago)

"ഊരാളുങ്കൽ പൂട്ടിച്ച് നെഞ്ചത്ത് റീത്തു വച്ച് സ്പീക്കർ തിരുവഞ്ചൂർ..! പിണറായിയുടെ കഴുത്തിന് പിടിച്ച് പൂട്ടും..! കൂടോടെ കട്ടയ്ക്ക് ഇറങ്ങി  (8 hours ago)

മേപ്പാടിയിലെ മണ്ണിടിച്ചിലില്‍ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്  (8 hours ago)

നിന്നോടൊക്കെ പറഞ്ഞതല്ലേ..!KRCL- കരാറുക്കാരെ നിർത്തി കത്തിച്ച് മുഖ്യമന്ത്രി...മോദി നേരിട്ടിറങ്ങും..! ഇത് നേരത്തെ പ്രവചിച്ചത്..!  (8 hours ago)

മേപ്പാടിയിലെ മണ്ണിടിച്ചിലില്‍ ദുഃഖം രേഖപ്പെടുത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി  (8 hours ago)

മേപ്പാടി മണ്ണിടിച്ചില്‍ ; സര്‍ക്കാരിനൊപ്പം നില്‍ക്കുമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (9 hours ago)

നാല്പതുവര്‍ഷമായി വീട്ടുമുറ്റത്തുള്ള മരം വീണപ്പോള്‍ 85കാരന്‍ ലക്ഷപ്രഭുവായി  (9 hours ago)

പറന്നുവന്ന പ്ലാസ്റ്റിക് ഷീറ്റ് ഡ്രൈവറുടെ കാഴ്ച മറച്ചു, നിയന്ത്രണം വിട്ട കാർ പലതവണ കരണം മറിഞ്ഞ് അപകടം, പ്രവാസി മലയാളികൾ മരിച്ചു  (9 hours ago)

തീര്‍ത്ഥാടനത്തിന് പോകുന്നതിന് മുമ്പ് സ്വത്തുവിവരങ്ങള്‍ മക്കളെ അറിയിച്ചു; അനധികൃതമായ കോടികള്‍ സമ്പാദിച്ച കേസില്‍ പൊലീസുകാരന്‍ അറസ്റ്റില്‍  (9 hours ago)

Malayali Vartha Recommends