ട്രംപിന്റെ പ്രസ്താവനയെ സ്വാഗതം ചെയ്ത് ചൈന

ഉത്തരകൊറിയന്‍ സ്വേച്ഛാധിപതി കിം ജോംഗ് ഉന്നുമായി ചര്‍ച്ചയ്ക്കു തയ്യാറെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രസ്താവനയെ ചൈന സ്വാഗതം ചെയ്തു. ഇതൊരു ശുഭ സൂചനയാണ് നല്‍കുന്നത്. സമാധാനം വീണ്ടെടുക്കാനുള്ള ശ്രമങ്ങള്‍ക്ക് ഇത് സഹായകരമാകുമെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം വക്താവ് ഗെംഗ് ഷുവാംഗ് പറഞ്ഞു.
അമേരിക്കന്‍ വിദേശകാര്യ വകുപ്പിനെയും മൊത്തം നയതന്ത്ര ലോകത്തെയും ഞെട്ടിക്കുന്നതായിരുന്നു തിങ്കളാഴ്ചത്തെ ഈ അപ്രതീക്ഷിത പ്രഖ്യാപനം. കിമ്മിനെപ്പറ്റി അയാളൊരു മിടുക്കനാണെന്നും അദ്ദേഹവുമായി കണ്ടു സംസാരിക്കുന്നത് ഉചിതമാണെന്നു വന്നാല്‍ താന്‍ തയാറാണെന്നും അതൊരു ആദരമായി കണക്കാക്കുമെന്നും ട്രംപറഞ്ഞിരുന്നു.
എന്നാല്‍ ഇരുനേതാക്കളും തമ്മില്‍ കൂടിക്കാഴ്ച നടത്തണമെങ്കില്‍ ഉത്തരകൊറിയ നിരവധി നിബന്ധനങ്ങള്‍ പാലിക്കേണ്ടി വരുമെന്ന് വൈറ്റ്ഹൗസ് വക്താവ് സീന്‍ സ്‌പൈസര്‍ വ്യക്തമാക്കിയിരുന്നു.
https://www.facebook.com/Malayalivartha
























