സൗദി രാജാവിന്റെ സഹോദരന്‍ അന്തരിച്ചു

സൗദി ഭരണാധികാരി സല്‍മാന്‍ ഇബ്നു അബ്ദുല്‍ അസീസ് ആലു സൗദി രാജാവിന്റെ സഹോദരന്‍ പ്രിന്‍സ് മിശാല്‍ രാജകുമാരന്‍ ബുധനാഴ്ച അന്തരിച്ചതായി റോയല്‍ കോര്‍ട്ടിനെ ഉദ്ധരിച്ച് സഊദി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. 93 വയസായിരുന്നു. മയ്യത്ത് നിസ്‌കാരം വ്യാഴാഴ്ച ഇശാ നിസ്‌കാര ശേഷം മക്കയിലെ മസ്ജിദുല്‍ ഹറമില്‍ വെച്ചു നടക്കുമെന്നും റോയല്‍ കോര്‍ട്ട് പ്രസ്താവനയില്‍ വ്യക്തമാക്കി. കിംഗ് അബ്ദുള്ള രാജാവിന്റെ ഭരണ കാലത്ത് രൂപീകൃതമായ 28 അംഗങ്ങളുള്ള അലീജിയന്‍സ് കൗണ്‍സില്‍ ചെയര്‍മാന്‍ പദവി വഹിക്കുകയായിരുന്നു രാജകുമാരന്‍.
https://www.facebook.com/Malayalivartha
























