സൊമാലിയയില്‍ ഭീകരനെന്നു തെറ്റിദ്ധരിച്ച് സുരക്ഷാസേന മന്ത്രിയെ വെടിവച്ചു കൊന്നു

സൊമാലിയയില്‍ ഭീകരനെന്നു തെറ്റിദ്ധരിച്ച് സുരക്ഷാസേന മന്ത്രിയെ വെടിവച്ചു കൊന്നു. പൊതുമരാമത്ത് വകുപ്പ് മന്ത്രി അബാസ് അബ്ദുള്ളാഹി ഷെയ്ഖിനു നേരെയാണ് സുരക്ഷാസേന അബദ്ധത്തില്‍ വെടിയുതിര്‍ത്തത്.
പ്രസിഡന്റിന്റെ കൊട്ടാരത്തിനു സമീപത്തുവച്ച് ഭീകരരുടെ വാഹനമെന്നു തെറ്റിദ്ധരിച്ച് മന്ത്രിയുടെ വാഹനത്തിനുനേരെ സുരക്ഷാസേന വെടിയുതിര്‍ക്കുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് അബാസിന്റെ അംഗരക്ഷകര്‍ തിരിച്ച് വെടിയുതിര്‍ത്തു.
സൊമാലിയയിലെ ഏറ്റവും പ്രായം കുറഞ്ഞ എംപിയായ അബാസ് അബ്ദുള്ളാഹി കഴിഞ്ഞ ഫെബ്രുവരിയിലാണ് മന്ത്രിയായത്. അഭയാര്‍ഥി ക്യാന്പിലാണ് അദ്ദേഹം വളര്‍ന്നിരുന്നത്.
https://www.facebook.com/Malayalivartha
























