ഈ പെണ്‍കുട്ടിയുടെ ഐ.ക്യു കേട്ടാല്‍ ഞെട്ടും! ബുദ്ധിശക്തിയില്‍ ഐന്‍സ്റ്റീനേയും മറികടന്ന് ഇന്ത്യന്‍ പെണ്‍കുട്ടി

ഇന്ത്യാക്കാര്‍ക്ക് അഭിമാനിക്കാം ഈ മിടുക്കിയെ ഓര്‍ത്ത്. ബുദ്ധിശക്തി അളക്കുന്ന ഐ.ക്യു ടെസ്റ്റില്‍ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീനേയും സ്റ്റീഫന്‍ ഹോക്കിംഗ്‌സിനേയും മറികടന്ന് ഇന്ത്യന്‍ വംശജയായ വിദ്യര്‍ത്ഥിനി. ഇംഗ്ലണ്ടില്‍ താമസിക്കുന്ന 12 കാരി രാജ്ഗൗരി പവാറാണ് ബ്രിട്ടീഷ് മെന്‍സ ഐ.ക്യു ടെസ്റ്റില്‍ ഐന്‍സ്റ്റീനേയും ഹോക്കിംഗ്‌സിനേയും മറികടന്നത്.
മെന്‍സ ടെസ്റ്റില്‍ 162 പോയിന്റ് നേടിയാണ് പവാര്‍ ഈ നേട്ടം കൈവരിച്ചത്. ഐന്‍സ്റ്റീനേക്കാളും ഹോക്കിംഗ്‌സിനേക്കാളും രണ്ട് പോയിന്റ് കൂടുതലാണിത്. ലോകത്താകമാനം 2000 പേരില്‍ പവാര്‍ മാത്രമേ ഈ നേട്ടം കൈവരിച്ചിട്ടുള്ളുവെന്ന് മെന്‍സ വ്യക്തമാക്കി.
ടെസ്റ്റിന് മുമ്ബ് ചെറിയൊരു പേടി ഉണ്ടായിരുന്നെന്നും എന്നാല്‍ ഇപ്പോള്‍ വളരെ സന്തുഷ്ടയാണെന്നും പവാര്‍ വ്യക്തമാക്കി. മികച്ച പ്രകടനത്തോടെ ബ്രിട്ടീഷ് മെന്‍സ ഐ.ക്യു സൊസൈറ്റിയില്‍ അംഗമാകാനും പവാറിന് സാധിച്ചു.
അദ്ധ്യാപകരുടെ സഹായവും പിന്തുണയും ഇല്ലായിരുന്നെങ്കില്‍ അവള്‍ക്ക് ഈ നേട്ടം കൈവരിക്കാന്‍ സാധിക്കില്ലായിരുന്നെന്ന് രാജ്ഗൗരി പവാറിന്റെ പിതാവ് സുരാജ്കുമാര്‍ പവാര്‍ പറഞ്ഞു. അല്‍ട്രിന്‍ചാം ഗ്രാമര്‍ ഗേള്‍സ് സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയാണ് രാജ്ഗൗരി.
https://www.facebook.com/Malayalivartha























