പരീക്ഷ എഴുതാന്‍ പോകവെ ടാന്‍സാനിയയില്‍ സ്‌കൂള്‍ ബസ് മറിഞ്ഞ് 33 കുട്ടികളടക്കം 36 പേര്‍ മരിച്ചു

ആഫ്രിക്കന്‍ രാജ്യമായ ടാന്‍സാനിയയില്‍ സ്‌കൂള്‍ബസ് മറിഞ്ഞ് 33 കുട്ടികളടക്കം 36 പേര്‍ മരിച്ചു. അരുഷ മേഖലയില്‍ എമ്മിറ നദി തീരത്തുകൂടി സഞ്ചരിച്ചിരുന്ന ബസ് നിയന്ത്രണംവിട്ട് മറിയുകയായിരുന്നു. പ്രൈമറി സ്‌കൂള്‍ വിദ്യാര്‍ഥികളാണ് ബസിലുണ്ടായിരുന്നത്.
വിദ്യാര്‍ഥികളെയും കൊണ്ട് മറ്റൊരു സ്‌കൂളില്‍ പരീക്ഷ എഴുതാന്‍ പോകവെയാണ് അപകടമുണ്ടായത്. ബസ് െ്രെഡവറും രണ്ട് അധ്യാപകരും അപകടത്തില്‍ മരിച്ചതായും പോലീസ് അറിയിച്ചു. അപകടം ഞെട്ടിക്കുന്നതും വേദനാജനകവുമാണെന്ന് പ്രസിഡന്റ് ജോണ്‍ മഗുഫുലി പറഞ്ഞു.
https://www.facebook.com/Malayalivartha























