പിഞ്ചു കുഞ്ഞിനെ അച്ഛന്‍ കടിച്ചു കൊലപ്പെടുത്തി

പെണ്‍കുട്ടികളെ ഇഷ്ടപ്പെടാത്തതിനെ തുടര്‍ന്ന് അച്ഛന്‍ പിഞ്ചുകുഞ്ഞിനെ കടിച്ചു കൊലപ്പെടുത്തി. ദലാല്‍ എന്ന ഒമ്പത് മാസം പ്രായക്കാരിയാണ് സിറിയന്‍ വംശജനായ പിതാവിന്റെ കടിയേറ്റു മരിച്ചത്. കഴിഞ്ഞ മാസം 24ന് സിറിയന്‍ നഗരമായ ഡമാസ്‌കസിലെ ജരാമാനയിലായിരുന്നു സംഭവം.
പ്രതിയായ പിതാവ് പെണ്‍കുട്ടികളെ ഇഷ്ടപ്പെട്ടിരുന്നില്ലെന്നും പെണ്‍കുട്ടികള്‍ കുടുംബത്തിന് നാണക്കേടായാണ് ഇയാള്‍ കണക്കാക്കിയിരുന്നതെന്നും അല്‍ അറേബ്യ റിപ്പോര്‍ട്ട് ചെയ്തു. സംഭവ ദിവസം കുട്ടിയുടെ അമ്മ പുറത്തുപോയി മടങ്ങി വന്നപ്പോള്‍ കുഞ്ഞിനെ കടിയേറ്റ് അത്യാസന്നനിലയില്‍ കണ്ടെത്തുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. കുഞ്ഞിന്റെ പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. അന്വേഷണത്തിന്റെ ഭാഗമായി അമ്മയും പോലീസ് കസ്റ്റഡിയിലാണ്.
https://www.facebook.com/Malayalivartha


























