വിഷപാമ്പിനെ ചുംബിക്കാന്‍ ശ്രമിച്ച യുവാവിന് കിട്ടിയ പണി...

യുഎസ് സംസ്ഥാനമായ ഫ്‌ളോറിഡയില്‍ വിഷപ്പാമ്പിനെ ചുംബിക്കാന്‍ ശ്രമിച്ച യുവാവിന് കടിയേറ്റു. റോണ്‍ റെയ്‌നോള്‍ഡ് എന്ന യുവാവിനാണ് കടിയേറ്റത്. തിങ്കളാഴ്ച പുറ്റ്‌നാം കൗണ്ടിയിലെ പാര്‍പ്പിട മേഖലയിലാണ് സംഭവം. റാറ്റില്‍ സ്‌നേക്ക് വിഭാഗത്തില്‍പ്പെട്ട പാമ്പാണ് ഇയാളെ കടിച്ചതെന്ന് പ്രാദേശിക ചാനല്‍ സിബിഎസ് റിപ്പോര്‍ട്ട് ചെയ്തു.
പാമ്പിനെ മുഖാമുഖം ചുംബിക്കാന്‍ പോകുകയാണെന്നും പറഞ്ഞാണ് റോണ്‍ ഈ ഉദ്യമത്തിന് ശ്രമിച്ചത്. എന്നാല്‍ പാമ്പ് റോണിന്റെ മുഖത്ത് കടിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.
സംഭവത്തെ തുടര്‍ന്ന് റോണിനെ ഹെലികോപ്റ്ററില്‍ ആശുപത്രിയിലേക്കു മാറ്റിയതായും ഇപ്പോള്‍ സുഖം പ്രാപിച്ചുവരുന്നതായുമാണ് വിവരം.
https://www.facebook.com/Malayalivartha
























