പാക്കിസ്ഥാന്‍ നാലു താലിബാന്‍ ഭീകരരെ കൂടി തൂക്കിലേറ്റി

ഭീകരപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു കുറ്റക്കാരെന്നു കണ്ടെത്തിയ നാലു താലിബാന്‍ ഭീകരരെ കൂടി പാക്കിസ്ഥാനില്‍ തൂക്കിലേറ്റി. കഴിഞ്ഞ ദിവസം നാലു ഭീകരരെ തൂക്കിക്കൊന്നതിനു പുറമേയാണിത്.
മുഹമ്മദ് ഇബ്രാഹിം, റിസ്വാന്‍ ഉല്ല, സര്‍ദാര്‍ അലി, ഷേര്‍ മുഹമ്മദ് ഖാന്‍ എന്നിവരെയാണ് തൂക്കിലേറ്റിയത്. ഖൈബര്‍ പക്തൂണ്‍ക്വ പ്രവിശ്യയിലെ ജയിലിലാണ് വിധി നടപ്പാക്കിയതെന്നാണു സൂചന. ഇവര്‍ നിരോധിക്കപ്പെട്ട തെഹ്രിക് ഇ താലിബാന്‍ സംഘടനയിലെ അംഗങ്ങളായിരുന്നു.
ഇതോടെ 2014 ലെ പെഷാവര്‍ ഭീകരാക്രമണത്തിനുശേഷം തൂക്കിലേറ്റപ്പെട്ട ഭീകരരുടെ എണ്ണം 170ല്‍ ഏറെയായി. ഇവര്‍ തീവ്രമായ ഭീകര നിലപാടുകളുള്ളവരാണെന്നും വിവിധ ഭീകരാക്രമണങ്ങളില്‍ പങ്കെടുത്തവരാണെന്നും ചൂണ്ടിക്കാട്ടിയാണ് സൈനിക കോടതി ഭീകരര്‍ക്കു വധശിക്ഷ വിധിച്ചത്.
https://www.facebook.com/Malayalivartha
























