സ്വന്തം പ്രസവം സ്വയമെടുക്കാന്‍ ഭാഗ്യം ലഭിച്ച 'അമ്മ

നിരവധി ചോരക്കുഞ്ഞുങ്ങളെ ഭൂമിയിലേക്കു സ്വാഗതം ചെയ്യുമ്പോഴും ഒരു ഡോക്ടര്‍ സ്വന്തം പ്രസവ സമയത്ത് അവള്‍ തനിക്കടുത്തെത്തുന്ന മറ്റു രോഗികളെ പോലെ ഒരു രോഗിതന്നെ ആയിരിക്കും. അവളുടെ പ്രസവം എടുക്കുക എന്നത് മറ്റൊരു ഡോക്ടറുടെ ഡ്യൂട്ടിയും. എന്നാല്‍ അതിനെല്ലാം വിപരീതമായി സ്വന്തം പ്രസവം സ്വയമെടുക്കാന്‍ ഭാഗ്യം ലഭിച്ചിരിക്കുകയാണ് ഡോക്ടര്‍ വിക്ടോറിയ വില്യമിന്.
ആശുപത്രിയിലേക്ക് കാറില്‍ പോകുമ്പോഴാണ് കാലിഫോര്‍ണിയയിലെ ഡോക്ടര്‍ വിക്ടോറിയ വില്യമിന് പ്രസവവേദനയാരംഭിച്ചത്. ഫ്‌ലൂയിഡ് ലീക്ക് ആകാന്‍ തുടങ്ങിയപ്പോള്‍ത്തന്നെ ഉടന്‍ പ്രസവം നടക്കുമെന്ന് ഡോക്ടറിനു മനസ്സിലായി.
ഡോക്ടറും പേഷ്യന്റും ഒരാള്‍ തന്നെയാവുന്നതിലെ നിസ്സഹായതയേക്കാള്‍ കുഞ്ഞിന് ആരോഗ്യത്തോടെ പുറത്തെടുക്കണം എന്ന ചിന്തയായിരുന്നു മനസ്സിലെന്ന് വിക്ടോറിയ പറയുന്നു. കാറില്‍ ഒപ്പമുണ്ടായിരുന്ന ഭര്‍ത്താവ് കാറ് വേഗത്തില്‍ ഓടിച്ചെങ്കിലും ഇടയ്ക്കു വന്ന ട്രാഫിക്‌ബ്ലോക്ക് അവരുടെ യാത്രമുടക്കി. അങ്ങനെയാണ് വിക്ടോറിയ കാറില്‍ തന്റെ രണ്ടാമത്തെ കണ്‍മണിക്ക് ജന്മം നല്‍കിയത്. എന്തായാലും കുഞ്ഞ് ആരോഗ്യവതിയായി പിറന്നതില്‍ താനും കുടുംബവും ഏറെ സന്തോഷിക്കുന്നുവെന്നാണ് ഡോക്ടറുടെ വാദം. ഒരു ഡോക്ടര്‍ ആയിട്ടു കൂടി പ്രസവത്തീയതിയെക്കുറിച്ചുള്ള കണക്കു കൂട്ടലുകള്‍ പിഴച്ചോ എന്ന ചോദ്യത്തിന് വിശദമായ കുറിപ്പെഴുതി സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട് ഡോക്ടര്‍.
https://www.facebook.com/Malayalivartha























