ഉദരത്തില്‍ വെച്ച് തന്നെ മരിച്ച കുഞ്ഞിനെ നെഞ്ചോട് ചേര്‍ത്ത് പിടിച്ച് അമ്മയുടെ ഫോട്ടോഷൂട്ട്
തന്റെ കുഞ്ഞിനെ ജീവിത കാലം മുഴുവന്‍ ഓര്‍ത്തിരിക്കാന്‍ ഈ അമ്മ കുഞ്ഞിന്റെ ഓരോ നിമിഷവും ക്യാമറയിൽ പകര്‍ത്തി. ഇതിനായി ഒരു ഫോട്ടോഗ്രാഫറെയും കണ്ടെത്തി. പ്രസവം മുതല്‍ ശവമടക്ക് വരെയുള്ള ഓരോ നിമിഷവും ഈ ഫോട്ടോഗ്രാഫര്‍ ഒപ്പിയെടുത്തു. ഈ ചിത്രങ്ങള്‍ കാണുന്നവരുടെ കണ്ണ് നനയുമെന്നുറപ്പ്.
ജീവനില്ലാത്ത തന്റെ കുഞ്ഞിനെ നെഞ്ചോട് ചേര്‍ത്ത് പിടിക്കുന്ന അമ്മ. അരികില്‍ ഭര്‍ത്താവ്. കുഞ്ഞിനെ കുട്ടിക്കുപ്പായങ്ങള്‍ അണിയിച്ചിരിക്കുന്നു. ഈ അമ്മയുടെ വിശമഘട്ടങ്ങളെല്ലാം കാമറയില്‍ പതിഞ്ഞിട്ടുണ്ട്.
ഇത്തരത്തില്‍ ഒരു ഫോട്ടോഷൂട്ട് നടത്തിയതില്‍ താന്‍ ഒരിക്കലും ദുഃഖിക്കിലെന്ന് ഈ അമ്മ പറയുന്നു. ഇത് തനിക്ക് ജീവിതകാലം മുഴുവന്‍ സൂക്ഷിക്കാനുള്ള ഓര്‍മ്മയാണ്. തന്റെ ജനിക്കാത്ത മകന്റെ ഓര്‍മ്മ.
https://www.facebook.com/Malayalivartha