നൈജീരിയില്‍ 23 യാത്രക്കാരെ ആയുധധാരികള്‍ തട്ടിക്കൊണ്ടുപോയി
നൈജീരിയന്‍ സംസ്ഥാനമായ കഡുനയില്‍ നിന്ന് 23 യാത്രക്കാരെ ആ!യുധധാരികള് തട്ടിക്കൊണ്ടുപോയി. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവരെയാണ് തട്ടിക്കൊണ്ടുപോയത്. കഡുനയിലെ ബിര്‍നിന്‍ഗ്വാരി ഹൈവേയിലാണ് സംഭവം. റോഡിലൂടെ പോയ അഞ്ചിലധികം വാഹനങ്ങള്‍ തടഞ്ഞുനിര്‍ത്തിയ ശേഷം യാത്രക്കാരെ തട്ടിക്കൊണ്ടു പോകുകയായിരുന്നു.
ആയുധധാരികളെ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല. നൈജീരിയയുടെ വടക്കുപടിഞ്ഞാറന്‍ മേഖലയില്‍ അക്രമ സംഭവങ്ങള്‍ വര്‍ധിച്ചിരിക്കുകയാണ്. കഴിഞ്ഞയാഴ്ച കഡുനയില്‍ നിന്ന് 25 പേരെ ഭീകരര്‍ തട്ടിക്കൊണ്ടുപോയിരുന്നു.
https://www.facebook.com/Malayalivartha