Widgets Magazine
15
Jan / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശബരിമല സ്വർണ്ണക്കവർച്ചാ കേസിന് പിന്നാലെ ദ്വാരപാലക കേസിലും തന്ത്രി കണ്ഠരര് രാജീവരുടെ അറസ്റ്റ് രേഖപ്പെടുത്തി: നാളെ തന്ത്രിയെ കിട്ടാനായി കസ്റ്റഡി അപേക്ഷ നൽകും...


20 കൗൺസിലർമാർക്ക് കോടതിയുടെ വക എട്ടിന്റെ പണി.. അയ്യപ്പൻ, കാവിലമ്മ, ആറ്റുകാലമ്മ, ഭാരതാംബ, ശ്രീപത്മനാഭൻ, ഗുരുദേവൻ, ബലിദാനികൾ..നോട്ടീസ് അയച്ച് ഹൈക്കോടതി..


സംസ്ഥാനത്ത് ഇന്നും നാളെയും മഴയ്ക്ക് സാധ്യത....ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴ.. 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത..


75 രാജ്യങ്ങൾക്ക് നിയന്ത്രണം.. ജനുവരി 21 മുതൽ പ്രാബല്യത്തിൽ വരുന്ന നിയന്ത്രണം ഇനിയൊരു ഉത്തരവ് വരെ തുടരും..ടൂറിസ്റ്റ് വിസ, ബിസിനസ് വിസ, ജോലി വിസ അടക്കമുള്ളവയ്‌ക്ക് പുതിയ നിയന്ത്രണം ബാധകമാകില്ല..


തന്ത്രിയിൽ നിന്ന് നേരെ മന്ത്രിയിലേക്കോ..? ഉന്നതരെയടക്കം നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ..ആദ്യം ജയിലിൽ പോകേണ്ടത് മുഖ്യമന്ത്രി പിണറായി..

ആത്മഹത്യാക്കുറിപ്പിനു പുറമെ ജയിലില്‍ വച്ച് എഴുതിയ ഡയറിക്കുറിപ്പുകളും കണ്ടെടുത്തു; ചില സത്യങ്ങള്‍ എനിക്ക് മജിസ്‌ട്രേറ്റിനോട് വെളിപ്പെടുത്താനുണ്ടെന്ന് മരിക്കുന്നതിന് മുൻപ് സൗമ്യ പറഞ്ഞിരുന്നു... ഞാൻ ആരെയും കൊന്നിട്ടില്ലെന്ന ആത്മഹത്യാകുറിപ്പു കൂടിയായപ്പോൾ ആശയക്കുഴപ്പം ഇരട്ടിച്ചു; സഹോദരി സന്ധ്യ അടക്കമുള്ള ബന്ധുക്കള്‍ സൗമ്യയുടെ മൃതദേഹം ഏറ്റെടുക്കില്ലെന്ന തീരുമാനിച്ചതിന് കാരണം മറ്റൊന്ന്...

28 AUGUST 2018 08:12 AM IST
മലയാളി വാര്‍ത്ത

More Stories...

മോഡിഫൈ ചെയ്ത കാറില്‍ സഞ്ചരിച്ചിരുന്നവര്‍ ആര്: അമിതവേഗത്തില്‍ എംവിഡി ഉദ്യോഗസ്ഥനെ ഇടിച്ചുതെറിപ്പിക്കാന്‍ ശ്രമം

ചാറ്റ് വലിച്ച് പുറത്തിട്ട ഫെനിയെ തൂക്കി.. വീട് വളഞ്ഞ് അറസ്റ്റ് വീണ്ടും കത്തിച്ച് ഫെനി കോടതിയിൽ കാണാം വാ...!കൊള്ളേണ്ടിടത്ത് കൊണ്ടു

ജനുവരി 12ന് രാവിലെ 8.15ന്‌സ്‌കൂളിന്റെ കെട്ടിടത്തിന്റെ മുകള്‍ നിലയില്‍ നിന്ന് താഴേക്ക് ചാടി...! ഇന്നലെ പുലർച്ച് മരണം..! 30-ന് വിദേശത്ത് പോകാനിരുന്ന അമ്മ, കഴിഞ്ഞ അഴച്ച് വീട്ടിൽ വഴക്ക് ? ഗതികെട്ട് അയോന ചാടി മരിച്ചു..!പിന്നാലെ പുതു ജീവൻ

മുന്‍ ദേവസ്വം ബോര്‍ഡ് അംഗം കെ പി ശങ്കരദാസ് റിമാന്‍ഡില്‍

അതിജീവിതയുടെ വാട്‌സാപ് ചാറ്റ് പുറത്തുവിട്ടു; രാഹുലിന്റെ സുഹൃത്ത് ഫെനി നൈനാനെതിരെ കേസ്

പിണറായി കൂട്ടക്കൊലക്കേസ് പ്രതി സൗമ്യയുടെ മൃതദേഹം ബന്ധുക്കള്‍ ഏറ്റെടുക്കാന്‍ തയാറാകാതിനാല്‍ ഇന്നലെ പയ്യാമ്പലത്ത് സംസ്‌കരിച്ചു. ജയില്‍ ഉദ്യോഗസ്ഥര്‍ മാത്രമേ സംസ്‌കാരച്ചടങ്ങില്‍ പങ്കെടുത്തുള്ളൂ. അനാഥ മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്ന സ്ഥലത്താണ് സൗമ്യയെ സംസ്‌കരിച്ചത്. മനുഷ്യാവകാശ കമ്മിഷന്റെ കേസ് നിലവിലുള്ളതിനാലാണു മൃതദേഹം ദഹിപ്പിക്കാത്തത്. താന്‍ ആരെയും കൊലപ്പെടുത്തിയില്ലെന്ന ആത്മഹത്യാക്കുറിപ്പാണ് ആശയക്കുഴപ്പമുണ്ടാക്കുന്നത്.

താന്‍ നിരപരാധിയാണെന്നും ചില സത്യങ്ങള്‍ മജിസ്‌ട്രേറ്റിനോട് വെളിപ്പെടുത്തുമെന്നും ജയിലില്‍ സന്ദര്‍ശിച്ച ലീഗല്‍ സര്‍വീസസ് അതോറിട്ടി അംഗങ്ങളോട് പറഞ്ഞിരുന്നു. അതിന് അവസരം ലഭിക്കും മുമ്പേയാണു ജീവനൊടുക്കിയത്. ഇതു ചൂണ്ടിക്കാട്ടിയാണ് മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ചു സഹോദരി സന്ധ്യ അടക്കമുള്ള ബന്ധുക്കള്‍ മൃതദേഹം ഏറ്റെടുക്കില്ലെന്ന നിലപാടിലെത്തിയത്. സൗമ്യ ഒറ്റയ്ക്ക് ഇത്രയും അരുംകൊലകള്‍ നടത്തില്ലെന്നും അതിന് പുറത്തുനിന്നുള്ളവരുടെ സഹായമുണ്ടെന്നും ബന്ധുക്കള്‍ സംശയിക്കുന്നു. പലരുമായും വഴിവിട്ട ബന്ധമുണ്ടായിരുന്നെങ്കിലും ഇതില്‍ ഇഷ്ടപ്പെട്ട ഒരാളിനൊപ്പം മുംബൈയ്ക്ക് പോകുമെന്നു നേരത്തേ പ്രതി സൂചിപ്പിച്ചിരുന്നു.

ഹോംനഴ്‌സായി ജോലി ചെയ്യാനാണ് ഉദ്ദേശിക്കുന്നതെന്നും അയല്‍ക്കാരോട് വെളിപ്പെടുത്തിയിരുന്നു. ഈ യുവാവിന് കൊലപാതകവുമായി ബന്ധമുണ്ടോയെന്ന് അന്വേഷിച്ചില്ല. ജയില്‍ സൂപ്രണ്ടും ഡെപ്യൂട്ടി സുപ്രണ്ടും ഒരുമിച്ച് അവധിയെടുത്തതും ദുരൂഹത ഉയര്‍ത്തുന്നു. 21 തടവുകാരും 29 ജീവനക്കാരുമാണ് ജയിലിലുള്ളത്. മൂന്നു കൊലപാതകം നടത്തിയ പ്രതിയായിരുന്നു സൗമ്യ.

അതിനാല്‍, സുരക്ഷാവീഴ്ച വ്യക്തം. ജയിലിനു മൂന്ന് ഏക്കര്‍ സ്ഥലമുണ്ട്. സൗമ്യ തൂങ്ങി മരിച്ചത് ആരും അറിഞ്ഞിരുന്നില്ല. ഏറെ നേരം കാണാതിരുന്നതോടെ തടവുകാരിയാണു മരിച്ചനിലയില്‍ ഈ പ്രതിയെ കണ്ടെത്തിയത്. ഇതിനു ശേഷമാണ് ആത്മഹത്യാക്കുറിപ്പ് കിട്ടിയത്. ആത്മഹത്യാക്കുറിപ്പിനു പുറമെ ജയിലില്‍ വച്ച് എഴുതിയ ഡയറിക്കുറിപ്പുകളും കണ്ടെടുത്തിട്ടുണ്ട്. വളരെ നേരത്തേ വിവാഹിതയായ തനിക്കു ഭര്‍ത്താവില്‍നിന്ന് വലിയ പീഡനങ്ങള്‍ ഏറ്റുവെന്നും അവസാനം തന്നെ ഉപേക്ഷിച്ചെന്നും കുറിപ്പുകളിലുണ്ട്. സൗമ്യയുടെ മരണത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷന്‍ നിര്‍ദേശിച്ചു. ജയിലില്‍ സുരക്ഷാപാളിച്ചയുണ്ടെന്ന ആരോപണം ഉയര്‍ന്നതിനെത്തുടര്‍ന്നാണിത്.

അതോടുകൂടി കേസിലെ ഏകപ്രതിയായ സൗമ്യ മരിച്ചതോടെ പിണറായി കൂട്ടക്കൊലക്കേസില്‍ വിചാരണ നടപടികളും അവസനാക്കികയാണ്. സൗമ്യക്കെതിരെ മൂന്ന് കുറ്റപത്രങ്ങളായിരുന്നു പോലീസ് കോടതിയില്‍ സമര്‍പ്പിച്ചത്.എന്നാല്‍ ആവശ്യമായ രേഖകളുടെ അഭാവത്തില്‍ ഇവയെല്ലാം കോടതി തിരിച്ചയക്കുകയും ചെയ്തു. അതെ സമയം ആവശ്യത്തിലധികം ജീവനക്കാര്‍ വനിതാ ജയിലില്‍ ഉണ്ടായിരിന്നിട്ടും തടവുകാരിയുടെ നീക്കങ്ങള്‍ അറിയാതിരുന്നത് ഗുരുതരമായ വീഴ്ച്ചയായിട്ടാണ് വിലിയിരുത്തുന്നത്. സംഭവത്തില്‍ ജയില്‍ അധികൃതര്‍ക്കെതിരെ കേസെടുക്കാന്‍ മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദ്ദേശിച്ചു.

രണ്ട് യുവാക്കളോടൊപ്പം താന്‍ കിടക്കുന്നത് മകള്‍ നേരില്‍ കണ്ടതിനെ തുടര്‍ന്നാണ് അവളെ കൊല്ലാന്‍ ആദ്യം തീരുമാനിച്ചതെന്നായിരുന്നു സൗമ്യയുടെ മൊഴി. എല്ലാത്തിന്റെയും ബുദ്ധി കേന്ദ്രവും ആ കാമുകൻ തന്നെയായിരുന്നു. അച്ഛനും അമ്മയും മകളും ഉള്‍പ്പെടെ മൂന്നുപേരെ കൊലപ്പെടുത്തിയത് ഒറ്റക്ക് തന്നെയെന്നായിരുന്നു സൗമ്യയുടെ മൊഴി. ആവര്‍ത്തിച്ചുള്ള ചോദ്യംചെയ്യലിലും അതുതന്നെ പറയുന്നു. എന്നാല്‍ ആറു വര്‍ഷം മുമ്ബത്തെ ഇളയ കുട്ടിയെ കൊന്നിട്ടും സത്യം പുറത്തുവന്നില്ല. ഈ കൊലയ്ക്ക് പിന്നില്‍ സൗമ്യയുടെ ആദ്യ ഭര്‍ത്താവാണെന്നാണ് സംശയം.

ഈ കൊല പിടിക്കപ്പെടാത്തതുകൊണ്ട് തന്നെ മറ്റുള്ളവര്‍ക്ക് എലിവിഷം കൊടുത്താലും പ്രശ്‌നമാകില്ലെന്ന് കാമുകന്‍ സൗമ്യയെ വിശ്വസിപ്പിച്ചു. സൗമ്യക്ക് എലിവിഷം വാങ്ങിക്കൊടുത്ത ആളെ തിരിച്ചറിഞ്ഞിട്ടുണ്ട്. പിണറായി സ്വദേശിയായ ഇയാള്‍ക്ക് സൗമ്യയുടെ കൊലപാതക ആസൂത്രണത്തെക്കുറിച്ച്‌ അറിവുണ്ടായിരുന്നുവെന്നാണ് പൊലീസ് നിഗമനം. എന്നാല്‍ ആര്‍ക്കും പങ്കില്ലെന്ന മൊഴിയില്‍ സൗമ്യ ഉറച്ചു നില്‍ക്കുന്നത് പൊലീസിനെ കുഴയ്ക്കുന്നു.

കൊലപാതകത്തിനുള്ള എലിവിഷം വാങ്ങിനല്‍കിയ ഓട്ടോറിക്ഷ ഡ്രൈവറായ 60കാരനെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. പണമിടപാട് സൊസൈറ്റിയുടെ കലക്ഷന്‍ ഏജന്റ് കൂടിയായ സൗമ്യയും ഇയാളും തമ്മില്‍ സാമ്ബത്തിക ഇടപാടുകളുള്ളതായി കണ്ടെത്തിയിട്ടുണ്ട്. ഭക്ഷണത്തില്‍ വിഷം കലര്‍ത്തി നല്‍കി കൊല നടത്തിയത് സൗമ്യ തനിച്ച്‌ തന്നെയാണ്. മക്കളുടെ വിയോഗത്തില്‍ നൊന്തുകഴിയുന്ന അമ്മയെന്ന അഭിനയത്തിന് അങ്ങനെ വിശ്വാസ്യത പകര്‍ന്ന് രക്ഷപ്പെടാനായിരുന്നു സൗമ്യയുടെ ലക്ഷ്യം.

ഇതിനായി മരിച്ച രണ്ട് കുട്ടികളുടെ വലിയ ഫോട്ടോ പോലും ചെയ്യിപ്പിച്ചു. അത് വീട്ടില്‍ പ്രധാന സ്ഥലത്ത് വയ്ക്കുകയും ചെയ്തു. മക്കളും അമ്മയും അച്ഛനും ഛര്‍ദിയും വയറുവേദനയും ബാധിച്ച്‌ മരിച്ചതിന് പിന്നില്‍ സംശയം ഉയരാതിരിക്കാന്‍ സൗമ്യ കള്ളങ്ങളും പ്രചരിപ്പിച്ചു. സൗമ്യ ചോനാടം കശുവണ്ടി ഫാക്ടറിയിൽ ജോലിചെയ്ത കാലത്ത് പരിചയപ്പെട്ട കിഷോര്‍ എന്നയാള്‍ക്കൊപ്പമായിരുന്നു താമസം. ഏതാനും വര്‍ഷങ്ങള്‍ ഒന്നിച്ചു താമസിച്ചുവെങ്കിലും ഇവര്‍ നിയമപരമായി വിവാഹംചെയ്തിട്ടില്ല. രണ്ടാമത്തെ കുട്ടിയെ ഗര്‍ഭം ധരിച്ച സമയത്ത് ഇരുവരും പിണങ്ങി.

ഭാര്യയുടെ അവിഹിത ഇടപാടിലെ സംശയമായിരുന്നു ഇതിന് കാരണം. ശേഷം സൗമ്യക്ക് അടുപ്പക്കാരായി പലരും വീട്ടിലെത്തി. അത്തരം ബന്ധങ്ങള്‍ക്ക് തടസ്സമായതാണ് മകളെയും മാതാപിതാക്കളെയും ഇല്ലാതാക്കാന്‍ സൗമ്യയെ പ്രേരിപ്പിച്ചത്. കൊല്ലപ്പെടുന്നതിന് ഏതാനും ദിവസങ്ങള്‍ മുമ്ബ് ഐശ്വര്യ രാത്രി ഉറക്കമുണര്‍ന്നു. മുറിയില്‍ അമ്മക്കൊപ്പം മറ്റുരണ്ടുപേരെ കണ്ട കുട്ടി നിലവിളിച്ചു. അന്ന് കുഞ്ഞിനെ തല്ലിയുറക്കിയ സൗമ്യ മകളെ ഇല്ലാതാക്കാന്‍ തീരുമാനിച്ചു. ഇവരില്‍ ഒരാള്‍ക്ക് കൊലപാതക ഗൂഢാലോചനയില്‍ പങ്കുണ്ടെന്നാണ് സംശയം.

ഭർത്താവ് ഉപേക്ഷിച്ച സൗമ്യയുടെ സ്വഭാവത്തിലെ മാറ്റങ്ങളാണ് ബന്ധുക്കളെയും അയൽക്കാരെയും അകറ്റിനിർത്തിയിരുന്നത്. പിന്നീട് തുടരെത്തുടരെ ഈ വീട്ടിലേക്ക് മരണമെത്തിയപ്പോഴാണ് നാട്ടുകാരുടെ ശ്രദ്ധ വണ്ണത്താൻ വീട്ടിലേക്ക് വീണ്ടും തിരിഞ്ഞത്. 2018 ജനുവരി 31നാണ് സൗമ്യയുടെ മൂത്തമകൾ എട്ടുവയസുകാരി ഐശ്വര്യ ഛർദ്ദിയും വയറിൽ അസ്വസ്ഥതയും ബാധിച്ച് സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. 2012ൽ സൗമ്യയുടെ ഇളയമകൾ ഒന്നര വയസുകാരി കീർത്തനയും മരിച്ചിരുന്നുവെങ്കിലും ഐശ്വര്യയുടെ മരണത്തെ ആരും സംശയിച്ചിരുന്നില്ല. ഇക്കഴിഞ്ഞ മാർച്ച് ഏഴിന് സൗമ്യയുടെ മാതാവ് കമല (68) ഐശ്വര്യയ്ക്കുണ്ടായ പോലുള്ള അസ്വസ്ഥതകളുമായി ആശുപത്രിയിൽ മരിക്കുകയും ചെയ്തു. ഇതോടെ നാട്ടുകാർക്ക് സംശയം തോന്നി.

എന്നാൽ ഛർദ്ദിയും അസ്വസ്ഥതകളും വെള്ളത്തിലെ അപാകതയാണെന്ന് പറഞ്ഞുപരത്തുകയായിരുന്നു സൗമ്യ. തങ്ങളുടെ വീട്ടിലെ വെള്ളത്തിൽ അമോണിയയുടെ അംശമുണ്ടെന്ന് സൗമ്യ പറഞ്ഞത് അയൽക്കാരെ ആകെ ആശങ്കയിലാക്കി. ഇതോടെ ആരോഗ്യവകുപ്പ് അധികൃതർ കിണർ വെള്ളം പരിശോധിക്കുകയും കുഴപ്പമൊന്നുമില്ലെന്ന് ഉറപ്പാക്കുകയും ചെയ്തിരുന്നു. ഇതിന് ശേഷം ഏപ്രിൽ 13ന് സൗമ്യയുടെ പിതാവ് കുഞ്ഞിക്കണ്ണനും ഇങ്ങനെ സമാന അസുഖവുമായി മരിച്ചതോടെയാണ് നാട്ടുകാർ രംഗത്തിറങ്ങുന്നത്. മുഖ്യമന്ത്രിയുടെ നാട്ടിലെ പ്രശ്നം നേരിൽ കണ്ട് മനസിലാക്കാൻ അദ്ദേഹം തന്നെ വീട്ടിലെത്തി. കോഴിക്കോട് സി.ഡബ്ള്യു.ആർ.ഡി.എം അധികൃതരുൾപ്പെടെ എത്തി 15 വീടുകളിലെ വെള്ളം പരിശോധിച്ചു.

കമലയുടെയും കുഞ്ഞിക്കണ്ണന്റെയും ആന്തരീകാവയവങ്ങളുടെ സാമ്പിളുകൾ അതിനിടയ്ക്ക് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പരിശോധനയ്ക്കയച്ചു. കഴിഞ്ഞ 17ന് സമാനരീതിയിൽ സൗമ്യയും ആശുപത്രിയിലായതോടെ നാട്ടുകാർ തീർത്തും ആശങ്കയിലായി. അവർ സൗമ്യയെ വേഗത്തിൽ ആശുപത്രിയിലെത്തിച്ച് വിദഗ്ധ ചികിത്സ ഉറപ്പാക്കുകയും പൊലീസിനെ വിവരം ധരിപ്പിക്കുകയും ചെയ്തു. ആന്തരീകാവയവങ്ങളുടെ പരിശോധനയിൽ കുഞ്ഞിക്കണ്ണന്റെയും കമലയുടെയും ശരീരത്തിൽ അലൂമിനിയം ഫോസ് ഫൈഡ് അപായകരമായ രീതിയിൽ കണ്ടെത്തിയതോടെ സംശയം മറ്റുവഴിയിലേക്ക് നീങ്ങുകയായിരുന്നു. അങ്ങിനെയാണ് സൗമ്യയെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നത്.

കുഞ്ഞിക്കണ്ണന്റെ കുടുംബം പ്രദേശത്തെ സാധാരണക്കാരായിരുന്നു. നാടൻ പണിയായിരുന്നു കുഞ്ഞിക്കണ്ണന്. പിന്നീട് പ്രായമേറിയപ്പോൾ കൊപ്രക്കടയിൽ സഹായിയായി. ഭാര്യ കമലയാകട്ടെ ആദ്യം കശുഅണ്ടി ഫാക്ടറിയിലെ തൊഴിലാളിയായിരുന്നു. പിന്നീട് ഒരു സോപ്പ് കമ്പനിയിലും ജോലി നോക്കി. 2010ൽ സൗമ്യയുടെ 20ാം വയസിൽ അവളെ ഒരു നിർമ്മാണ തൊഴിലാളി വിവാഹം ചെയ്തു. കീർത്തനയുടെ മരണത്തിന് ശേഷം 2012 ഓടെ ഇയാൾ സൗമ്യയെ ഉപേക്ഷിച്ചു പോയി. സൗമ്യയാകട്ടെ നിരവധി ജോലികൾ ചെയ്തിട്ടുണ്ട്. നിർമ്മാണ ജോലികൾക്ക് പുറമെ തലശേരി സഹകരണ ആശുപത്രിയിൽ സ്കാനിംഗ് വിഭാഗത്തിൽ വരെ ജോലി ചെയ്തിട്ടുണ്ട്. ഇവർക്ക് പിന്നീട് ഇന്ത്യൻ കോഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റിയിൽ ജോലി ലഭിച്ചു. നിക്ഷേപകരെ സൊസൈറ്റിയിലേക്ക് കാൻവാസ് ചെയ്യുകയായിരുന്നു ഇവരുടെ ചുമതല. ഇങ്ങനെ പലരുമായും ഇവർ ബന്ധപ്പെടാറുണ്ട്.

സാമ്പത്തിക ഇടപാടുകളും പലരുമായി ഉണ്ടെന്നും പറയുന്നു. സൗമ്യ മുഖാന്തരമാണ് കമലയ്ക്ക് സോപ്പ് കമ്പനിയിൽ ജോലി ലഭിച്ചതെന്നും പറയുന്നുണ്ട്. തലശേരി കൊടുവള്ളി ഇല്ലിക്കുന്നിലെ ഒരു യുവാവാണ് സോപ്പുകൾ കൈമാറിയിരുന്നതെന്നും പറയുന്നു. വണ്ണത്താൻവീട്ടിൽ യാതൊരു കലഹവും നടക്കാറില്ലെന്നാണ് നാട്ടുകാർക്ക് പറയാനുള്ളത്. എന്നാൽ തന്റെ രഹസ്യബന്ധങ്ങളെ മാതാപിതാക്കൾ എതിർത്തതാണ് ഇവരെ കൊല്ലാൻ പ്രേരണമായതെന്നാണ് സൗമ്യ പൊലീസിന് നല്കിയ മൊഴി. ആദ്യം മൂത്തമകൾ ഐശ്വര്യ രാത്രിയിൽ മാതാവിന്റെ രഹസ്യബന്ധം കാണാനിടയായതിനെ തുടർന്ന് ക്രൂരമർദ്ദനത്തിനിരയായിരുന്നു. ദിവസങ്ങൾക്ക് ശേഷമാണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്.

വറുത്തമീനിൽ എലിവിഷം കലർത്തി നല്കിയാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്നാണ് സൗമ്യ പൊലീസിന് മൊഴി നല്കിയിരിക്കുന്നത്. ഈ മരണം സ്വാഭാവിക മരണമെന്ന നിലയ്ക്കു മാത്രം സമൂഹം കണ്ടതോടെ ധൈര്യമായി. പിന്നീട് പലരും വീട്ടിൽ വന്നുപോകുന്നതിനെ മാതാപിതാക്കൾ എതിർത്തതോടെ അവരെയും കൊല്ലാൻ തീരുമാനിച്ചു. മീൻ കറിയിൽ എലിവിഷം ചേർത്താണ് കമലയ്ക്ക് നല്കിയതെന്നും കുഞ്ഞിക്കണ്ണന് വിഷം നല്കിയത് രസത്തിലാണെന്നും സൗമ്യ സമ്മതിച്ചിട്ടുണ്ടായിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചാറ്റ് വലിച്ച് പുറത്തിട്ട ഫെനിയെ തൂക്കി.. വീട് വളഞ്ഞ് അറസ്റ്റ് വീണ്ടും കത്തിച്ച് ഫെനി കോടതിയിൽ കാണാം വാ...!കൊള്ളേണ്ടിടത്ത് കൊണ്ടു  (53 minutes ago)

മോഡിഫൈ ചെയ്ത കാറില്‍ സഞ്ചരിച്ചിരുന്നവര്‍ ആര്: അമിതവേഗത്തില്‍ എംവിഡി ഉദ്യോഗസ്ഥനെ ഇടിച്ചുതെറിപ്പിക്കാന്‍ ശ്രമം  (53 minutes ago)

ജനുവരി 12ന് രാവിലെ 8.15ന്‌സ്‌കൂളിന്റെ കെട്ടിടത്തിന്റെ മുകള്‍ നിലയില്‍ നിന്ന് താഴേക്ക് ചാടി...! ഇന്നലെ പുലർച്ച് മരണം..! 30-ന് വിദേശത്ത് പോകാനിരുന്ന അമ്മ, കഴിഞ്ഞ അഴച്ച് വീട്ടിൽ വഴക്ക് ? ഗതികെട്ട് അയോ  (1 hour ago)

മുന്‍ ദേവസ്വം ബോര്‍ഡ് അംഗം കെ പി ശങ്കരദാസ് റിമാന്‍ഡില്‍  (1 hour ago)

അതിജീവിതയുടെ വാട്‌സാപ് ചാറ്റ് പുറത്തുവിട്ടു; രാഹുലിന്റെ സുഹൃത്ത് ഫെനി നൈനാനെതിരെ കേസ്  (1 hour ago)

ഈ ഒറ്റ രാത്രി കൂടി സെല്ലിൽ രാഹുൽ കിടന്നാൽ മതി രാത്രിക്ക് രാത്രി കേസ് മാറും..! പൂങ്കുഴലിയെ ഒറ്റി കാനഡക്കാരി..?  (1 hour ago)

ദ്വാരപാലക കേസിലും കണ്ഠരര് രാജീവരുടെ അറസ്റ്റ് രേഖപ്പെടുത്തി  (1 hour ago)

കേസ് മറിഞ്ഞു..! 20 ന് സഭയിൽ രാഹുൽ എത്തും...!മജിസ്‌ട്രേറ്റിന് മുന്നിൽ പരാതിക്കാരി എത്തണം.. ക്യാനഡയ്ക്ക് ഓടാൻ പൂങ്കുഴലി  (1 hour ago)

കേസ് മറിഞ്ഞു..! 20 ന് സഭയിൽ രാഹുൽ എത്തും...!മജിസ്‌ട്രേറ്റിന് മുന്നിൽ പരാതിക്കാരി എത്തണം.. ക്യാനഡയ്ക്ക് ഓടാൻ പൂങ്കുഴലി  (2 hours ago)

SIT-യുടെ കരണം പൊട്ടിച്ച് ഫെനി 4 ചോദ്യങ്ങൾ..!രാഹുൽ പുറത്ത് വരും പരാതിക്കാരിയെ പൂട്ടി തെളിവ്...! ശാസ്തമംഗലം അജിത് ഇറങ്ങും.  (2 hours ago)

വ്യാജ കേസില്‍ കുടുക്കാന്‍ ശ്രമിച്ചു: നിര്‍മാതാവ് പി എസ് ഷംനാസിനെതിരെ നിവിന്‍ പോളിയുടെ പരാതിയില്‍ നടപടി  (2 hours ago)

കവര്‍ച്ച കേസില്‍ മരട് അനീഷിനെ കസ്റ്റഡിയില്‍ എടുക്കാന്‍ തമിഴ് നാട് പൊലീസ് കൊച്ചിയില്‍  (2 hours ago)

കേരള കോണ്‍ഗ്രസ് എമ്മിന്റെ യുഡിഎഫ് പ്രവേശനത്തിന് സഭയുടെ സമ്മര്‍ദമുണ്ടെന്ന വാദത്തില്‍ അതൃപ്തിയുമായി കത്തോലിക്കാ സഭ  (3 hours ago)

ബിഹാറില്‍ കോണ്‍ഗ്രസിന് വന്‍ തിരിച്ചടി: ആറ് എംഎല്‍എമാര്‍ പാര്‍ട്ടി വിടാന്‍ നീക്കം  (3 hours ago)

ആരം കോഴിക്കോട്ട് -ആരംഭിച്ചു.  (3 hours ago)

Malayali Vartha Recommends