Widgets Magazine
29
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ക്ലിഫ്ഹൗസിലേക്ക് വിളിച്ചു വരുത്തി ഉന്നത പോലീസ് ഉദ്യോഗസ്ഥന് അന്ത്യശാസനം നൽകി വി ഡി സതീശൻ ...


ട്രംപിന് വലിയ തലവേദന... ഇറാനും യുഎസും പോർവിളി തുടർന്നതോടെ പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി പരന്നു, യുഎസിന്റെ 8 താവളങ്ങൾ തകർത്തെന്ന് ഇറാൻ; ഖത്തർ സ്വദേശി കൊല്ലപ്പെട്ടു, യുദ്ധം രൂക്ഷം


സങ്കടക്കാഴ്ചയായി... ദമ്മാമിലുണ്ടായ വാഹനാപകടത്തിൽ രണ്ട് കണ്ണൂർ സ്വദേശികൾക്ക് ദാരുണാന്ത്യം


പതിനാറാം നിയമസഭയുടെ ആദ്യ സമ്മേളനം ഇന്ന് പുനരാരംഭിക്കും.... ഇന്നും നാളെയും ധനാഭ്യർത്ഥനകൾ പരി​ഗണിക്കും.... വീര്യം കുറഞ്ഞ മദ്യത്തിന്‌ നികുതി നിശ്‌ചയിച്ചതടക്കമുള്ള ധനബില്ലുകൾ ബുധനാഴ്‌ചയാണ്‌ സഭയിലെത്തുക


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..

തനിക്കെതിരെ ആരോപണവുമായെത്തിയവരെയെല്ലാം കേസുകളിൽ കുടുക്കി ഒതുക്കി... സ്ത്രീ പീഡനവും സാമ്പത്തിക ക്രമക്കേടും ആരോപിച്ച് പലരിൽ നിന്നു ളോഹ ഊരി വാങ്ങി; സ്വന്തം വൈദിക സഭയിലൂടെ അടുപ്പക്കാരെ ജലന്ധറിൽ സൃഷ്ടിച്ചു... മെത്രാൻ വേഷം അണിഞ്ഞ് ഫ്രാങ്കോ കെട്ടി ഉയർത്തിയത് അധോലോക സാമ്രാജ്യം

22 SEPTEMBER 2018 09:19 AM IST
മലയാളി വാര്‍ത്ത

More Stories...

ക്ലിഫ്ഹൗസിലേക്ക് വിളിച്ചു വരുത്തി ഉന്നത പോലീസ് ഉദ്യോഗസ്ഥന് അന്ത്യശാസനം നൽകി വി ഡി സതീശൻ ...

  ട്രാഫിക് നിയമങ്ങൾ കർശനമായി നടപ്പിലാക്കാനുള്ള നീക്കവുമായി മോട്ടോർ വാഹന വകുപ്പ്

  ചീഫ്‌ സെക്രട്ടറി ഡോ. എ ജയതിലക്‌ ചൊവ്വാഴ്‌ച സർവീസിൽ നിന്ന്‌ വിരമിക്കും... ബിശ്വനാഥ് സിൻഹ നാളെ ചുമതലയേൽക്കും

ട്രംപിന് വലിയ തലവേദന... ഇറാനും യുഎസും പോർവിളി തുടർന്നതോടെ പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി പരന്നു, യുഎസിന്റെ 8 താവളങ്ങൾ തകർത്തെന്ന് ഇറാൻ; ഖത്തർ സ്വദേശി കൊല്ലപ്പെട്ടു, യുദ്ധം രൂക്ഷം

വാഹനാപകടത്തിൽ യുവാവ് മരിച്ചിട്ട് രണ്ടു ദിവസം മാത്രം.... പിന്നാലെ 18 ദിവസം പ്രായമുള്ള കുഞ്ഞിന് തൊണ്ടയിൽ പാൽകുടുങ്ങി ദാരുണാന്ത്യം..

കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റു ചെയ്യുമ്പോൾ പുറത്ത് വരുന്നത് ഫ്രാങ്കോയുടെ മാഫിയ സാമ്രാജ്യത്തെ കുറിച്ച്. മെത്രാൻ വേഷം അണിഞ്ഞ് ഫ്രാങ്കോ കെട്ടി ഉയർത്തിയത് അധോലോക സാമ്രാജ്യമാണ് അറസ്റ്റോടുകൂടി തകർന്ന് വീഴുന്നത്.

1990 -ൽ വികാരിയായ ഡോ. ഫ്രാങ്കോ മുളയ്ക്കൽ 2009 -ലാണ് ഡൽഹിയിൽ സഹായ മെത്രാനാകുന്നത്. ഡൽഹിയിലെ ചുമതലയാണ് ബിഷപ്പിനെ രാഷ്ട്രീയ നേതാക്കളുമായി അടുപ്പക്കാരനാക്കിയത്. 1964 -ൽ മറ്റത്ത് ഒരു സാധാരണ കുടുംബത്തിൽ ജനിച്ച ഫ്രാങ്കോ മുളയ്ക്കൽ ദൈവ ശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടിയിട്ടുണ്ട്. ഇംഗ്ലീഷ് സാഹിത്യത്തിലും സോഷിയോളജിയിൽ ബിരുദാനന്തര ബിരുദം നേടിയ മുളയ്ക്കലിനെ 2013 ജൂൺ 13 -നാണ് ഫ്രാൻസിസ് മാർപാപ്പ ബിഷപ്പായി നിയമിക്കുന്നത്. സാമ്പത്തികമായി ഉയർന്ന നിലയിലുള്ള രൂപതയായ ജലന്ധർ രൂപത പോപ്പിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാണ്. പഞ്ചാബിലെ നാല് അസംബ്ലി മണ്ഡലങ്ങളിൽ നിർണായക ശക്തിയായതിനാൽ രാഷ്ട്രീയക്കാരും രൂപതാ നേതൃത്വവുമായി അടുപ്പത്തിലായിരുന്നു. ഇതും ബിഷപ്പിന് വളർന്നുയരാൻ സഹായകമായി.

പുരോഹിതൻ എന്നതിനെക്കാൾ രാഷ്ട്രീയക്കാരനും ബിസിനസുകാരനുമാണു ബിഷപ് ഫ്രാങ്കോ മുളയ്ക്കൽ. ഡൽഹിയിലേയും പഞ്ചാബിലേയും രാഷ്ട്രീയക്കാരെല്ലാം ബിഷപ്പിന്റെ അടുപ്പക്കാരനാണ്. ഈ ബന്ധങ്ങളിലൂടെ പഞ്ചാബിൽ സ്വന്തം അധോലോകമാണ് ബിഷപ്പ് സ്ഥാപിച്ചെടുത്തത്.

ഡൽഹിയിൽ സഹായമെത്രാനെന്ന നിലയിലെ പ്രവർത്തനമാണ് ഫ്രാങ്കോയെ ശ്രദ്ധേയനായത്. വത്തിക്കാനിലെ കളങ്കിതരായ വൈദികരെല്ലാം ഫ്രാങ്കോയുടെ അടുപ്പക്കാരണ്. ഇവരെ ഡൽഹിയിൽ കൊണ്ടു വന്ന് സത്കരിച്ചും മറ്റുമാണ് ഫ്രാങ്കോ ഇവരുടെ അടുപ്പക്കാരനായത്. ഈ ബന്ധങ്ങളാണ് അർഹതപ്പെട്ട പലരേയും തഴഞ്ഞ് 2013ൽ ഫ്രാങ്കോയെ ജലന്ധറിലെ പരമാധികാരിയാക്കിയത്. പതിയെ ഓരോരുത്തരെ തകർത്ത് എല്ലാം തന്റെ സ്വാധീനവലയത്തിലേക്കാക്കി മാറ്റുകയായിരുന്നു ബിഷപ്പ് ഫ്രാങ്കോ ചെയ്തത്.

ഹിറ്റ്‌ലറാണ് തന്റെ റോൾ മോഡലെന്ന് പറഞ്ഞാണ് എതിരാളികളെ നേരിട്ടത്. തനിക്കെതിരെ ആരോപണവുമായെത്തിയവരെ എല്ലാം പല കേസുകളിൽ കുടുക്കി ഒതുക്കി. സ്ത്രീ പീഡനവും സാമ്പത്തിക ക്രമക്കേടും ആരോപിച്ചു. പലരിൽ നിന്നു ളോഹ ഊരി വാങ്ങി. ഇതിനെല്ലാം വേണ്ടി സ്വന്തം വൈദിക സഭയിലൂടെ അടുപ്പക്കാരെ ജലന്ധറിൽ സൃഷ്ടിക്കുകയും ചെയ്തു. ഇതിൽ പലരും അതൃപ്തരുമായിരുന്നു.


കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ചെന്ന ആരോപണം നേരിടുന്ന ജലന്ധര്‍ ബിഷപ്പിനെതിരെ വേറെയും കന്യാസ്ത്രീകള്‍ പരാതി നല്‍കിയിരുന്നു. ഇതെല്ലാം സഭ മുക്കുകയായിരുന്നു. വെറുമൊരു മെത്രാനെന്നതിന് അപ്പുറം സ്വാധീനവും നിയന്ത്രണവും കത്തോലിക്കാ സഭയില്‍ ഫ്രാങ്കോ മുളയ്ക്കലിന് ഉള്ളതായിരുന്നു ഇതിന് കാരണം. എന്നാല്‍ കന്യാസ്ത്രീകള്‍ തെരുവിലെത്തിയപ്പോള്‍ എല്ലാം മാറി മറിഞ്ഞു.

കേരളം ഒന്നടങ്കം കന്യാസ്ത്രീയ്ക്ക് പിന്തുണയുമായെത്തി. ഇതോടെ ബിഷപ്പിനെ കൈവിടേണ്ട സ്ഥിതിയിലേക്ക് പിണറായി സര്‍ക്കാരെത്തി. ഡല്‍ഹിയിലെ കാവല്‍ ഭടന്മാരും കൈമലര്‍ത്തി. അതോടെ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ അഴിക്കുള്ളിലായി. ഡല്‍ഹിയില്‍ സഹായമെത്രാനെന്ന നിലയിലെ പ്രവര്‍ത്തനമാണ് ഫ്രാങ്കോയെ ശ്രദ്ധേയനായത്. വത്തിക്കാനിലെ കളങ്കിതരായ വൈദികരെല്ലാം ഫ്രാങ്കോയുടെ അടുപ്പക്കാരണ്. ഇവരെ ഡല്‍ഹിയില്‍ കൊണ്ടു വന്ന് സത്കരിച്ചും മറ്റുമാണ് ഫ്രാങ്കോ ഇവരുടെ അടുപ്പക്കാരനായത്.

ഈ ബന്ധങ്ങളാണ് അര്‍ഹതപ്പെട്ട പലരേയും തഴഞ്ഞ് 2013ല്‍ ഫ്രാങ്കോയെ ജലന്ധറിലെ പരമാധികാരിയാക്കിയത്. പതിയെ ഓരോരുത്തരെ തകര്‍ത്ത് എല്ലാം തന്റെ സ്വാധീനവലയത്തിലേക്കാക്കി മാറ്റുകയായിരുന്നു ബിഷപ്പ് ഫ്രാങ്കോ ചെയ്തത്. ഹിറ്റ്ലറാണ് തന്റെ റോള്‍ മോഡലെന്ന് പറഞ്ഞാണ് എതിരാളികളെ നേരിട്ടത്. തനിക്കെതിരെ ആരോപണവുമായെത്തിയവരെ എല്ലാം പല കേസുകളില്‍ കുടുക്കി ഒതുക്കി. സ്ത്രീ പീഡനവും സാമ്ബത്തിക ക്രമക്കേടും ആരോപിച്ചു.പലരില്‍ നിന്നു ളോഹ ഊരി വാങ്ങി. ഇതിനെല്ലാം വേണ്ടി സ്വന്തം വൈദിക സഭയിലൂടെ അടുപ്പക്കാരെ ജലന്ധറില്‍ സൃഷ്ടിക്കുകയും ചെയ്തു. ഇതില്‍ പലരും അതൃപ്തരുമായിരുന്നു. ഇതിനിടെയാണ് കന്യാസ്ത്രീകള്‍ നിലനില്‍പ്പിന്റെ പോരാട്ടത്തിന് ഇറങ്ങിയത്. ഇവിടേയും അതിബുദ്ധിയാണ് വിനയായത്.

തന്റെ ഇഷ്ടത്തിന് വഴങ്ങാത്തവരെയെല്ലാം ബിഷപ് മാനസികമായി പീഡിപ്പിച്ചിരുന്നു. സ്ഥലംമാറ്റവും അവധിയുമൊക്കെ ബിഷപ്പിന്റെ ഇഷ്ടാനുസരണമായിരുന്നു. ഇതോടെ പരാതികളും എത്തി. മിഷനറീസ് ഓഫ് ജീസസ് (എം.ജെ) സന്യാസസമൂഹത്തിന്റെ മദർ ജനറലിനു നൽകിയ പരാതികൾ പലതും പറഞ്ഞത് ഞെട്ടിക്കുന്ന കഥകളായിരുന്നു. മദർ ജനറലിന്റെ പിന്തുണ ബിഷപ്പിനൊപ്പമാണ്. അതുകൊണ്ട് തന്നെ ഈ പരാതികളെല്ലാം മുങ്ങി. ചിലരെ ബിഷപ്പിന്റെ പീഡനത്തെത്തുടർന്ന് ഫോർമേറ്റർ ചുമതല വഹിച്ചിരുന്നയാളടക്കം 18 കന്യാസ്ത്രീകളാണു സഭ വിട്ടതെ്. അവരുടെ പേരുവിവരങ്ങളും സഭ വിട്ടുപോകാൻ ഇടയാക്കിയ സാഹചര്യങ്ങളും സഭയിൽ എല്ലാവർക്കും അറിയാം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്... പവന് 680 രൂപയുടെ കുറവ്  (6 minutes ago)

ക്ലിഫ്ഹൗസിലേക്ക് വിളിച്ചു വരുത്തി ഉന്നത പോലീസ് ഉദ്യോഗസ്ഥന് അന്ത്യശാസനം നൽകി വി ഡി സതീശൻ ...  (24 minutes ago)

  ട്രാഫിക് നിയമങ്ങൾ കർശനമായി നടപ്പിലാക്കാനുള്ള നീക്കവുമായി മോട്ടോർ വാഹന വകുപ്പ്  (35 minutes ago)

  ചീഫ്‌ സെക്രട്ടറി ഡോ. എ ജയതിലക്‌ ചൊവ്വാഴ്‌ച സർവീസിൽ നിന്ന്‌ വിരമിക്കും... ബിശ്വനാഥ് സിൻഹ നാളെ ചുമതലയേൽക്കും  (49 minutes ago)

മുംബൈയിൽ മഴ ശക്തം.... മുംബൈ കോസ്റ്റൽ റോഡിലും മഴകാരണം ഗതാഗത പ്രതിസന്ധി..  (1 hour ago)

വനിതാ ക്രിക്കറ്റിൽ പുതിയ ചരിത്രം എഴുതി ഇന്ത്യയുടെ പ്രീമിയർ ഓൾ റൗണ്ടർ ദീപ്തി ശർമ...  (1 hour ago)

ട്രംപിന് വലിയ തലവേദന... ഇറാനും യുഎസും പോർവിളി തുടർന്നതോടെ പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി പരന്നു, യുഎസിന്റെ 8 താവളങ്ങൾ തകർത്തെന്ന് ഇറാൻ; ഖത്തർ സ്വദേശി കൊല്ലപ്പെട്ടു, യുദ്ധം രൂക്ഷം  (1 hour ago)

വാഹനാപകടത്തിൽ യുവാവ് മരിച്ചിട്ട് രണ്ടു ദിവസം മാത്രം.... പിന്നാലെ 18 ദിവസം പ്രായമുള്ള കുഞ്ഞിന് തൊണ്ടയിൽ പാൽകുടുങ്ങി ദാരുണാന്ത്യം..  (1 hour ago)

ആലപ്പുഴയിൽ വാഹനാപകടത്തിൽ പരുക്കേറ്റു ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു...  (2 hours ago)

വാഹനാപകടത്തില്‍ പരുക്കേറ്റ യുവതിയുടെ മസ്തിഷ്‌കമരണം സ്ഥിരീകരിച്ചു... അവയവ ദാനത്തിനായി ബന്ധുക്കള്‍ സമ്മതപത്രം കൈമാറി  (2 hours ago)

കേരളത്തിലെ ജലോത്സവ സീസണ് തുടക്കം കുറിച്ച് ചമ്പക്കുളം മൂലം വള്ളംകളി ഇന്ന് നടക്കും... ഏഴ് ചുണ്ടൻ വള്ളങ്ങളാണ് ഇത്തവണ രാജപ്രമുഖൻ ട്രോഫിക്കായി ഓളപ്പരപ്പിൽ പോരാട്ടത്തിന് ഇറങ്ങുക  (3 hours ago)

ദക്ഷിണാഫ്രിക്കയെ ഒറ്റ ഗോളിന്‌ കീഴടക്കി കാനഡ ലോകകപ്പ്‌ ഫുട്‌ബോൾ പ്രീ ക്വാർട്ടറിൽ...  (3 hours ago)

കേരളത്തിൽ ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് പ്രവചനം..... രണ്ട് ജില്ലകളിൽ ഓറ‍ഞ്ച് അലർട്ട്... 12 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു...  (3 hours ago)

കലാകാരന്മാർക്ക് പേരും പ്രശസ്തിയും വാഹന ഭാഗ്യവും! മിഥുനം, കർക്കിടകം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (3 hours ago)

കണ്ണീർക്കാഴ്ചയായി... പാറമടക്കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർഥികൾ മുങ്ങിമരിച്ചു....  (4 hours ago)

Malayali Vartha Recommends