ഹൃദയാഘാത സാധ്യതകള്‍ ഒന്നുംതന്നെ ഇല്ല; ഫ്രാങ്കോയെ ഡിസ്ചാര്‍ജ് ചെയ്തു; ഇന്ന് ഉച്ചയ്ക്കുമുന്‍പ് പാലാ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കും; മൂന്നുദിവസം കസ്റ്റഡിയില്‍ വേണമെന്ന് പൊലീസ് ആവശ്യപ്പെടും

കന്യാസ്ത്രിയെ പീഠിപ്പിച്ച കേസില്‍ അറസ്റ്റിലായ ഫ്രാങ്കോ മുളയ്ക്കലിന് ഇന്നലെ രാത്രിയാണ് നെഞ്ചുവേദന മൂലം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ ഫ്രങ്കോയെ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തു. കാര്യമായ ആരോഗ്യ പ്രശ്‌നങ്ങളൊന്നും തന്നെ ഇല്ലെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഹൃദയാഘാത സാധ്യതകള്‍ ഒന്നുംതന്നെ ഇല്ല എന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി. ഫ്രാങ്കോയെ ഇന്ന് ഉച്ചയ്ക്കുമുന്‍പ് പാലാ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കും. ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടോ എന്ന് അന്വേഷണ സംഘം ഡോക്ടറെ കണ്ട് ഉറപ്പ് വരുത്തിയിരുന്നു.
കാര്യമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഇല്ലന്ന് ഡോക്ടര്‍മാര്‍ പറയുന്നത്. ഇന്നലെ രാത്രി പത്ത് മണിയോടെ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്നലെ രാത്രി തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ രക്തസമ്മര്‍ദം 200 രേഖപ്പെടുത്തുകയും ഇ.സി.ജിയില്‍ വ്യതിയാനം കണ്ടെത്തുകയും ചെയ്തതിനെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിരുന്നു.
എന്നാല്‍ രണ്ടാംഘട്ട പരിശോധനയ്ക്ക് ശേഷം വലിയ ആരോഗ്യ പ്രശ്‌നങ്ങള്‍ ഒന്നും തന്നെ ഇല്ലെന്നാണ് ഡോക്ടര്‍മാരുടെ വിലയിരുത്തല്‍. അന്വേഷണ സംഘം ഡോക്ടറെ കണ്ട് ഇക്കാര്യത്തില്‍ ഉറപ്പ് വരുത്തിയ ശേഷമാണ് കോടതിയില്‍ ഹാജരാക്കാന്‍ തീരുമാനിച്ചത്. ഫ്രാങ്കോയെ ഇന്ന് ഉച്ചയ്ക്കുമുന്‍പ് പാലാ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കും. മൂന്നുദിവസം കസ്റ്റഡിയില്‍ വേണമെന്നാകും പൊലീസ് ആവശ്യപ്പെടുക.
അതേസമയം, ബിഷപ്പിന്റെ ജാമ്യാപേക്ഷ ഇന്ന് കോടതിയില്‍ ഹാജരാക്കാനാണ് അഭിഭാഷകരുടെ തീരുമാനം. ജാമ്യം നല്‍കണമെന്നും ചോദ്യം ചെയ്യലുമായി സഹകരിക്കുന്ന ആളാണ് ബിഷപ്പ്, അതിനാല്‍ വിളിക്കുമ്പോള്‍ ഹാജരാകന്‍ തയ്യാറാണെന്നും കോടതിയില്‍ വാദിക്കും. എന്നാല്‍ ഫ്രാങ്കോയെ മൂന്ന് ദിവസത്ത കസ്റ്റഡിയില്‍ കിട്ടാന്‍ പൊലീസ് കോടതിയില്‍ അപേക്ഷ നല്‍കും. കൂടുതല്‍ ചോദ്യം ചെയ്യുന്നതിനും കുറവിലങ്ങടാ മഠത്തിലടക്കം തെളിവെടുപ്പ് നടത്തുന്നതിനുമാണ് ഫ്രാങ്കോയെ കസ്റ്റഡിയില്‍ ആവശ്യപ്പെടുക. കൂടാതെ ഫ്രാങ്കോയുടെ ലൈംഗികശേഷി പരിശോധനയും നടത്തേണ്ടതുണ്ട്.
https://www.facebook.com/Malayalivartha
























