ജലന്തര്‍ രൂപതയ്ക്ക് ഇനി മലയാളി ബിഷപ്പിനെ വേണ്ട ; നിലപാട് വ്യക്തമാക്കി ക്രൈസ്തവ സംഘടനകള്‍ രംഗത്ത്

ജലന്തര്‍ രൂപതയ്ക്ക് ഇനി മലയാളിയായ ബിഷപ്പിനെ വേണ്ടെന്ന നിലപാടുമായി ക്രൈസ്തവ സംഘടനകള്‍. ഫ്രാങ്കോ മുളയ്ക്കല്‍ ബിഷപ്പ് പദവിയില്‍ ജലന്ധറില്‍ മടങ്ങി വരുന്നത് താല്‍പ്പര്യപ്പെടുന്നില്ലെന്ന് സംഘടനാഭാരവാഹികള്‍ വ്യക്തമാക്കി.
ഫ്രാങ്കോ മുളയ്ക്കല്‍ തെറ്റ് ചെയ്തെന്ന് കോടതി കണ്ടെത്തിയാല്‍ അംഗീകരിക്കും.സഭയുടെ പ്രവര്‍ത്തനങ്ങള്‍ നിലച്ചിരിക്കുകന്നതിനാൽ ജലന്ധര്‍ രൂപതക്ക് പുതിയ ബിഷപ്പിനെ ഉടന്‍ നിയമിക്കണം എന്നാൽ മലയാളികൾ വേണ്ടന്ന് സംഘടനാഭാരവാഹികള്‍ വ്യക്തമാക്കി.
പഞ്ചാബിലെ വിശ്വാസികളെ അടുത്തറിയാനും പ്രാദേശിക ഭാഷയില്‍ ആശയവിനിമയം നടത്താനും കഴിവുള്ള സ്വദേശിയായ ബിഷപ്പാണ് ഉചിതമെന്നും യുനൈറ്റഡ് ക്രിസ്ത്യന്‍ ഫ്രണ്ട്സും ന്യൂ ക്രിസ്ത്യന്‍ ഫ്രണ്ട്സും അടക്കമുള്ള സംഘടനകള്‍ വ്യക്തമാക്കി.
അതേസമയം കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ കുറവിലങ്ങാട് മഠത്തിലെത്തിച്ച് തെളിവെടുത്തു. കന്യാസ്ത്രീമാരെ മഠത്തില്‍ നിന്ന് മാറ്റിയശേഷമാണ് ബിഷപ്പിനെ എത്തിച്ചത്. തെളിവെടുപ്പിന് ശേഷം ബിഷപ്പിനെ തിരികെ കോട്ടയം പൊലീസ് ക്ലബിലേക്ക് കൊണ്ടുപോയി.
https://www.facebook.com/Malayalivartha


























