അഭിമന്യു വധക്കേസില്‍ അന്വേഷണസംഘം ഇന്ന് എറണാകുളം മജിസ്‌ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കും, കൊലപാതകത്തില്‍ നേരിട്ട് പങ്കുള്ളവര്‍ക്കൊപ്പം ഗൂഢാലോചനയില്‍ ഉള്‍പ്പെട്ടവര്‍ക്കും പരമാവധി ശിക്ഷ ഉറപ്പാക്കുകയാണ് ലക്ഷ്യമെന്ന് അന്വേഷണസംഘം

അഭിമന്യു വധക്കേസില്‍ അന്വേഷണസംഘം ഇന്ന് എറണാകുളം മജിസ്‌ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കും. മഹാരാജാസ് കോളജിലെ രണ്ടാംവര്‍ഷ ബിരുദവിദ്യാര്‍ഥിയും ഇടുക്കി വട്ടവട സ്വദേശിയുമായ അഭിമന്യു കൊല്ലപ്പെട്ട് 85 ദിവസമാകുമ്പോഴാണ് കുറ്റപത്രം തയ്യാറാകുന്നത്.
അഭിമന്യുവിനെ കുത്തിയത് പള്ളുരുത്തി നമ്പിപുത്തലത്ത് വീട്ടില്‍ മുഹമ്മദ് ഷഹിം (31) ആണെന്ന് കുറ്റപത്രത്തില്‍ പറയുന്നു. കേസില്‍ 12ാം പ്രതിയാണ് ഷഹിം. പൊലീസ് കഴിഞ്ഞദിവസം പുറത്തുവിട്ട ലുക്കൗട്ട് നോട്ടീസില്‍ ഇയാളുടെ പേരുണ്ടായിരുന്നു.അന്വേഷണ ഉദ്യോഗസ്ഥന്‍ കൊച്ചി സിറ്റി കണ്‍ട്രോള്‍ റൂം എ.സി.പി എസ്.ടി. സുരേഷ് കുമാര്‍, എ.സി.പി കെ. ലാല്‍ജി എന്നിവരുടെ നേതൃത്വത്തിലെ സംഘമാണ് കുറ്റപത്രം തയ്യാറാക്കിയത്.
കൊലപാതകത്തില്‍ നേരിട്ട് പങ്കുള്ളവര്‍ക്കൊപ്പം ഗൂഢാലോചനയില്‍ ഉള്‍പ്പെട്ടവര്‍ക്കും പരമാവധി ശിക്ഷ ഉറപ്പാക്കുകയാണ് ലക്ഷ്യമെന്ന് അന്വേഷണസംഘം അറിയിച്ചു. കേസില്‍ 28 പ്രതികളും 125 സാക്ഷികളുമാണുള്ളത്. കൊലപാതകത്തില്‍ നേരിട്ടുപങ്കുള്ള 16 പ്രതികളില്‍ ഒമ്പതുപേര്‍ അറസ്റ്റിലായിരുന്നു. മറ്റുള്ളവര്‍ക്കായി തിരച്ചില്‍ നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. ജൂലൈ രണ്ടിന് പുലര്‍ച്ച 12.30നാണ് കോളജ് മതിലിനുസമീപം അഭിമന്യു കുത്തേറ്റുമരിച്ചത്.
https://www.facebook.com/Malayalivartha



























