സഭ എങ്ങോട്ടാണ് പോകുന്നതെന്ന് മനസ്സിലാകുന്നില്ല... എല്ലാ കന്യാസ്ത്രീകള്‍ക്കും അപമാനമുണ്ടാക്കുന്നതാണ് സിസ്റ്റർ ലുസിയ്‌ക്കെതിരായ നടപടി; ഞങ്ങള്‍ക്കെതിരെയും നടപടി ഉണ്ടാകുമായിരിക്കും... ചെറുക്കാന്‍ ഏതു രീതിയിലും സമരം ചെയ്യും

സത്യത്തിനുവേണ്ടി നിൽക്കുന്നവരെ എന്തിനാണ് സഭ ക്രൂശിക്കുന്നത്. സഭ എങ്ങോട്ടാണ് പോകുന്നതെന്ന് മനസ്സിലാകുന്നില്ല. ഇത്തരം വിലക്കുകളിലൂടെ എന്താണ് ഉദ്ദേശിക്കുന്നതമന്ന് അറിയില്ല. എല്ലാ കന്യാസ്ത്രീകള്‍ക്കും അപമാനമുണ്ടാക്കുന്നതാണ് നടപടി. ഞങ്ങള്‍ക്കെതിരെയും നടപടി ഉണ്ടാകുമായിരിക്കും. ചെറുക്കാന്‍ ഏതു രീതിയിലും സമരം ചെയ്യും.
ഞങ്ങള്‍ക്കുവേണ്ടിയാണ് സിസ്റ്റര്‍ ലൂസി സമരം ചെയ്തത്. എല്ലാ പിന്തുണയും ലൂസിക്ക് നല്‍കുമെന്ന് അനുപമ പറഞ്ഞു. സമരത്തിന്റെ പേരില്‍ വൈര നിര്യാതന ബുദ്ധിയോടെ സഭ പെരുമാറിയാല്‍ നേരിടുമെന്ന് സിസ്റ്റര്‍ അനുപമ.
കൊച്ചിയിലെ സമരപ്പന്തലിലും മാധ്യമചര്‍ച്ചകളിലും ലൂസി ബിഷപ്പ് ഫ്രാങ്കോക്കെതിരെ സംസാരിച്ചിരുന്നു.ബിഷപ്പിനെതിരെ നടപടി വേണമെന്ന ആവശ്യത്തെ പരസ്യമായി പിന്തുണച്ചതിന്റെ പേരില്‍ സിസ്റ്റര്‍ ലൂസി കളപ്പുരക്ക് സഭാപ്രവര്‍ത്തനങ്ങളില്‍ വിലക്കേര്‍പ്പെടുത്തിയതിനോട് പ്രതികരിക്കുകയായിരുന്നു അവര്‍ . മാനന്തവാടി സീറോ മലബാര്‍ രൂപതയിലെ കാരയ്ക്കാമല മഠം അന്തേവാസിയും ഫ്രാന്‍സികന്‍ ക്ലാരിസ്റ്റ് കോണ്‍ഗ്രിഗേഷന്‍ അംഗവുമായ സിസ്റ്റര്‍ ലൂസി കളപ്പുരയെയാണ് പള്ളിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ നിന്ന് വിലക്ക് ഇടവക അറിയിപ്പ് നല്‍കിയത്.
https://www.facebook.com/Malayalivartha


























