Widgets Magazine
29
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..

കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ തെളിവെടുത്തെങ്കിലും ചോദ്യങ്ങളോടു നിഷേധാത്മ സമീപനം സ്വീകരിച്ച് ബിഷപ്പ് ; ബിഷപ്പിനെ നുണപരിശോധനയ്ക്കു വിധേയനാക്കാൻ പോലീസ് നീക്കം

24 SEPTEMBER 2018 09:01 PM IST
മലയാളി വാര്‍ത്ത

കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ കുറവിലങ്ങാട് നാടുകുന്നിലെ മിഷനറീസ് ഓഫ് ജീസസ് മഠത്തിലെത്തിച്ച് തെളിവെടുത്തെങ്കിലും ചോദ്യങ്ങളോടു നിഷേധാത്മ സമീപനം സ്വീകരിക്കുകയാണ് ബിഷപ്പ് ഈ സാഹചര്യത്തില്‍ നുണപരിശോധനയ്ക്കു വിധേയനാക്കാനാണു പോലീസ് നീക്കം നടത്തുന്നത്. ഇതിനു കോടതിയുടെ അനുമതിക്കായി അപേക്ഷ നല്‍കാനാണ് പോലീസിന്റെ തീരുമാനം. ഇന്നലെ രാവിലെ പത്തേകാലോടെയാണു ബിഷപ്പിനെ കുറവിലങ്ങാട് മഠത്തില്‍ തെളിവെടുപ്പിനായി എത്തിച്ചത്. അതേസമയം ഒരു സാധാരണക്കാരനായ കുറ്റവാളിയാണ് ഇത്തരത്തിലൊരു മൗനം പാലിച്ചിരുന്നതെങ്കില്‍ പോലീസ് ഇടിച്ചു പിഴിഞ്ഞു പറയിച്ചേനെ എന്ന ആക്ഷേപവും ഉയരുന്നുണ്ട്.

മഠത്തില്‍ ബിഷപ് താമസിച്ചെന്നു പരാതിയില്‍ പറയുന്ന 20-ാം നമ്പര്‍ മുറിയിലായിരുന്നു തെളിവെടുപ്പ്. വസ്ത്രം, സന്ദര്‍ശക ഡയറി എന്നിവയെല്ലാം തെളിവെടുപ്പിന്റെ ഭാഗമായി പരിശോധിച്ചു. ചോദ്യങ്ങള്‍ക്കെല്ലാം ഇല്ല, അറിയില്ല എന്നിങ്ങനെയായിരുന്നു മറുപടി. തെളിവെടുപ്പു നടക്കുമ്പോള്‍ രണ്ടു കന്യാസ്ത്രീകള്‍ മഠത്തിലുണ്ടായിരുന്നു.െ വെക്കം ഡിവൈ.എസ്.പി: കെ.സുഭാഷിന്റെ നേതൃത്വത്തില്‍ മുക്കാല്‍ മണിക്കൂറോളം നീണ്ട തെളിവെടുപ്പിനു ശേഷം തിരികെ പോലീസ് ക്ലബിലെത്തിച്ച ബിഷപ്പിനെ വീണ്ടും ചോദ്യംചെയ്തു. കസ്റ്റഡി കാലാവധി അവസാനിക്കുന്നതിനാല്‍ ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടരയ്ക്കു മുമ്പായി പാലാ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കും.

പരാതി നല്‍കിയ കന്യാസ്ത്രീയെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന കേസുകളില്‍ പോലീസ് അന്വേഷണം വേഗത്തിലാക്കും. ഇരയെ അപായപ്പെടുത്താനും കേസ് അട്ടിമറിക്കാനും ശ്രമിച്ച പരാതികളില്‍ ഉടന്‍ നടപടിക്കാണു നീക്കം. കേസില്‍നിന്നു പിന്തിരിയാനായി ഭൂമി വാഗ്ദാനം നല്‍കി പ്രലോഭിപ്പിച്ച ഫാ. ഡോ. ജയിംസ് ഏര്‍ത്തയില്‍, ഇരയുടെ ചിത്രം പ്രസിദ്ധീകരിച്ചതിന് മിഷനറീസ് ഓഫ് ജീസസിലെ കൗണ്‍സിലര്‍ സിസ്റ്റര്‍ അമല എന്നിവര്‍ക്കെതിരേ കേസെടുത്തിരുന്നു.

നാടുകുന്നിലെ കന്യാസ്ത്രീകള്‍ ഉപയോഗിച്ചിരുന്ന ഇരുചക്രവാഹനത്തിന്റെ ബ്രേക്ക് തകരാറിലാക്കണമെന്നും വിവരങ്ങള്‍ അറിയിക്കണമെന്നും മഠത്തിലെ ഇതര സംസ്ഥാന തൊഴിലാളിയോട് ആവശ്യപ്പെട്ടതിനു തോമസ് എന്നയാള്‍ക്കെതിരേയും കുറവിലങ്ങാട് പോലീസില്‍ കേസ് നിലവിലുണ്ട്. കേസ് ഒതുക്കിയാല്‍ അഞ്ചു കോടി രൂപ നല്‍കാമെന്നു ബിഷപ്പിന്റെ അടുപ്പക്കാര്‍ വാഗ്ദാനം ചെയ്തെന്നു കന്യാസ്ത്രീയുടെ സഹോദരന്‍ നല്‍കിയ പരാതിയുമുണ്ട്. ഈ കേസുകളില്‍ അന്വേഷണം വേഗം പൂര്‍ത്തിയാക്കി തുടര്‍നടപടിയെടുക്കാനാണു തീരുമാനം. ഇതു സംബന്ധിച്ചു ജില്ലാ പോലീസ് മേധാവി എസ്. ഹരിശങ്കര്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ െവെക്കം ഡിവൈ.എസ്.പി: കെ.സുഭാഷിനു നിര്‍ദേശം നല്‍കി.

ബിഷപ്പിനു ജാമ്യം ലഭിച്ചാല്‍ ഈ കേസുകള്‍ അട്ടിമറിക്കാന്‍ ശ്രമം നടക്കുമെന്നു കരുതുന്നതിനാലാണു പരമാവധി വേഗത്തില്‍ അന്വേഷണം പൂര്‍ത്തിയാക്കാന്‍ തീരുമാനിച്ചത്. പരാതിക്കാരിയായ കന്യാസ്ത്രീ അംഗമായ മിഷനറീസ് ഓഫ് ജീസസ് സന്യാസിനീ സമൂഹത്തിന്റെ തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ വത്തിക്കാന്‍ നിരീക്ഷിക്കും. ഈ സന്യാസിനീ സമൂഹം എങ്ങനെ മുന്നോട്ടുപോകണമെന്ന കാര്യത്തില്‍ കൃത്യമായ നിര്‍ദേശങ്ങള്‍ െവെകാതെ ഉണ്ടാകുമെന്നാണ് സഭാവൃത്തങ്ങള്‍ നല്‍കുന്ന സൂചന.

ഔദ്യോഗിക ചുമതലകള്‍ െകെമാറിയെങ്കിലും ബിഷപ് ഫ്രാങ്കോ മുളയ്ക്കലാണ് ഇപ്പോഴും ജലന്ധര്‍ രൂപതാധ്യക്ഷന്‍. മിഷനറീസ് ഓഫ് ജീസസ് ജലന്ധര്‍ രൂപതയ്ക്കു കീഴിലുമാണ്. ചുമതലകള്‍ െകെമാറുന്നതിന് അനുമതി നല്‍കിയെങ്കിലും കോടതിവിധി ഉണ്ടാകുന്നതുവരെ വത്തിക്കാനില്‍നിന്നു മറ്റു നടപടികള്‍ ഉണ്ടായേക്കില്ല. മിഷനറീസ് ഓഫ് ജീസസിന്റെ മദര്‍ ജനറലിനു ചുമതല മാറ്റിനല്‍കാന്‍ സാധ്യതയുണ്ടെങ്കിലും സമരം ചെയ്ത കന്യാസ്ത്രീകള്‍ക്കെതിരേ പ്രത്യക്ഷമായ നടപടികള്‍ ഉണ്ടായേക്കില്ല. സമൂഹത്തിന്റെ കാഴ്ചപ്പാടില്‍ സഭയ്ക്കു ദുഷ്പേരുണ്ടാകുമെന്നതാണു കാരണം. രാജ്യാന്തര തലത്തില്‍ മാധ്യമശ്രദ്ധ ആകര്‍ഷിച്ച കേസായതിനാല്‍ വിശ്വാസികളെക്കൂടി കണക്കിലെടുത്തുമാത്രമേ വത്തിക്കാന്റെ നടപടികളുണ്ടാകൂ.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത  (5 hours ago)

തിരുവനന്തപുരത്ത് നിന്നും കാണാതായ യുവതിയെ കണ്ടെത്തി  (5 hours ago)

കൂട്ടുകാര്‍ക്ക് മെസേജ് അയച്ച് 18കാരന്‍ തൂങ്ങിമരിച്ചു  (6 hours ago)

കേരളാ ഹൗസിൽ തീയിട്ട് പിണറായി..!വിജയനെ തൊട്ടതും സതീശൻ ചോദിക്കാൻ ഇറങ്ങി IAS അശ്വതി ശ്രീനിവാസൻ നിർത്തി പൊരിച്ചു  (6 hours ago)

തമിഴ്‌നാട് സര്‍ക്കാരിന്റെ ഡല്‍ഹി പ്രതിനിധി നിയമനത്തില്‍ തര്‍ക്കം തുടരുന്നു  (7 hours ago)

ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യത്ത് മലയാളികൾക്ക് അവസരം ഫിൻലാൻഡ് Work Visa, ചെലവ് PR-എങ്ങനെ എടുക്കാം ...? വീഡിയോ skip ചെയ്യാതെ കാണൂ  (7 hours ago)

സൗദിയില്‍ അരാംകോയുടെ ഹെലികോപ്റ്റര്‍ തകര്‍ന്ന് 14 മരണം  (7 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: ഗീന കുമാരിയെ ജില്ല പബ്ലിക് പ്രോസികൂട്ടര്‍ സ്ഥാനത്ത് നിന്നും നീക്കി  (7 hours ago)

ജൂതന്റെ കാഞ്ഞ ബുദ്ധി USനെ യുദ്ധത്തിലേക്കിറക്കി ! IRGCയുടെ 10 കോട്ടകളില്‍ തീയിട്ട് അമേരിക്കന്‍ പട  (7 hours ago)

റെയിൽവേയിൽ 119 സെക്ഷൻ കൺട്രോളർ ഒഴിവുകൾ; ബിരുദധാരികൾക്ക് അവസരം  (7 hours ago)

പിണറായിയുടെ ചെവികുറ്റി കലക്കി സ്റ്റാലിൻ..! ചതിച്ച് വിജയനെ വലിച്ച് കീറി സ്റ്റാലിൻ  (7 hours ago)

കേരളാ ഹൗസിൽ തീയിട്ട് പിണറായി..!വിജയനെ തൊട്ടതും സതീശൻ ചോദിക്കാൻ ഇറങ്ങി IAS അശ്വതി ശ്രീനിവാസൻ നിർത്തി പൊരിച്ചു  (7 hours ago)

'ദേ.. എന്റെ സാരി ഒന്നു ശരിക്കിയിടുമോ? : 'അതിമനോഹരം' സെക്കന്റെ ലുക്ക് എത്തി  (8 hours ago)

Operation-Toofan വേരറുക്കാൻ തൂഫാൻ ...  (11 hours ago)

Delhi Earthquake പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍  (11 hours ago)

Malayali Vartha Recommends