സിനിമ കാണാൻ ഒരുമിച്ചിറങ്ങി... ആ രംഗം മാരിയപ്പന്റെ മനസ്സിൽ പിടിച്ചുലച്ചു; സിനിമ കണ്ട് മടങ്ങിയെത്തിയുടൻ ഛന്നംഭിന്നമായി വെട്ടി; സിനിമയ്ക്ക് പോകാനായി ധരിച്ച ചുരിദാറിന്റെ ടോപ്പ് മാത്രമായിരുന്നു ആ ശരീരത്തിൽ ഉണ്ടായിരുന്നത്; മുങ്ങിയ ഭർത്താവിനെ പൊക്കാൻ വലവിരിച്ച് അന്വേഷണ സംഘം

മുക്കോലയ്ക്കലില്‍ താമസിക്കുന്ന കനിയമ്മയെയാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. മുങ്ങിയ ഭർത്താവിനെ പൊക്കാൻ വലവിരിച്ച് അന്വേഷണ സംഘം. ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് വെട്ടേറ്റ് ചോരവാർന്ന നിലയിൽ കന്നിയമ്മാളിന്റെ മൃതദേഹം കണ്ടെത്തിയത്. മുക്കോലയ്ക്കൽ ക്ഷേത്രത്തിന് സമീപം മുക്കോലയ്ക്കൽ റസിഡന്റ്സ് അസോസിയേഷൻ നമ്പർ 22 വീട്ടിലെ മുകൾ നിലയിൽ വാടകയ്ക്ക് താമസിച്ചിരുന്ന തമിഴ്നാട് തൂത്തുക്കുടി സ്വദേശിനിയായ കന്നിയമ്മാളാണ് (45) ഇന്നലെ രാത്രി കൊല്ലപ്പെട്ടത്.
കന്നിയമ്മാളും മാരിയപ്പനും ഇളയ മകൻ മണികണ്ഠനുമാണ് ഇവിടെ താമസം. വർഷങ്ങളായി തിരുവനന്തപുരത്ത് താമസമാണ് ഇവർ. ഇന്നലെ വൈകുന്നേരം നഗരത്തിൽ സിനിമയ്ക്ക് പോയ ഇവർ രാത്രി 9.30 ഓടെയാണ് തിരികെയെത്തിയതെന്ന് വീട്ടുടമ പൊലീസിനോട് പറഞ്ഞു. സിനിമയ്ക്ക് പോകാനായി ധരിച്ച ചുരിദാറിന്റെ ടോപ്പ് മാത്രമാണ് ശരീരത്തിൽ ഉണ്ടായിരുന്നത്. കന്നിയമ്മാളിനെ കൊല്ലപ്പെട്ട നിലയിൽ കണ്ട മണികണ്ഠൻ വീട്ടുടമസ്ഥനെയും അയൽവാസികളെയും വിവരമറിയിച്ചു.
തുടർന്ന് പൊലീസെത്തുകയായിരുന്നു. വീട്ടിലേക്ക് വരും വഴി മാരിയപ്പൻ സ്കൂട്ടറോടിച്ച് പോകുന്നതായി കണ്ടതായി ഇയാൾ പൊലീസിന് മൊഴിനൽകിയിട്ടുണ്ട്. അതിനുശേഷമുണ്ടായ എന്തോ പ്രശ്നമാണ് കൊലപാതകത്തിന് കാരണമെന്നാണ് നിഗമനം. സംഭവസമയത്ത് മാരിയപ്പൻ വീട്ടിലുണ്ടായിരുന്നതായാണ് വീട്ടുടമസ്ഥനും അയൽവാസികളും പൊലീസിനോടു പറഞ്ഞത്. ഇയാൾ രാത്രി സ്കൂട്ടറിൽ കയറി പോകുന്നതു കണ്ടതായും ഇവർ പറയുന്നു.
https://www.facebook.com/Malayalivartha


























