Widgets Magazine
29
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..

ജില്ലാ പ്രസിഡന്റിന്റെ സ്ഥാനം തെറിക്കും ; എൻഎസ് എസ് കോളേജിലെ അധ്യാപകർ അനാശാസ്യം നടത്തുകയാണെന്ന് ആരോപിച്ച ബി ജെ പി തിരുവനന്തപുരം ജില്ലാ പ്രസിഡന്റിനെ മാറ്റാൻ ബി ജെ പി നീക്കം

24 SEPTEMBER 2018 06:30 PM IST
മലയാളി വാര്‍ത്ത

എൻഎസ് എസ് കോളേജിലെ അധ്യാപകർ അനാശാസ്യം നടത്തുകയാണെന്ന് ആരോപിച്ച ബി ജെ പി തിരുവനന്തപുരം ജില്ലാ പ്രസിഡന്റിനെ മാറ്റാൻ ബി ജെ പി നീക്കം. ജില്ലാ പ്രസിഡന്റ് എസ്. സുരേഷിനെയാണ് മാറ്റുക. എൻ എസ് എസും ബി ജെ പി യും തമ്മിലുള്ള ബന്ധം ഉലഞ്ഞിരിക്കെയാണ് സുരേഷ് ധനുവച്ചപുരം കോളേജിൽ അനശാസ്യം നടക്കുകയാണെന്ന് ആരോപിച്ചത്. നേതാവിനെതീരെ അധ്യാപികമാർ പോലീസിൽ പരാതി നൽകും.

എൻ എസ് എസുമായി ഏറെഅടുപ്പം പുലർത്തുന്ന നേതാവാണ് സംസ്ഥാന പ്രസിഡന്റ് പിഎസ് ശ്രീധരൻ പിള്ള. വി.മുരളിധരന്റെ നോമിനിയായാണ് സുരേഷ് ബി ജെ പി ജില്ലാ പ്രസിഡന്റ് സ്ഥാനത്തെത്തുന്നത്. വലിയ കാറും വൻസന്നാഹങ്ങളുമുള്ള പദവിയാണ് ഇത്. കരമന ജയനായിരുന്നു സുരേഷിന് മുമ്പ് ജില്ലാ പ്രസിഡന്റ്. മാന്യമായ പെരുമാറ്റത്തിന്റെ ഉടമയാണ് ജയൻ. അദ്ദേഹംപോലും അറിയാതെയാണ് ജില്ലാ പ്രസിഡന്റ് സ്ഥാനത്ത് നിന്നും മാറിയത്. സുരേഷ് വന്നതോടെ തിരുവനന്തപുരം ബിജെപിയിലും വിവാദങ്ങൾ പെരുകി. മര്യാദയില്ലാത്ത പ്രസംഗത്തിന്റെ പേരിൽ നേരത്തെയും സുശേഷിനെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.

ധനുവച്ചപുരം എൻ എസ് എസ് കോളേജിലെ എ ബി വി പി സംഘർഷമാണ് വിവാദ പ്രസംഗ ത്തിന് കാരണമായത്. രാഷ്ട്രീയ പാർട്ടികളുടെ നിയന്ത്രണം ഒരിക്കലും അധ്യാപകർ ഏറ്റെടുക്കാറില്ല. എന്നാൽ സുരേഷിന്റെ ആരോപണം ധനുവച്ചപുരം കോളേജിൽ അധ്യാപകർ ഇതര വിദ്യാർത്ഥിസംഘടനകളെ സഹായിക്കുന്നു എന്നതാണ്. സി പി എമ്മിന് ഏറെ വളക്കൂറുള്ള മണ്ണാണ് നെയ്യാറ്റിൻകരയിലേത്. സി. കെ.ഹരീന്ദ്രൻ എം എൽ എ അതിശക്തമായ പ്രചരണ പരിപാടികളാണ് ഇവിടെ നടത്തുന്നത്. അതുകൊണ്ട് കൂടിയാണ് കോളേജിൽ എസ് എഫ് ഐക്ക് മേൽകോയ്മയുണ്ടായത്.

എൻ എസ് എസ് നേതൃത്വം ഏറെ നാളായി ബിജെപിയോട് അകന്നു നിൽക്കുകയാണ്. സുരേഷ് ഗോപി യുടെ വിവാദ പെരുന്ന യാത്രയിൽ തുടങ്ങി തട്ടിതകർന്നതാണ് ബി ജെ പി എൻ എസ് എസ്. ബന്ധം. ശ്രീധരൻ പിള്ള അതേ സമയം ജി സുകുമാരൻ നായർക്ക് വേണ്ടപ്പെട്ടയാളാണ് .എന്നിട്ടും ചെങ്ങന്നൂരിൽ എൻ എസ്. എസ് ശ്രീധരൻ പിള്ളയെ സഹായിച്ചില്ല. കാരണം അത് എൻ എസ് എസിന്റെ നിലപാടാണ്. അതിൽ അവർ വെള്ളം ചേർക്കില്ല. വെള്ളം ചേർക്കാൻ പലരും ശ്രമിച്ചിട്ടും നടക്കാതെ പോയതാണ്.

അതേ സമയം എൻ എസ് എസിനെ ഏത് വിധേനയും സ്വാധീനിക്കാനുള്ള ശ്രമങ്ങൾ ബിജെപിയിൽ തകൃതിയാണ്. അത്തരം നീക്കങ്ങൾക്ക് ഇടയിലാണ് അവരുടെ പ്രധാന കോളേജിൽ കൊലവിളി പ്രസംഗം നടത്തിയത്. അതും ബി ജെ പിയുടെ ഉത്തരവാദിത്വമുള്ള നേതാവ്. ഇതിൽ ജി. സുകുമാരൻ നായർ ഉൾപ്പെടെയുള്ള നേതാക്കൾ അസ്വസ്ഥരാണ്. സുരേഷിന് സുകുമാരൻ നായർ മറുപടി പറയില്ല. പക്ഷേ സുരേഷിന്റെ സ്ഥാനം തെറിക്കാൻ ഇത് ധാരാളം.

ശ്രീധരൻ പിള്ള സ്ഥാനമേറ്റ ശേഷം സുരേഷിനെ അകറ്റി നിർത്തിയിരിക്കുകയാണ്. സംസ്ഥാന പ്രസിഡന്റ് തിരുവനന്തപുരം ജില്ലയിൽ പത്ര സമ്മേളനം നടത്തുമ്പോൾ സാധാരണ ജില്ലാ പ്രസിഡന്റിനെ ഒപ്പം കൂട്ടാറുണ്ട്. എന്നാൽ ശ്രീധരൻ പിള്ളയുടെ പത്രസമ്മേതങ്ങളിൽ സുരേഷിനെ വിളിക്കാറില്ല. ശ്രീധരൻ പിള്ളയുമായി നേരിട്ട് കൊമ്പുകോർക്കുന്ന മുരളീധരന്റെ ആളാണ് എന്നതാണ് കാരണം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത  (6 hours ago)

തിരുവനന്തപുരത്ത് നിന്നും കാണാതായ യുവതിയെ കണ്ടെത്തി  (6 hours ago)

കൂട്ടുകാര്‍ക്ക് മെസേജ് അയച്ച് 18കാരന്‍ തൂങ്ങിമരിച്ചു  (7 hours ago)

കേരളാ ഹൗസിൽ തീയിട്ട് പിണറായി..!വിജയനെ തൊട്ടതും സതീശൻ ചോദിക്കാൻ ഇറങ്ങി IAS അശ്വതി ശ്രീനിവാസൻ നിർത്തി പൊരിച്ചു  (7 hours ago)

തമിഴ്‌നാട് സര്‍ക്കാരിന്റെ ഡല്‍ഹി പ്രതിനിധി നിയമനത്തില്‍ തര്‍ക്കം തുടരുന്നു  (7 hours ago)

ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യത്ത് മലയാളികൾക്ക് അവസരം ഫിൻലാൻഡ് Work Visa, ചെലവ് PR-എങ്ങനെ എടുക്കാം ...? വീഡിയോ skip ചെയ്യാതെ കാണൂ  (7 hours ago)

സൗദിയില്‍ അരാംകോയുടെ ഹെലികോപ്റ്റര്‍ തകര്‍ന്ന് 14 മരണം  (7 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: ഗീന കുമാരിയെ ജില്ല പബ്ലിക് പ്രോസികൂട്ടര്‍ സ്ഥാനത്ത് നിന്നും നീക്കി  (7 hours ago)

ജൂതന്റെ കാഞ്ഞ ബുദ്ധി USനെ യുദ്ധത്തിലേക്കിറക്കി ! IRGCയുടെ 10 കോട്ടകളില്‍ തീയിട്ട് അമേരിക്കന്‍ പട  (7 hours ago)

റെയിൽവേയിൽ 119 സെക്ഷൻ കൺട്രോളർ ഒഴിവുകൾ; ബിരുദധാരികൾക്ക് അവസരം  (7 hours ago)

പിണറായിയുടെ ചെവികുറ്റി കലക്കി സ്റ്റാലിൻ..! ചതിച്ച് വിജയനെ വലിച്ച് കീറി സ്റ്റാലിൻ  (7 hours ago)

കേരളാ ഹൗസിൽ തീയിട്ട് പിണറായി..!വിജയനെ തൊട്ടതും സതീശൻ ചോദിക്കാൻ ഇറങ്ങി IAS അശ്വതി ശ്രീനിവാസൻ നിർത്തി പൊരിച്ചു  (8 hours ago)

'ദേ.. എന്റെ സാരി ഒന്നു ശരിക്കിയിടുമോ? : 'അതിമനോഹരം' സെക്കന്റെ ലുക്ക് എത്തി  (8 hours ago)

Operation-Toofan വേരറുക്കാൻ തൂഫാൻ ...  (12 hours ago)

Delhi Earthquake പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍  (12 hours ago)

Malayali Vartha Recommends