Widgets Magazine
21
Feb / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സാൻജോ ഏതോ ഒരു ദുർബലനിമിഷത്തിൽ ചെയ്ത ആത്മഹത്യ.. കാരണങ്ങൾ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല..സംഭവം ഇനിയും ഉൾക്കൊള്ളാൻ കഴിയാത്ത അവസ്ഥയിലാണ് നാട്ടിൽ മാതാപിതാക്കൾ..


എവിടെയാണു സർ റെഡിയായത്... പൊട്ടിത്തെറിച്ച് ഹൈക്കോടതി..വെറും 27 വയസുള്ള ചെറുപ്പക്കാരന്റെ ജീവനാണ് റോഡിലെ കുഴിയിൽ പൊലിഞ്ഞത്...മരുമകൻ മുങ്ങി..


ബംഗാൾ ഉൾക്കടലിൽ അപൂർവ്വ ന്യൂനമർദ്ദം; കേരളത്തിൽ മഴ കനക്കും...


വേദനയ്ക്കിടയിലും ആ അപകടത്തിന് കാരണക്കാരനായ ഡ്രൈവറെ നിയമക്കുരുക്കിൽ നിന്ന് മോചിപ്പിക്കാൻ മാപ്പുനൽകി മലയാളി ദമ്പതികൾ...


ഇറാൻ വിഷയത്തിൽ അന്തിമ തീരുമാനത്തിന് ട്രംപ് നൽകിയ സമയം വെറും 10 ദിവസം: ലോകം മുൾമുനയിൽ...

ഇന്ധനവില വര്‍ദ്ധനവിനും ജനദ്രോഹനയങ്ങള്‍ക്കും എതിരെ എ.ഐ.വൈ.എഫ് നടത്തുന്ന പ്രതിഷേധമായ പഞ്ച് മോഡി ചലഞ്ചില്‍ സംഘര്‍ഷം സൃഷ്ടിക്കാന്‍ യുവമോര്‍ച്ച, ഇതോടെ പൊലീസ് സുരക്ഷ ശക്തമാക്കുന്നു

24 SEPTEMBER 2018 08:46 PM IST
മലയാളി വാര്‍ത്ത

എ.ഐ.വൈ.എഫിന്റെ പഞ്ച് മോഡി ചലഞ്ച് സംസ്ഥാനത്ത് ക്രമസമാധാന പ്രശ്‌നം സൃഷ്ടിക്കുന്നതായി വിലയിരുത്തല്‍. ഇതേ തുടര്‍ന്ന് പ്രതിഷേധ പരിപാടി നടക്കുന്ന സ്ഥലങ്ങളിലെല്ലാം പൊലീസ് ശക്തമായ കാവലേര്‍പ്പെടുത്തി. കഴിഞ്ഞ ദിവസം കോഴിക്കോട് മൊഫ്യൂസ് ബസ് സ്റ്റാന്‍ഡില്‍ എ.ഐ.വൈ.എഫ് പ്രവര്‍ത്തകര്‍ നടത്തിയ പഞ്ച് മോഡി പരിപാടി അലങ്കോലമാക്കാന്‍ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ശ്രമിച്ചത് സംഘര്‍ഷത്തിനിടയാക്കി. സംഭവത്തില്‍ വനിതാ നേതാക്കള്‍ക്കടക്കം പരിക്ക് പറ്റിയതായി എ.ഐ.വൈ.എഫ് നേതാക്കള്‍ പറഞ്ഞു. സംഭവം കൈവിട്ട് പോകുമെന്ന് മനസിലായതോടെ പൊലീസ് എട്ട് എ.ഐ.വൈ.എഫ് പ്രവര്‍ത്തകരെയും അഞ്ച് യുവമോര്‍ച്ച പ്രവര്‍ത്തകരെയും അറസ്റ്റ് ചെയ്ത് നീക്കി.

ഇന്ധനവില വര്‍ദ്ധനവിനെതിരെയും കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കും എതിരെയാണ് സി.പി.ഐയുടെ യുവജനവിഭാഗമായ എ.ഐ.വൈ.എഫ് പഞ്ച് മോഡി ചലഞ്ച് ആരംഭിച്ചത്. മോദിയുടെ ചിത്രം പതിച്ച ബലൂണില്‍ ഗ്ലൗസിട്ട് ഇടിക്കുന്നതാണ് ഈ പ്രതിഷേധ പരിപാടി. ആദ്യ പരിപാടി വന്‍വിജയമായതോടെയാണ് എ.ഐ.വൈ.എഫ് സംസ്ഥാനത്തുടനീളം പ്രതിഷേധം ശക്തമാക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ സംസ്ഥാനത്ത് എവിടെ ഇത്തരം പരിപാടി നടന്നാലും തങ്ങള്‍ പ്രതിഷേധിക്കുമെന്ന നിലപാടിലാണ് യുവമോര്‍ച്ച സംസ്ഥാന നേതൃത്വം. 

സി.പി.ഐയുടെ പി.കൃഷ്ണപിള്ള സ്മാരകത്തില്‍ നിന്ന് എ.ഐ.വൈ.എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സി.കെ ബിജിത്ത് ലാലിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ പ്രതിഷേധ മാര്‍ച്ചായി കോഴിക്കോട് ബസ് സ്റ്റാന്‍ഡിലെത്തിയാണ് പഞ്ച്‌മോഡി ചലഞ്ച് നടത്തിയത്. ഇതിനിടെ യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് സി. സാലുവും മറ്റ് പ്രവര്‍ത്തകരും അതിക്രമിച്ച് കയറി സംഘര്‍ഷം സൃഷ്ടിക്കുകയായിരുന്നു. പൊലീസ് നോക്കി നില്‍ക്കെയാണ് ഇതെല്ലാം സംഭവിച്ചതെന്ന് ദൃക്‌സാക്ഷികളും എ.ഐ.വൈ.എഫ് പ്രവര്‍ത്തകരും പറയുന്നു. സംസ്ഥാനത്തുടനീളം പഞ്ച് മോഡി ചലഞ്ച് നടത്തുന്നതിനാല്‍ ശക്തമായ സുരക്ഷ ഏര്‍പ്പെടുത്താന്‍ പൊലീസ് തീരുമാനിച്ചിട്ടുണ്ട്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബിജെപി ജില്ലാ പ്രസിഡന്റിന്റെ മകനെ ആര്‍എസ്എസുകാര്‍ ആക്രമിച്ചു  (4 hours ago)

നവകേരള സര്‍വേ റദ്ദാക്കിയ ഹൈക്കോടതി വിധി സ്‌റ്റേ ചെയ്യും മുന്നേ ഞങ്ങളുടെ വാദം കേള്‍ക്കണമെന്ന് കെ എസ് യു  (4 hours ago)

പെട്രോള്‍ പമ്പില്‍ ഇന്ധനം നിറച്ചുകൊണ്ടിരുന്ന ബൈക്കിന്റെ ടാങ്കിന് തീയിട്ട് യുവാവ്  (4 hours ago)

സിപിഎം ഓഫീസ് ആക്രമിച്ച കേസില്‍ അഖില്‍ മാരാര്‍ ഉള്‍പ്പെടെയുള്ള പ്രതികളെ വെറുതെവിട്ടു  (4 hours ago)

വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ച കേസില്‍ വ്‌ളോഗര്‍ യദു ഗിരീഷ് അറസ്റ്റില്‍  (5 hours ago)

കെഎസ്ആര്‍ടിസി ബസില്‍ നിന്നും വിദ്യാര്‍ത്ഥി പുറത്തേയ്ക്ക് തെറിച്ചു വീണു  (5 hours ago)

ട്രംപിന്റെ നടപടി നിയമ വിരുദ്ധം: പകരച്ചുങ്കം റദ്ദാക്കി യുഎസ് സുപ്രീംകോടതി  (5 hours ago)

തിരുവനന്തപുരം മൃഗശാലയിലെ വെള്ളക്കടുവ 'മലര്‍' ചത്തു  (5 hours ago)

പനീര്‍സെല്‍വവും സ്റ്റാലിനും തമ്മില്‍ കൂടിക്കാഴ്ച നടത്തി  (5 hours ago)

താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള സര്‍ക്കാര്‍ ഉത്തരവ് തടഞ്ഞ് ഹൈക്കോടതി  (5 hours ago)

വിമാനയാത്രികര്‍ക്ക് 10 രൂപയ്ക്ക് ചായയും 20 രൂപയ്ക്ക് സ്‌നാക്‌സും  (6 hours ago)

‘ഔദാര്യം നമ്മിൽ നിന്നാണ്’  (7 hours ago)

യുഎഇയിൽ പെരുന്നാൾ അവധി 9 ദിവസം!! 'ബുദ്ധിപരമായി' പ്രവർത്തിച്ചത് മലയാളികൾ തന്നെ !! ആവേശത്തിൽ പ്രവാസികൾ  (7 hours ago)

'അഞ്ചല്ല കത്രിക 50 കൊല്ലം ഉള്ളില്‍ ഇരുന്നാലും സേഫ്; എന്നാൽ പിന്നെ വീണ ജോർജിന്റെ നെഞ്ചത്ത് കുത്തികയറ്റ്,വൃത്തികേട്..!  (7 hours ago)

മലപ്പുറത്ത് കരിങ്കല്‍ ക്വാറിയിലേക്ക് മിനിലോറി മറിഞ്ഞു; രക്ഷാപ്രവര്‍ത്തനം തുടരുന്നു  (7 hours ago)

Malayali Vartha Recommends