Widgets Magazine
10
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കുടകിൽ ട്രെക്കിംഗിനിടെ വീണ്ടും മലയാളി പെൺകുട്ടി അപ്രത്യക്ഷം...40-ഓളം ബന്ധുക്കൾ കൂടെ, എന്നിട്ടും.. കുട്ടി സംഘത്തില്‍ നിന്നും പെട്ടെന്ന് അപ്രത്യക്ഷയായത്..


സംസ്ഥാനത്ത് പോളിങ് നടക്കുന്നു.. സിപിഎമ്മുകാർ ബിജെപിയുടെ ബൂത്ത് ഏജന്റിനെ കല്ലെറിഞ്ഞതായി പരാതി.. തലശ്ശേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു..


നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് പകുതി പിന്നിടുമ്പോള്‍ മികച്ച പോളിങ്.... ഉച്ചയോടെ പോളിങ് 40ശതമാനം കടന്നു.. . എസ്ഐആറിനെ തുടര്‍ന്ന് ഇത്തവണ പോളിങ് 80ശതമാനം കടക്കുമെന്ന് സൂചന


ഇസ്രായേൽ യുദ്ധ കാഹളം തുടങ്ങി.. 10 മിനിറ്റിനുള്ളില്‍ 100 ഇടങ്ങളിലായിരുന്നു ഇസ്രയേല്‍ ആക്രമണം..മേഖലയെ വീണ്ടും ഒരു വന്‍യുദ്ധത്തിന്റെ നിഴലിലാഴ്ത്തിയിരിക്കുകയാണ്..


കേരളത്തിൽ എൽഡിഎഫിന്റെ മൂന്നാം തുടർഭരണം ജനങ്ങൾ ഉറപ്പാക്കുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ..

എന്നും ജലന്ധര്‍ അരമനയിലെ പട്ടുമെത്തയില്‍ മയങ്ങിയിരുന്ന ബിഷപ്പ് ഫ്രാങ്കോക്ക് ഇന്നത്തെ മയക്കം പാലാ ളാലം പള്ളിക്ക് തൊട്ടുമുന്നിലുള്ള സബ്‌ജെയിലില്‍.ഫ്രാങ്കോ മുളയ്ക്കലിന് 5968ാം നമ്പര്‍ തടവുപുള്ളിയായി കേരളത്തിലെ വത്തിക്കാനെന്നറിയപ്പെടുന്ന പാലയില്‍ 14 ദിവസത്തെ ജയില്‍ വാസമാണ് 

24 SEPTEMBER 2018 10:27 PM IST
മലയാളി വാര്‍ത്ത

ജയില്‍ സൂപ്രണ്ടിന്റെ മുറിയിലേക്കാണ് മെത്രാനെ കൊണ്ടുപോയത്. അവിടെ നിന്നും മറ്റു നടപടികള്‍ പൂര്‍ത്തിയാക്കി ശേഷം രണ്ടാം നമ്പര്‍ സെല്ലിലേക്ക് മാറ്റി. ഏഴു സെല്ലുകളാണ് പാല സബ് ജയിലില്‍ ഉണ്ടായിരുന്നത്. ചെറിയ കുറ്റങ്ങള്‍ ചെയ്ത ഏഴ് പ്രതികളെ പാര്‍പ്പിച്ച ഈ സെല്ലില്‍ നിന്നും പിന്നീട് മൂന്നാം നമ്പര്‍ സെല്ലിലേക്ക് മാറ്റി. ഈ സെല്ലില്‍ ഒരു മോഷണ കേസ് പ്രതിയും ഒരു കഞ്ചാവ് കേസ് പ്രതിയുമാണ് ബിഷപ്പിനൊപ്പം മൂന്നാം നമ്പര്‍ സെല്ലിലുള്ളത്. രാവിലെ കോട്ടയം പൊലീസ് ക്ലബ്ബില്‍ നിന്നും പ്രഭാത ഭക്ഷണം കഴിച്ചിറങ്ങിയ ബിഷപ്പിന് ഉച്ചയ്ക്ക് ഊണു കഴിക്കാന്‍ സാധിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ കോട്ടയം സബ് ജയിലില്‍ എത്തിയപ്പോള്‍ പൊലീസുകാര്‍ ബിഷപ്പിന് അവിടെ വെച്ച് ഭക്ഷണം നല്‍കി. ചോറും മീന്‍കറിയും അവിയലും അച്ചാറും അടങ്ങിയ ഭക്ഷണമാണ് ബിഷപ്പ് കഴിച്ചത്. ഇതിന് ശേഷമാണ് അദ്ദേഹത്തെ സെല്ലിലേക്ക് മാറ്റിയത്.

സുരക്ഷാ പ്രാധാന്യം അര്‍ഹിക്കുന്ന പ്രതി ആയതിനാല്‍ വലിയ ക്രിമിനല്‍ പശ്ചാത്തലം ഇല്ലാത്ത പ്രതികള്‍ക്കൊപ്പമാണ് അദ്ദേഹത്തെ പാര്‍പ്പിക്കാന്‍ ജയില്‍ അധികൃതര്‍ തീരുമാനിച്ചത്. ഇതേ തുടര്‍ന്നാണ് അദ്ദേഹത്തെ രണ്ട് പ്രതികള്‍ക്കൊപ്പം മാത്രം മൂന്നാം നമ്പര്‍ സെല്ലില്‍ പ്രവേശിപ്പിച്ചത്. സെല്ലിലേക്ക് പ്ലേറ്റും ഗ്ലാസും കമ്പിളി പുതപ്പും പായയും ബിഷപ്പിനായി നല്‍കിയിട്ടുണ്ട്. ബിഷപ്പ് ധരിച്ചിരുന്ന ബെല്‍റ്റ് അതേസമയം അഴിച്ചു വാങ്ങിയിട്ടുണ്ട്. അതേസമയം ജയില്‍ വസ്ത്രം അധികൃതര്‍ നല്‍കിയില്ല. ജുബ്ബയും പാന്റും തന്നെ ധരിക്കാന്‍ അനുമതി നല്‍കുകയാണ് ജയില്‍ അധികൃതര്‍ ചെയ്തത്. കപ്പയും രസവും ചോറുമാണ് ഇന്ന് വൈകീട്ടുള്ള ജയില്‍ മെനു. അതുകൊണ്ട് ബിഷപ്പിന് ജയിലിലെ ഈ ഭക്ഷണവും രാത്രിയോടെ കഴിക്കാം. നാളെ രാവിലെ ഉപ്പുമാവും പഴവുമാണ് പ്രഭാത ഭക്ഷണത്തിന്റെ മെനു. നിസ്സഹകരിക്കാതെ തന്നെ ബിഷപ്പ് ഭക്ഷണം കഴിച്ച് കഴിച്ചുകൂട്ടുമെന്നാണ് ജയില്‍ അധികൃതര്‍ പ്രതീക്ഷിക്കുന്നത്. വ്യാഴാഴ്ച്ചയാണ് ഹൈക്കോടതി ബിഷപ്പിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത്. അതുവരെ അദ്ദേഹത്തിന് ഈ ഭക്ഷണവുമായി പൊരുത്തപ്പെടേണ്ടി വരും.

വിലങ്ങു വെക്കാന്‍ പൊലീസ് തയ്യാറാകാത്തതു കൊണ്ട് കൂളായാണ് ബിഷപ്പ് ജയിലില്‍ പ്രവേശിച്ചത്. ജീപ്പില്‍ പൊലീസുകാര്‍ക്ക് നടുവിലേക്കാണ് ബിഷപ്പ് വന്നിറങ്ങിയത്. നീല ജുബ്ബയും പാന്റുമായിരുന്നു വേഷം. ജയില്‍ പരിസരത്ത് കൂടി നിന്ന ചാനല്‍ കാമറകളെയും ജനക്കൂട്ടത്തിന്റെ കൂക്കുവിളികളെയും വകവെക്കാതെയാണ് ബിഷപ്പ് പൊലീസുകാര്‍ക്കൊപ്പം ജയിലിന് ഉള്ളിലേക്ക് കയറിയത്. അള്‍ത്താരയില്‍ മെത്രാനായി വിശുദ്ധ കര്‍മ്മങ്ങള്‍ ചെയ്തിരുന്ന ബിഷപ്പ് ഇതോടെ ജയിലിനുള്ളില്‍ അടക്കപ്പെടുന്ന ആദ്യത്തെ ബിഷപ്പായി മാറി ഫ്രാങ്കോ. ബിഷപ്പ്ഹൗസിലെ ആഡംബരങ്ങളില്‍ നിന്നും പഞ്ച നക്ഷത്ര ഹോട്ടല്‍ വാസവും പതിവാക്കിയ ബിഷപ്പാണ് ഇന്ന ജയില്‍ സെല്ലില്‍ പായവിരിച്ച് ഉറങ്ങുന്നത്. മുന്തിയ കട്ടിലിലായിരുന്നു അദ്ദേഹം ഉറങ്ങി ശീലിച്ചത്. എസിയും നിര്‍ബന്ധമായിരുന്നു. എന്നാല്‍ ഇതൊന്നുമില്ലാതെ കൊതുകു കടിയും കൊണ്ട് മറ്റ് പ്രതികള്‍ക്കൊപ്പം ബിഷപ്പ് ഇന്ന് അന്തിയുറങ്ങേണ്ടി വരും.

ഫ്രാങ്കോ മുളയ്ക്കല്‍ പൊലീസ് കസ്റ്റഡിയിലായിരുന്ന വേളയില്‍ ദോശയും ഉപ്പുമാവും പഴവുമൊക്കെയാണ് കഴിച്ചിരുന്നത്. ഉപരിപഠനത്തിനായി ഏറെക്കാലം ഇറ്റലിയിലും വത്തിക്കാനിലുമായി ചിലവഴിച്ച ഫ്രാങ്കോ ഇറ്റാലിയന്‍ ഭക്ഷണത്തിന്റെ രുചി ശീലിച്ചുപോയിരുന്നു. ഇറച്ചി ഏറെ ചേര്‍ന്ന ഇറ്റാലിയന്‍ ഭക്ഷണമില്ലാതെ കഴിയുക അസാധ്യമായിരുന്നു. ജലന്ധറില്‍ തനത് പഞ്ചാബി, കേരളീയ ഭക്ഷണവും രുചിച്ചായിരുന്നു ജീവിതം. എന്തായാലും വിശ്വാസികളോട് സഹനത്തിന്റെ മാര്‍ഗ്ഗത്തെ കുറിച്ച് പ്രസംഗിക്കുന്ന ബിഷപ്പ് ജയിലില്‍ എങ്കിലും ആ പാതയില്‍ തന്നെയാകും എന്നത് ഉറപ്പാണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എന്‍ജിന്‍ തകരാറിലായതിനെ തുടര്‍ന്ന് എയര്‍ ഇന്ത്യ വിമാനം അടിയന്തരമായി തിരിച്ചിറക്കി  (2 hours ago)

ശബരിമല യുവതി പ്രവേശനത്തില്‍ സുപ്രീം കോടതിയുടെ നിരീക്ഷണം  (2 hours ago)

14കാരിയില്‍ ജയി ജയകുമാറിന്റെ ഹൃദയം മിടിച്ചു; അടുത്ത 48 മണിക്കൂര്‍ വിലപ്പെട്ടതെന്ന് ഡോക്ടര്‍മാര്‍  (2 hours ago)

ഹോര്‍മുസ് വഴി ഒരു ദിവസം 15 കപ്പലുകളില്‍ കൂടുതല്‍ കടത്തി വിടില്ലെന്ന് ഇറാന്‍  (2 hours ago)

ലൈംഗിക പീഡന പരാതിയില്‍ ഐടി കമ്പനിയിലെ ആറ് പേര്‍ അറസ്റ്റില്‍  (3 hours ago)

സംസ്ഥാനത്ത് 78. 20 ശതമാനം പോളിംഗ്  (3 hours ago)

ഇസ്രയേല്‍ ആക്രമണം തുടര്‍ന്നാല്‍ വെടിനിറുത്തലില്‍ നിന്ന് പിന്‍മാറുമെന്ന് മുന്നറിയിപ്പുമായി ഇറാന്‍  (3 hours ago)

പൂഞ്ഞാറില്‍ പോലീസിനെ ഭീഷണിപ്പെടുത്തി എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സെബാസ്റ്റ്യന്‍ കുളത്തൂങ്കല്‍  (5 hours ago)

വയോധികയുടെ മരണം കൊലപാതകം; കൊല്ലപ്പെട്ടത് ബലാത്സംഗ ശ്രമത്തിനിടെയെന്ന് പൊലീസ്  (5 hours ago)

ആറന്മുളയില്‍ ഡി വൈ എഫ് ഐ പ്രവര്‍ത്തകരുടെ ആക്രമണം  (5 hours ago)

ഇരിങ്ങാലക്കുടയില്‍ ബിജെപി ബൂത്ത് പ്രസിഡന്റിന് കുത്തേറ്റു  (5 hours ago)

വനിതാ ബൂത്ത് ഏജന്റുമാര്‍ക്കെതിരെ നായ്ക്കുരണ പൊടി പ്രയോഗമെന്ന് പരാതി  (6 hours ago)

ലെബനനിലെ ഇസ്രയേല്‍ ആക്രമണത്തില്‍ മരണം 254 ആയി  (6 hours ago)

ആറാം ക്ലാസ്സില്‍ മൂന്നാം ഭാഷ നിര്‍ബന്ധമാക്കി സി ബി എസ് ഇ  (6 hours ago)

മണിക്കൂറുകള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ അക്ഷയ വോട്ട് ചെയ്തു  (6 hours ago)

Malayali Vartha Recommends