മഹാരാജാസ് കോളജ് വിദ്യാര്‍ഥി അഭിമന്യുവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ പൊലീസ് ആദ്യ കുറ്റപത്രം ഇന്ന് സമര്‍പ്പിക്കും
മഹാരാജാസ് കോളജ് വിദ്യാര്‍ഥി അഭിമന്യുവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ പൊലീസ് ആദ്യ കുറ്റപത്രം ഇന്ന് സമര്‍പ്പിക്കും. ഇന്നലെ സമര്‍പ്പിക്കുമെന്ന് നേരത്തേ അറിയിപ്പുണ്ടായിരുന്നെങ്കിലും ഏതാനും നടപടിക്രമങ്ങള്‍കൂടി പൂര്‍ത്തിയാക്കാനുള്ളതിനാല്‍ ഇന്നത്തേക്ക് മാറ്റുകയായിരുന്നു. ഇതുവരെ പിടിയിലായ പ്രതികളെ ഉള്‍പ്പെടുത്തിയാണ് പൊലീസ് എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി (രണ്ട്) മുമ്പാകെ ആദ്യ കുറ്റപത്രം നല്‍കുക. അരൂക്കുറ്റി തൃച്ചാറ്റുകുളം സ്വദേശി മുഹമ്മദ് ഷഹീം അടക്കമുള്ള ഒളിവില്‍ കഴിയുന്ന പ്രതികളെ പിടികൂടുന്ന മുറക്ക് അനുബന്ധ കുറ്റപത്രവും നല്‍കും.
പ്രതികള്‍ക്കെതിരെ കൊലപാതകം, വധശ്രമം, ഗൂഢാലോചന, മാരകായുധങ്ങളുമായി സംഘം ചേരല്‍, തെളിവ് നശിപ്പിക്കല്‍, മാരകമായി മുറിവേല്പിക്കല് എന്നിവ അടക്കം 13ഓളം വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. സംഭവം നടന്ന് 86ാം ദിവസമാണ് പൊലീസ് കുറ്റപത്രം നല്‍കുന്നത്. 90 ദിവസം പിന്നിട്ടാല്‍, ആദ്യം അറസ്റ്റിലായ ഏതാനും പ്രതികള്‍ക്ക് ജാമ്യം ലഭിക്കാനിടയുണ്ടെന്നതിനാലാണ് പൊലീസ് വേഗം അന്തിമ റിപ്പോര്‍ട്ട് നല്‍കുന്നത്.
https://www.facebook.com/Malayalivartha