Widgets Magazine
22
May / 2019
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സുഹൃത്തുക്കൾ ഒരുമിച്ചുള്ള മദ്യസൽക്കരത്തിനിടെ ഇടയ്ക്ക് കഴിക്കാനുള്ള ടച്ചിങ്‌സ് വാങ്ങാൻ പുറത്ത് പോയി വന്നപ്പോൾ കണ്ടത് ഒഴിഞ്ഞ കുപ്പി; വീട്ടിലേയ്ക്ക് മടങ്ങിയ അശോകനെ പിന്തുടർന്ന് മേൽപ്പാലത്തിലെത്തിയതോടെ ഇരുവരും തമ്മില്‍ ഉന്തുംതള്ളുമായി- യുവാവിന്റെ മൃതദേഹം റെയില്‍വേ ട്രാക്കില്‍ കണ്ട സംഭവം കൊലപാതകം


അമ്മയാകുന്നതിലൂടെ സ്ത്രീ പൂര്‍ണമാകുന്നു എന്ന അബദ്ധധാരണ ഒരു വിഷംപോലെ സമൂഹം ഓരോ കൗമാരക്കാരിയിലേക്കും കുത്തിവെയ്ക്കുന്നു.. വിവാഹം കഴിക്കുന്നത് തന്നെ കുഞ്ഞുണ്ടാവാന്‍ വേണ്ടി മാത്രമാണെന്ന മിഥ്യാ ബോധം പേറുന്ന അനേകം പെണ്‍കുട്ടികള്‍ നമുക്കിടയില്‍ ഇപ്പോളും ജീവിയ്ക്കുന്നു! വൈറലായി യുവതിയുടെ കുറിപ്പ്; ഏറ്റെടുത്ത് സോഷ്യൽമീഡിയ...


സുഹൃത്തിന്റെ ഭാര്യയോട് തോന്നിയ പ്രണയം കിടപ്പറവരെ എത്തിയപ്പോൾ വിനോദ് മാനസികമായി തകർന്നു; പലപ്പോഴും വിലക്കിയ ബന്ധം ഭാര്യയും,സുഹൃത്തും രഹസ്യമായി തുടർന്നത് കയ്യോടെ പിടികൂടിയ ദിവസം തന്നെ വിനോദിനെ യമപുരിക്ക് അയച്ച് ഭാര്യയും, കാമുകനും... വിനോദിന്റെ കൊലപാതകത്തിൽ ദുരൂഹതയേറുമ്പോൾ...


രാത്രി ഒരുമണിയ്ക്ക് എത്തിയ ആ ഫോൺ കോളിന് പിന്നാലെ ജിബിന്‍ വീട്ടില്‍ നിന്ന് സ്കൂട്ടറുമായി പുറത്തേക്ക് പോയി... പിന്നെ കണ്ടെത്തിയത് പുലര്‍ച്ചെ നാലരയോടെ പാലച്ചുവട് ജംഗ്ഷനിൽ റോഡരികില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍; നടുക്കം വിട്ടുമാറാതെ കുടുംബം


ഒരുപാട് സ്‌നേഹിക്കപ്പെട്ടു, കുറെയൊക്കെ കല്ലെറിയപ്പെടുകയും ചെയ്തു, ആദരിക്കപ്പെട്ടു, അധിക്ഷേപിക്കപ്പെടുകയും ചെയ്തു! ഒരു സ്വപ്‌നമുണ്ട്... ഓരോ പിറന്നാള്ദിനത്തിലും ഞാന്‌ആ സ്വപ്‌നം കാണാറുണ്ട്.. അത് ഒരിക്കലും യാഥാര്‍ഥ്യമാവില്ലെങ്കിലും; പിറന്നാള്‍ ദിനത്തില്‍ ബ്ലോഗുമായി മോഹന്‍ലാല്‍

മാളിക മുകളേറിയ ബിഷപ്പിന്റെ തോളില്‍ മാറാപ്പ് കേറ്റിയതും ഭവാന്‍... രാജകൊട്ടാരത്തില്‍ സുഖലോലുപനായി കഴിഞ്ഞ ബിഷപ്പ് ഫ്രാങ്കോ ഇനി 5968 ആം നമ്പര്‍ റിമാന്‍ഡ് പ്രതി, പാലാ സബ് ജയിലിലെ മൂന്നാം നമ്പര്‍ സെല്ലില്‍ ബഹുവിഷേഷം

25 SEPTEMBER 2018 09:27 AM IST
മലയാളി വാര്‍ത്ത

നീ ഇന്നുമുതല്‍ എന്നോടൊപ്പം പറുദീസയില്‍ ആയിരിക്കും! യേശു കുരിശില്‍ കിടക്കുന്ന വേളയില്‍ പറഞ്ഞ ദൈവവചനം ബിഷപ്പ് ജയിലില്‍ കൂട്ടുപ്രതികളോടൊപ്പം കിടക്കുന്ന സമയത്ത് വല്ലാതെയങ്ങ് ഓര്‍ത്ത് പോകുകയാണ്. യേശു പറഞ്ഞതിന്റെ വിപരീത അര്‍ത്ഥമാണ് ബിഷപ്പിനെ സംബന്ധിച്ച് ജയിലില്‍ സംഭവിച്ചത്. 

കന്യാസ്ത്രീ നല്‍കിയ പീഡനപ്പരാതിയില്‍ അറസ്റ്റിലായ ജലന്ധര്‍ രൂപത മുന്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍ ഇനി പാലാ സബ് ജയിലിലെ 5968ാം നമ്പര്‍ റിമാന്‍ഡ് പ്രതിയാണ്. ജയിലിലെ മൂന്നാം നമ്പര്‍ സെല്ലാണ് ബിഷപ്പിനായി ഒരുക്കിയിരുന്നത്. സുരക്ഷാ പ്രാധാന്യം അര്‍ഹിക്കുന്ന വ്യക്തിയായതിനാല്‍ വലിയ ക്രിമിനല്‍ പശ്ചാത്തലമില്ലാത്ത രണ്ടുപേര്‍ക്കൊപ്പമാണു ബിഷപ്പിനെ താമസിപ്പിച്ചത്. അടുത്ത മാസം ആറാം തീയതി വരെയാണു പാലാ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ബിഷപ്പിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തത്. 

ജയില്‍ സൂപ്രണ്ടിന്റെ മുറിയിലേക്കാണ് ആദ്യം കൊണ്ടുപോയത്. പിന്നീട് നടപടിക്രമം പൂര്‍ത്തിയാക്കി മൂന്നാം നമ്പര്‍ സെല്ലിലേക്കു മാറ്റി. രാവിലെ കോട്ടയം പോലീസ് ക്ലബില്‍നിന്നു പ്രഭാതഭക്ഷണം കഴിച്ചിറങ്ങിയ ബിഷപ്പിന് ഉച്ചഭക്ഷണം പാല സബ് ജയിലിലായിരുന്നു. സബ് ജയിലില്‍ എത്തിച്ചയുടന്‍ മീന്‍കറിയും അവിയലും കൂട്ടി ഉച്ചഭക്ഷണം. സെല്ലിലേക്കായി ഒരു പ്ലേറ്റും ഒരു ഗ്ലാസും പായയും കമ്പിളിപ്പുതപ്പും നല്‍കിയിട്ടുണ്ട്. പാലാ സബ് ജയിലിലെ ഏറ്റവും നല്ല സെല്ലാണു മൂന്നാം നമ്പര്‍ സെല്‍. 

അതിര്‍ത്തിത്തര്‍ക്കത്തെത്തുടര്‍ന്നു റിമാന്‍ഡ് പ്രതിയായ ആളും മദ്യപിച്ച് അടിപിടിയുണ്ടാക്കിയ കേസില്‍ ഹ്രസ്വകാല തടവുശിക്ഷ അനുഭവിക്കുന്നയാളുമാണ് ആറു പേര്‍ക്കു കഴിയാവുന്ന സെല്ലില്‍ ബിഷപ്പിനൊപ്പമുള്ളത്. ബിഷപ് ധരിച്ചിരുന്ന പാന്റും ജുബായും സെല്ലില്‍ ധരിക്കാന്‍ ജയില്‍ അധികൃതര്‍ അനുമതി നല്‍കി. ബെല്‍റ്റ് പിന്നീട് ഊരി വാങ്ങി. ബിഷപ്പിനെ ഒരു കാരണവശാലും വിലങ്ങണിയിക്കരുതെന്നു കര്‍ശന നിര്‍ദേശമുണ്ടായിരുന്നു. ബിഷപ്പിനെ താമസിപ്പിച്ചിരിക്കുന്ന സെല്ലിന്റെ ചുമതലയ്ക്കുമാത്രമായി രണ്ടു ജയിലര്‍മാരെ നിയോഗിച്ചിട്ടുണ്ട്. 

ജലന്ധര്‍ രൂപതയിലെ മിഷണറീസ് ഓഫ് ജീസസ് സന്യാസിനി സഭാംഗമായ കന്യാസ്ത്രീ പരാതി നല്‍കി 87ാം ദിവസമാണ് ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍ റിമാന്‍ഡ് തടവുകാരനായി പാലാ സബ്ജയിലിലെത്തിയത്. കോടതിയില്‍ കേസ് വിളിച്ചയുടന്‍ പ്രതിയെ ഇനി കസ്റ്റഡിയില്‍ വേണ്ടെന്ന കാര്യം പ്രോസിക്യൂഷന്‍ അറിയിച്ചു. പിന്നീട് ബിഷപ്പിനോട് പരാതിയെന്തിലും ഉണ്ടോയെന്നു മജിസ്‌ട്രേറ്റ് അന്വേഷിച്ചു. പോലീസ് ഉപദ്രവിച്ചില്ല എന്നു വ്യക്തമാക്കിയ ബിഷപ് ചില പരാതികള്‍ അറിയിച്ചു. കുറവിലങ്ങാട് മഠത്തില്‍ തെളിവെടുപ്പിന് കൊണ്ടുപോകുന്നതിന് മുമ്പായി പോലീസ് തന്റെ ക്രീംകളര്‍ പൈജാമയും കുര്‍ത്തയും നിര്‍ബന്ധമായി ഊരിവാങ്ങിയെന്നും ഇതു തനിക്കെതിരേ വ്യാജ തെളിവുകളുണ്ടാക്കാന്‍ ഉപയോഗിക്കുമോ എന്നു ഭയപ്പെടുന്നുവെന്നുമായിരുന്നു ബിഷപ് പറഞ്ഞത്. 

എന്നാല്‍ നിയമപരമായി കാര്യങ്ങളല്ലാതെ മറ്റൊന്നും ചെയ്തിട്ടില്ലെന്ന് പ്രോസിക്യൂഷനും അറിയിച്ചു. ഇക്കാര്യങ്ങളൊക്കെയും കോടതി രേഖപ്പെടുത്തി. തുടര്‍ന്ന് അടുത്തമാസം ആറുവരെ ഫ്രാങ്കോയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. കോടതിയിലെ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി 1.55 നു ബിഷപ്പിനെ പാലാ ജനറലാശുപത്രിയിലേക്ക് കൊണ്ടു പോയി. വൈദ്യപരിശോധന പൂര്‍ത്തിയാക്കി വലിയ സുരക്ഷാസംവീധാനത്തിലൂടെ ബിഷപ്പിനെ പാലാ സബ് ജയിലിലേക്കെത്തിച്ചു. രാജ്യത്തിന്റെ ചരിത്രത്തില്‍ ഇതാദ്യമായാണ് ഒരു ബിഷപ് പീഡനക്കേസില്‍ പ്രതിയായി ജയിലില്‍ എത്തുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സി.പി.എം പ്രവര്‍ത്തകനെ ബോംബെറിഞ്ഞ് കൊലപ്പെടുത്തിയ കേസില്‍ അഞ്ച് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ കുറ്റക്കാരെന്ന് കോടതി. ആര്‍.എസ്.എസ് നേതാവ് വത്സന്‍ തില്ലങ്കേരിയെ കോടതി വെറുതെ വിട്ടു  (2 minutes ago)

കല്‍പ്പറ്റയിൽ കാട്ടാനയുടെ ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ടു  (5 minutes ago)

മുംബൈയിൽ ഗ്യാ​സ് സി​ലി​ണ്ട​ർ പൊ​ട്ടി​ത്തെ​റിച്ചു; 13 പേ​ർ​ക്ക് പ​രി​ക്ക്  (42 minutes ago)

ബി ജെ പി കേവല ഭൂരിപക്ഷം തികയ്ക്കില്ല .. 101 റിപ്പോര്‍ട്ടേഴ്‌സിന്റെ തിരഞ്ഞെടുപ്പ് പ്രവചനം  (56 minutes ago)

തിരഞ്ഞെടുപ്പ് ഫലം വന്ന ഉടന്‍ എന്‍ഡിഎ എം.പിമാരോട് ഡല്‍ഹിയിലെത്താന്‍ നിർദ്ദേശം; മോദിയുടെ സത്യാ പ്രതിജ്ഞ 26 നെന്ന് സൂചന; അവസാനഘട്ടത്തിലും തടയിടാൻ പലവഴിതേടി പ്രതിപക്ഷം  (1 hour ago)

നാളെ സംസ്ഥാനത്ത് അക്രമസാദ്ധ്യതയെന്ന് റിപ്പോർട്ട്..രണ്ടിടങ്ങളിൽ നിരോധനാജ്ഞ  (1 hour ago)

കാസര്‍കോട്ടെ പെരിയയില്‍ ജില്ലാ കളക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു  (1 hour ago)

ജമ്മു കശ്മീരില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍  (1 hour ago)

മുഖ സൗന്ദര്യത്തിനു ചന്ദനവും പാലും  (1 hour ago)

ഗർഭിണി രണ്ടുപേർക്കുള്ള ആഹാരം കഴിക്കേണ്ടതുണ്ടോ?  (1 hour ago)

"പ്രതിപക്ഷത്തിന് പരാജയഭീതി"; വോട്ടിംഗ് യന്ത്രങ്ങളെ കുറിച്ച് പരാതിപറയുന്നത് ജനങ്ങളിൽ വിശ്വാസമില്ലാത്തത് കൊണ്ടാണെന്ന് ബിജെപി  (2 hours ago)

കമല്‍ഹാസന്‍ എത്രനാള്‍ ജീവിച്ചിരിക്കുമെന്ന് അറിയില്ല: രാഷ്ട്ര പിതാവ് മഹാത്മഗാന്ധിയുടെ വധം ഭീകരവാദപ്രവര്‍ത്തനം തന്നെയാണെന്ന പ്രസ്താവനയുമായി ജസ്റ്റിസ് കെമാല്‍ പാഷ  (2 hours ago)

മോദി സര്‍ക്കാര്‍ അധികാരത്തിൽ വന്നാൽ ഗ്രാമം വിടാനൊരുങ്ങി മുസ്‌ലീം കുടുംബങ്ങള്‍; ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരാന്‍ ഇനി മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ കിഴക്കന്‍ ഉത്തര്‍പ്രദേശിലെ നയാബന്‍ ഗ്രാമത്ത  (2 hours ago)

സ്‌ഫോടനത്തിലും തകരാത്ത നാഗമ്പടം പ​ഴ​യ റെ​യി​ൽ​വേ മേ​ൽ​പ്പാ​ലം മു​റി​ച്ചു​നീ​ക്കും  (2 hours ago)

അ​ടു​ത്ത 24 മ​ണി​ക്കൂ​ർ പ്ര​വ​ർ​ത്ത​ക​ർ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി  (2 hours ago)

Malayali Vartha Recommends