ലോക പായ് വഞ്ചി പ്രയാണത്തിനിടെ പരുക്കേറ്റ കമാന്‍ഡര്‍ അഭിലാഷ് ടോമിക്ക് ഫ്രഞ്ച്ദ്വീപായ ലെ ആംസ്റ്റര്‍ഡാമില്‍ എത്തിച്ച് വൈദ്യപരിശോധനയ്ക്ക് വിധേയനാക്കും

അഭിലാഷ് ടോമി സുരക്ഷിതന്‍ കേരളത്തിന് ആശ്വാസം.അഭിലാഷിനെ കപ്പലിലേക്കു മാറ്റി. ലോക പായ് വഞ്ചി പ്രയാണത്തിനിടെ പരുക്കേറ്റ കമാന്‍ഡര്‍ അഭിലാഷ് ടോമിക്ക് ഫ്രഞ്ച്ദ്വീപായ ലെ ആംസ്റ്റര്‍ഡാമില്‍ ഇന്ന് പ്രാഥമിക വൈദ്യപരിശോധന. വിദഗ്ധ ചികിത്സയ്ക്കായി ഓസ്‌ട്രേലിയയിലേക്കോ മൗറീഷ്യസിലേക്കോ മാറ്റുന്നത് സംബന്ധിച്ച തീരുമാനം ഇതിന് ശേഷമേ ഉണ്ടാകൂ. അഭിലാഷ് ടോമി സംസാരിക്കുന്നുണ്ടെന്ന് രക്ഷാദൗത്യമേറ്റെടുത്ത ഫ്രഞ്ച് മല്‍സ്യബന്ധക്കപ്പലില്‍ നിന്ന് അറിയിച്ചിട്ടുണ്ട്.
അപകടത്തില്‍പെട്ട് മൂന്നുദിവസങ്ങള്‍ക്കു ശേഷമാണ് അഭിലാഷിനെ രക്ഷപ്പെടുത്താന് സാധിച്ചത്. ഓസിരിസില്‌നിന്ന് രണ്ട് സോഡിയാക് ബോട്ടുകളില്‍ അഭിലാഷിന്റെ പായ്‌വഞ്ചിക്കരികിലെത്തുകയും പ്രാഥമിക ശുശ്രൂഷകള്‍ക്കു ശേഷം സ്‌ട്രെച്ചറിന്റെ സഹായത്തോടെ അഭിലാഷിനെ കപ്പലില്‍ എത്തിക്കുകയുമായിരുന്നു.
ദിവസങ്ങള്‍ നീണ്ട പ്രതികൂല രക്ഷാദൗത്യത്തിനൊടുവിലാണ് കമാന്‍ഡര്‍ അഭിലാഷ് ടോമിയെ രക്ഷപെടുത്തിയത്. ഫ്രഞ്ച് മല്‍സ്യബന്ധക്കപ്പലായ ഒസിരിസില്‍ നിന്ന് ജെമിനി ബോട്ടിലാണ് അഭിലാഷിന്റെ തുരീയ എന്ന പായ്‌വഞ്ചിക്കപ്പലിന് സമീപമെത്തേക്ക് രക്ഷാപ്രവര്‍ത്തകര്‍ എത്തിയത്. പായ് വഞ്ചിക്കുള്ളിലെ മുറിയില്‍ നിന്ന് അഭിലാഷിനെ പുറത്തെത്തിച്ച് ഒസിരിസ് കപ്പലിലേക്ക് മാറ്റി. അതിശക്തമായ കൊടുങ്കാറ്റില്‍ അഭിലാഷിന്റെ പായ് വഞ്ചിയുടെ മൂന്ന് പായ്മരങ്ങളും ഒടിഞ്ഞെന്ന് ദൃശ്യങ്ങളില്‍ വ്യക്തം.
നിയന്ത്രണം നഷ്ടമായ പായ് വഞ്ചിയില്‍ വീണ് പരുക്കേറ്റ അഭിലാഷിന് ലെ ആംസ്റ്റര്‍ഡാമിലെ ദ്വീപില്‍ പ്രാഥമിക ചികിത്സ നല്‍കും. അടിയന്തരമായി വിദഗ്ധ ചികിത്സ ആവശ്യമാണെങ്കില്‍ ആദ്യം ദ്വീപില്‍ എത്തുന്ന ഓസ്‌ട്രേലിയന്‍ നാവികസേനയുടെ എച്ച്എഎംഎസ് ബല്ലാര്‍ടില്‍ ഓസ്‌ട്രേലിയയിലേക്ക് കൊണ്ടുപോകും. അതല്ലങ്കില്‍ വെള്ളിയാഴ്ചയോടെ എത്തിച്ചേരുന്ന ഇന്ത്യന്‍നാവികസേനയുടെ ഐഎന്‍എസ് സത്പുരയില്‍ മൗറീഷ്യസിലേക്ക് മാറ്റും. ലെ ആംസ്റ്റര്‍ഡാമില്‍ വിമാനങ്ങള്‍ പറന്നിറങ്ങാന്‍ സൗകര്യമില്ലാത്തതിനാലാണ് കപ്പലുകളെ ആശ്രയിക്കുന്നതെന്ന് രക്ഷാസംഘം അറിയിച്ചു.
"
https://www.facebook.com/Malayalivartha























