Widgets Magazine
29
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..

ചെന്നിത്തലയെയും ഉമ്മന്‍ ചാണ്ടിയെയും വരുന്ന പാര്‍ലെമെന്റ് തെരഞ്ഞടുപ്പില്‍ മത്‌സരിപ്പിച്ച് കേരളം കടത്താന്‍ കോണ്‍ഗ്രസ് ഹൈക്കമാന്റ്; കേരളത്തിലെ കോണ്‍ഗ്രസിനെ രക്ഷിക്കാന്‍ ഹൈക്കമാന്‍ഡ് കണ്ട പുതുവഴി; കേരളത്തിലെ ഗ്രൂപ്പ് മഹാരാജക്കന്‍മാരെ ഒഴിവാക്കാന്‍ വേണ്ടി രാഹുല്‍ ഗാന്ധിയുടെ അറ്റാക്ക് ഇങ്ങനെ

25 SEPTEMBER 2018 11:30 AM IST
മലയാളി വാര്‍ത്ത

ചെന്നിത്തലയെയും ഉമ്മന്‍ ചാണ്ടിയെയും വരുന്ന പാര്‍ലെമെന്റ് തെരഞ്ഞടുപ്പില്‍ മത്‌സരിപ്പിച്ച് കേരളം കടത്താന്‍ കോണ്‍ഗ്രസ് ഹൈക്കമാന്റ് ആലോചിക്കുന്നു. ചെന്നിത്തലയും ചാണ്ടിയും കേരളത്തില്‍ നിന്ന് നാടുകടത്തപ്പെട്ടാല്‍ കേരളത്തിലെ കോണ്‍ഗ്രസിനെ ഒരു പരിധിവരെ രക്ഷിക്കാമെന്നാണ് ഹൈക്കമാന്റ് കണക്കുകൂട്ടുന്നത്.

മുല്ലപ്പള്ളി രാമചന്ദ്രനെ പ്രസിഡന്റും കൊടിക്കുന്നില്‍, എം ഐഷാനവാസ്, കെ. സുധാകരന്‍ എന്നിവരെ വര്‍ക്കിംഗ് പ്രസിഡന്റുമാരായി തീരുമാനിച്ചത് കേരളത്തിലെ ഗ്രൂപ്പ് മഹാരാജക്കന്‍മാരെ ഒഴിവാക്കാന്‍ വേണ്ടിയായിരുന്നു. കേരളത്തിലെ കോണ്‍ഗ്രസില്‍ ഇനി പുതിയ മുഖങ്ങള്‍ മതിയെന്നാണ് ഹൈക്കമാന്റിന്റെ തീരുമാനം ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും ചേര്‍ന്ന് ഗ്രൂപ്പ് കളിച്ച് കേരളത്തിന്റെ കോണ്‍ഗ്രസ് രാഷ്ട്രീയ ഭാവി ഇല്ലാതാക്കി എന്ന കണക്കുകൂട്ടലിലാണ് ഹൈക്കമാന്റ്. പുതിയ ഭാരവാഹികള്‍ക്ക് മൂന്ന് മേഖലകളുടെ ചുമതലമാണുള്ളത്. ഇവിടെയെന്നും ചെന്നിത്തലയുടെയും ഉമ്മന്‍ചാണ്ടിയുടെയും പേര് പറയുന്നതേയില്ല.

വിഡി സതീശന് മികച്ച പോസ്റ്റ് നല്‍കാന്‍ ഹൈക്കമാന്റ് ആലോചിച്ചതാണെങ്കിലും ഹര്‍ത്താല്‍ വിരുദ്ധ പ്രസംഗമാണ് സതീശന് വിനയായത്. സതീശന്‍ നല്ല നേതാവാണ്. അത് തന്നെയാണ് ഹൈക്കമാന്റിന്റെ വിശ്വാസം. എന്നാല്‍ പാര്‍ട്ടിക്ക് അപ്പുറം ആരും വളരേണ്ടതില്ലെന്നാണ് കോണ്‍ഗ്രസ് ഹൈക്കമാന്റിന്റെ നിലപാട്. തനിക്ക് പറ്റിയ അമളി സതീശന് അറിയാം. എന്നാല്‍ അത് തിരുത്താന്‍ സതീശന്‍ തത്കാലം തയ്യാറാവില്ല. ഗ്രൂപ്പുകള്‍ക്ക് ഒരു പരിഗണനയും നല്‍കരുതെന്ന് നേതാക്കള്‍ക്ക് രാഹുല്‍ ഗാന്ധി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കേരളത്തില്‍ ശക്തമായ വേരോട്ടമുള്ള സിപിഎം, ബിജെപി പാര്‍ട്ടികളെ നേരിടണമെങ്കില്‍ ഗ്രൂപ്പ് രഹിത പ്രവര്‍ത്തനം കാഴ്ചവയ്ക്കണമെന്നാണ് രാഹുല്‍ ഗാന്ധിയുടെ നിലപാട്.

ഉമ്മന്‍ചാണ്ടിയെയും ചെന്നിത്തലയെയും രാഹുല്‍ ഗാന്ധിക്ക് മതിയായി. ഇരുവരും ചേര്‍ന്ന് കളിച്ച രാഷ്ട്രീയമാണ് കേരളത്തില്‍ കോണ്‍ഗ്രസിനെ പിന്നിലാക്കിയതെന്ന് രാഹുല്‍ ഗാന്ധി കരുതുന്നു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഉയര്‍ന്ന ആരോപണങ്ങള്‍ പാര്‍ട്ടിയെ കളകപ്പെടുത്തിയതിന്റെ പൂര്‍ണ്ണ ചിത്രം രാഹുലിന്റെ മനസിലുണ്ട്. അധികാരം പിടിക്കാന്‍ രണ്ടു നേതാക്കളും ഏതറ്റം വരെയും പോകുമെന്ന് രാഹുലിനറിയാം. അത് തിരിച്ചറിഞ്ഞു കൊണ്ടാണ് പുതിയ കാലത്തിലേക്ക് കോണ്‍ഗ്രസ് പ്രവേശിക്കുന്നത്. 

രാഹുല്‍ ഗാന്ധി വിളിക്കുന്ന ഒരു യോഗത്തിലും ചെന്നിത്തലയുടെയും ചാണ്ടിയുടെയും സാന്നിധ്യമില്ല. അവര്‍ ഡല്‍ഹിയിലെത്തി പറയുന്ന കാര്യങ്ങള്‍ രാഹുല്‍ ഗാന്ധി കേള്‍ക്കുന്നില്ല. കഴിയുന്നിടത്തോളം ഇരുവര്‍ക്കും രാഹുല്‍ സന്ദര്‍ശനാനുമതി നല്‍കുന്നുമില്ല. കേരളത്തിലെ കോണ്‍ഗ്രസിന് വേണ്ടത് അഴിമതിരഹിത പ്രതിഛായയാണെന്ന് ഹൈക്കമാന്റ് തിരിച്ചറിഞ്ഞിരിക്കുന്നു. അതിനിടയില്‍ ചെന്നിത്തലയും പിണറായി വിജയനും ചേര്‍ന്ന് നടത്തുന്ന ഒത്തുതീര്‍പ്പ് രാഷ്ട്രീയത്തെ കുറിച്ച് രാഹുല്‍ മനസിലാക്കിയിട്ടുണ്ടെന്നാണ് സൂചന.

ചെന്നിത്തലയെ ആലപ്പുഴയിലും ഉമ്മന്‍ചാണ്ടിയെ കോട്ടയത്തും മതിസരിപ്പിച്ചേക്കും. കെ എം മാണിയില്‍ നിന്ന് കോട്ടയം സീറ്റ് വാങ്ങിയായിരിക്കും ഉമ്മന്‍ചാണ്ടിയെ മത്സരിപ്പിക്കുക. ഇപ്പോഴത്തെ സാഹചര്യത്തില്‍ കേന്ദ്രത്തില്‍ യുപിഎ മന്ത്രിസഭക്കുള്ള സാധ്യത കുറവാണ്. യുപിഎ അധികാരത്തിലെത്തിയാല്‍ ചെന്നിത്തലയും ചാണ്ടിയും മന്ത്രിമാരാകും. കെസി വേണുഗോപാലിനെ നിയമസഭയില്‍ മതിസരിപ്പിക്കും. മുരളിയും രാഹുലിന്റെ ഗുണപാഠ പുസ്തകത്തില്‍ സ്ഥാനം നേടിയിട്ടുണ്ട്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത  (4 hours ago)

തിരുവനന്തപുരത്ത് നിന്നും കാണാതായ യുവതിയെ കണ്ടെത്തി  (4 hours ago)

കൂട്ടുകാര്‍ക്ക് മെസേജ് അയച്ച് 18കാരന്‍ തൂങ്ങിമരിച്ചു  (5 hours ago)

കേരളാ ഹൗസിൽ തീയിട്ട് പിണറായി..!വിജയനെ തൊട്ടതും സതീശൻ ചോദിക്കാൻ ഇറങ്ങി IAS അശ്വതി ശ്രീനിവാസൻ നിർത്തി പൊരിച്ചു  (5 hours ago)

തമിഴ്‌നാട് സര്‍ക്കാരിന്റെ ഡല്‍ഹി പ്രതിനിധി നിയമനത്തില്‍ തര്‍ക്കം തുടരുന്നു  (6 hours ago)

ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യത്ത് മലയാളികൾക്ക് അവസരം ഫിൻലാൻഡ് Work Visa, ചെലവ് PR-എങ്ങനെ എടുക്കാം ...? വീഡിയോ skip ചെയ്യാതെ കാണൂ  (6 hours ago)

സൗദിയില്‍ അരാംകോയുടെ ഹെലികോപ്റ്റര്‍ തകര്‍ന്ന് 14 മരണം  (6 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: ഗീന കുമാരിയെ ജില്ല പബ്ലിക് പ്രോസികൂട്ടര്‍ സ്ഥാനത്ത് നിന്നും നീക്കി  (6 hours ago)

ജൂതന്റെ കാഞ്ഞ ബുദ്ധി USനെ യുദ്ധത്തിലേക്കിറക്കി ! IRGCയുടെ 10 കോട്ടകളില്‍ തീയിട്ട് അമേരിക്കന്‍ പട  (6 hours ago)

റെയിൽവേയിൽ 119 സെക്ഷൻ കൺട്രോളർ ഒഴിവുകൾ; ബിരുദധാരികൾക്ക് അവസരം  (6 hours ago)

പിണറായിയുടെ ചെവികുറ്റി കലക്കി സ്റ്റാലിൻ..! ചതിച്ച് വിജയനെ വലിച്ച് കീറി സ്റ്റാലിൻ  (6 hours ago)

കേരളാ ഹൗസിൽ തീയിട്ട് പിണറായി..!വിജയനെ തൊട്ടതും സതീശൻ ചോദിക്കാൻ ഇറങ്ങി IAS അശ്വതി ശ്രീനിവാസൻ നിർത്തി പൊരിച്ചു  (6 hours ago)

'ദേ.. എന്റെ സാരി ഒന്നു ശരിക്കിയിടുമോ? : 'അതിമനോഹരം' സെക്കന്റെ ലുക്ക് എത്തി  (7 hours ago)

Operation-Toofan വേരറുക്കാൻ തൂഫാൻ ...  (10 hours ago)

Delhi Earthquake പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍  (10 hours ago)

Malayali Vartha Recommends