ക്രൊയേഷ്യയുടെ യുഗപുരുഷൻ മികച്ച ലോക ഫുട്‌ബോളര്‍ ; ഫിഫയുടെ മികച്ച ലോക ഫുട്‌ബോളര്‍ക്കുള്ള പുരസ്‌കാരം ക്രൊയേഷ്യന്‍ താരം ലൂക്ക മോഡ്രിചിന് സ്വന്തം

ഫിഫയുടെ മികച്ച ലോക ഫുട്‌ബോളര്‍ക്കുള്ള പുരസ്‌കാരം ക്രൊയേഷ്യന്‍ താരം ലൂക്ക മോഡ്രിചിന് സ്വന്തം. അവസാന മൂന്നിലുണ്ടായിരുന്ന സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ, മുഹമ്മദ് സലാഹ് എന്നിവരെ പിന്തള്ളിയാണ് ക്രൊയേഷ്യയുടെ യുഗപുരുഷൻ മികച്ച താരത്തിനുള്ള ഫിഫയുടെ അംഗീകാരം സ്വന്തമാക്കിയത്.
അതേസമയം, മികച്ച ഗോളിനുള്ള പുഷ്കാസ് അവാർഡ് മുഹമ്മദ് സ്വലാഹ് സ്വന്തമാക്കി. എവർടനെതിരെ നേടിയ ഗോളാണ് പുരസ്കാരത്തിനർഹമായത്. ഫ്രാൻസിനെ കിരീടത്തിലേക്ക് നയിച്ച ദിദിയർ ദെഷാംപ്സാണ് മികച്ച പരിശീലകൻ. തിബോ കൊർടുവയാണ് ബെസ്റ്റ് ഗോൾകീപ്പർ. മാർത്തയാണ് മികച്ച വനിത താരം.
ഫിഫ ഇലവൻ: ഡേവിഡ് ഡിഹിയ, ഡാനി ആൽവേസ്, റാഫേൽ വരാനെ, റാമോസ്, മാഴ്സലോ, മോഡ്രിച്, എൻേഗാളോ കാെൻറ, എഡൻ ഹസാഡ്, ലയണൽ മെസ്സി, എംബാപ്പെ, ക്രിസ്റ്റ്യാനോ റൊണാൾഡോ.
ലോകകപ്പില്‍ ഉള്‍പ്പെടെ രാജ്യത്തിനും, ക്ലബിനും വേണ്ടി കഴിഞ്ഞ സീസണില്‍ നടത്തിയ പ്രകടനങ്ങളാണ് മോഡ്രിചിനെ ലോക പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. റയല്‍ മാഡ്രിഡിനൊപ്പം തുടര്‍ച്ചയായ മൂന്ന് ചാമ്പ്യന്‍സ് ലീഗ് കിരീടങ്ങള്‍ എന്ന നേട്ടം മോഡ്രിച്‌നൊപ്പമുണ്ട്.
https://www.facebook.com/Malayalivartha























