കഷ്ടതകളിൽ കൂടെ നിന്നിട്ടും പണത്തിന്റെ ആര്‍ത്തിയില്‍ ഉറ്റചങ്ങാതിയുടെ ചതി... ചുരുട്ടിയെറിഞ്ഞ ഭാഗ്യത്തെ തന്ത്രപൂർവം കൈക്കലാക്കി സുഹൃത്ത്; കാരുണ്യപ്ലസിന്റെ രണ്ടാം സമ്മാനത്തിനായി പോലീസ് സഹായം തേടി അജിനു
ചുമട്ട് തൊഴിലാളിയായ അജിനു കഴിഞ്ഞ 22-ന് നറുക്കെടുത്ത കാരുണ്യ പ്ലസ് ലോട്ടറിയുടെ രണ്ടാം സമ്മാനമാണ് അടിച്ചത്. എന്നാല്‍ ചെറിയ സമ്മാനങ്ങളില്‍ തന്റെ നമ്ബര്‍ കാണാത്തതിനെ തുടര്‍ന്ന് ഇയാള്‍ ടിക്കറ്റ് ചുരുട്ടിയെറിയുകയായിരുന്നു. എന്നാല്‍ അജിനുവിന് സമ്മാനമടിച്ചെന്ന് മനസിലായ സുഹൃത്ത് അനീഷ് തന്ത്രത്തില്‍ അജിനുവിനോട് ടിക്കറ്റിനെക്കുറിച്ച് ചോദിക്കുകയും, വലിച്ചെറിഞ്ഞ സ്ഥലത്ത് നിന്ന് സ്വന്തമാക്കുകയുമായിരുന്നു.
അനീഷ് ടിക്കറ്റ് തിരഞ്ഞ് എടുക്കുന്ന ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. വൈകിയാണെങ്കിലും കാര്യം മനസിലായ അജിനു പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്കി. അജിനുവിന്റെ മകള്‍ ഹൃദയസംബന്ധമായ അസുഖത്തിന് ചികിത്സയിലാണ്, പലപ്പോഴും കടം വാങ്ങിയാണ് ഇയാള്‍ ആശുപത്രിയില്‍ മകളെ കൊണ്ട് പോയിരുന്നത്.
https://www.facebook.com/Malayalivartha