കോളേജിലേയ്ക്ക് പോകാൻ ബസിൽ യാത്രയാക്കിയ ഗവ.പോളിടെക്നിക്ക് മൂന്നാംവർഷ വിദ്യാർത്ഥിനിയെ കണ്ടെത്തിയത് ട്രെയിൻ തട്ടി മരിച്ച നിലയിൽ...

ഗവ.പോളിടെക്നിക്ക് മൂന്നാംവർഷ വിദ്യാർത്ഥിനിയെ ട്രെയിൻ തട്ടി മരിച്ചനിലയിൽ കണ്ടെത്തി. കരുനാഗപ്പള്ളിയിൽ പടനായർകുളങ്ങര വടക്ക് വടക്കേവിളയിൽ ശശിധരൻ, രാജാമണി ദമ്പതികളുടെ മകൾ അർച്ചനയെ (20)യാണ് ചിറ്റുമൂല റെയിൽവേ ക്രോസിനു സമീപം ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്.
വെച്ചൂച്ചിറ ഗവ.പോളിടെക്നിക്കിൽ ബയോ മെഡിക്കൽ എൻജിനീയറിങ് ഡിപ്ലോമ മൂന്നാം വർഷ വിദ്യാർഥിയായിരുന്നു അർച്ചന. ഇന്നലെ പുലർച്ചെ അഞ്ചുമണിയോടെ പോളിടെക്നിക്കിലേക്കു പോകാൻ പുതിയകാവിൽ നിന്നു വീട്ടുകാർ സ്വകാര്യ ബസിൽ യാത്രയാക്കിയതായിരുന്നു. മൃതദേഹം ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി. സഹോദരൻ: അച്ചു.
https://www.facebook.com/Malayalivartha























