ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികളുമായി പോയ വാഹനം നിയന്ത്രണം വിട്ടു മരത്തിലിടിച്ച് മുന്നു വിദ്യാര്‍ത്ഥികള്‍ക്കും ഡ്രൈവര്‍ക്കും പരിക്ക്

ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികളുമായി പോയ വാഹനം നിയന്ത്രണം വിട്ടു മരത്തിലിടിച്ച് മുന്നു വിദ്യാര്‍ത്ഥികള്‍ക്കും െ്രെഡവര്‍ക്കും പരിക്ക്. വള്ളികുന്നം പരിയാരത്തുകുളങ്ങര ജംഗ്ഷനു സമീപമാണ് അപകടമുണ്ടായത്. പരിക്കുകള്‍ സാരമല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഭിന്നസേഷിക്കാരായ വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന ഇലിപ്പക്കുളം എം.ഇ.എസ് മെന്റല്‍ ആന്‍ഡ് ഹാന്‍ഡികാപ്ഡ് സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ചിരുന്ന ബസ് ആണ് അപകടത്തില്‍പെട്ടത്.
നിയന്ത്രണം വിട്ട ബസ് വഴിയരികില്‍ മുറിച്ചിട്ടിരുന്ന മരത്തിലിടിച്ചായിരുന്നു അപകടം. മരം ഇടിച്ചു കയറി സമീപത്തുള്ള കടക്കും നാശനഷ്ടം സംഭവിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha

























