ആരോഗ്യപ്രശ്നങ്ങളൊന്നും ഇല്ല; പ്രസന്നവദനനായിരുന്നു... നിരപരാധിത്വം തെളിയിച്ച് പുറത്തുവരും... തനിക്കുവേണ്ടി പ്രാർഥിക്കണമെന്ന് അപേക്ഷിച്ച് ബിഷപ് ഫ്രാങ്കോ മുളയ്ക്കൽ

സഹായമെത്രാനും സഭ വക്താവിനും പിന്നാലെ ഫ്രാങ്കോയുടെ പേഴ്സനൽ അസിസ്റ്റൻറ് ഫാ.ഇ.ജെ. അജിനും ജയിലിലെത്തി. ഉച്ചക്ക് 12.30ന് ജയിലിലെത്തിയ ഇവർ 15 മിനിറ്റോളം ബിഷപ്പുമായി സംസാരിച്ചു. സൂപ്രണ്ടിന്റെ മുറിയിലായിരുന്നു കൂടിക്കാഴ്ച. സഭാനേതൃത്വത്തെ പരസ്യമായി അവഹേളിക്കാൻ ശത്രുക്കൾക്ക് അവസരം നൽകുന്ന വിധം വൈദികരും കന്യാസ്ത്രീകളും സമരം ചെയ്തത് ശരിയായില്ലെന്ന നിലപാടിലാണ് കെ.സി.ബി.സി. ബിഷപ്പിനെതിരെ ഉയർന്നത് തെളിയിക്കപ്പെടാത്ത ആരോപണമായാണ് നേതൃത്വം കാണുന്നത്.
സന്ദർശനത്തിന്റെ ഉദ്ദേശ്യം വ്യക്തമല്ല. പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് ജയിലിൽ സന്ദർശിച്ചെന്ന് തെറ്റായ വാർത്ത വന്നിരുന്നു. അദ്ദേഹം ജർമനിയിലാണ്. സത്യം തെളിയുമെന്നും ഇപ്പോൾ നടക്കുന്നതെല്ലാം ദൈവനിയോഗമാണെന്നും ബിഷപ് ഫ്രാങ്കോ മുളയ്ക്കൽ. ദൈവത്തിന്റെ പരീക്ഷണങ്ങളെ തള്ളാനാവില്ല.
നിരപരാധിത്വം തെളിയിച്ച് പുറത്തുവരുമെന്നും ബിഷപ് ഫ്രാങ്കോ മുളയ്ക്കൽ പറഞ്ഞതായി പാലാ രൂപത സഹായമെത്രാൻ മാർ ജേക്കബ് മുരിക്കനൊപ്പം ജയിലിൽ അദ്ദേഹത്തെ സന്ദർശിച്ച സീറോ മലബാർ സഭ വക്താവ് ഫാ. മാത്യു ചന്ദ്രൻകുന്നേൽ പറഞ്ഞു. മുണ്ടും ജൂബയുമായിരുന്നു വേഷം. ആരോഗ്യപ്രശ്നങ്ങളൊന്നും ഇല്ല. പ്രസന്നവദനനായിരുന്നു. തനിക്കുവേണ്ടി പ്രാർഥിക്കണമെന്ന് അപേക്ഷിച്ചു. ഫ്രാങ്കോക്കെതിരെ തെരുവിൽ സമരം ചെയ്ത കന്യാസ്ത്രീകളെയും പുരോഹിതരെയും കേരള കത്തോലിക്ക മെത്രാൻ സമിതി (കെ.സി.ബി.സി) വിമർശിച്ച ശേഷമുള്ള സന്ദർശനത്തിന് പ്രധാന്യമേറെ ഉണ്ടെന്നാണ് വിലയിരുത്തൽ.
https://www.facebook.com/Malayalivartha



























