ഒരു നിരപരാധിയെ സബ്ജയിലിൽ പിടിച്ചിട്ടിരിക്കുന്നത് കണ്ടേക്കാമെന്ന് കരുതി വന്നതാ ; അദ്ദേഹത്തോട് ഈ കടുംകൈ കാണിച്ചതിന് ദൈവ ശിക്ഷ ഇടിത്തീപോലെ വന്നു വീഴും ; ഏത് നിയമ നടപടി നേരിടാനും തയ്യാറാണ് ; മാധ്യമങ്ങൾക്കെതിരെ ആഞ്ഞടിച്ച് പിസി ജോർജ്

ഒരു നിരപരാധിയെ സബ്ജയിലിൽ പിടിചിട്ടിക്കുന്നത് കണ്ടേക്കാമെന്ന് കരുതി വന്നതാ. അദ്ദേഹത്തിന്റെ കൈ മുത്തി വണങ്ങിയിട്ടുണ്ട്. അദ്ദേഹം നിരപരാധിയാണെന്ന് നൂറു ശതമാനം എനിക്ക് ബോധ്യമായി എന്ന് പിസി ജോർജ് എംഎൽഎ. പാലാ സബ് ജയിലില്‍ കഴിയുന്ന ബിഷപ് ഫ്രാങ്കോ മുളയ്‌ക്കലിനെ കാണാൻ എത്തിയ പിസി ജോർജ് എംഎൽഎ മാധ്യമ പ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു.
ഒരു നിരപരാധിയെ സബ്ജയിലിൽ പിടിചിട്ടിക്കുന്നത് കണ്ടേക്കാമെന്ന് കരുതി വന്നതാ. അദ്ദേഹത്തിന്റെ കൈ മുത്തി വണങ്ങിയിട്ടുണ്ട്. അദ്ദേഹം നിരപരാധിയാണെന്ന് നൂറു ശതമാനം എനിക്ക് ബോധ്യമായി. അദ്ദേഹത്തോട് ഈ കടുംകൈ കാണിച്ചതിന് ദൈവ ശിക്ഷ ഇടിത്തീപോലെ വന്നു വീഴും എന്ന് പിസി ജോർജ് പ്രതികരിച്ചു.
കന്യാസ്ത്രീക്കെതിരെയുള്ള വിവാദ പരാമർശത്തിൽ കന്യാസ്ത്രീ കോട്ടയം എസ്പിക്ക് കേസുകൊടുത്തതുമായി സംബന്ധിച്ച് മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന്, വട്ട് പിടിച്ച് പറയുന്ന ഓരോ കാര്യങ്ങൾക്ക് പുറകെ നടക്കരുത്. ഏത് നിയമ നടപടി നേരിടാനും ഞാൻ തയ്യാറാണ്. ഞാൻ ഫ്രാങ്കോ പിതാവല്ല. ഫ്രാങ്കോ പിതാവിനോട് കളിക്കും പോലെ എന്നോട് കളിക്കരുത്. ഞാൻ ഫ്രാങ്കോ പിതാവല്ല പിസി ജോർജ് എംഎൽഎ ആണ് എന്നായിരുന്നു അദ്ദേഹം മറുപടിയായി പ്രതികരിച്ചത്.
പിതാവിന് ജാമ്യം ലഭിച്ചില്ലെങ്കിൽ ഇനിയും വരും. തുടക്കം മുതലേ ഇദ്ദേഹത്തോട് അനുകൂലമായ നിലപാടാണല്ലോ പിസിയുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നത് എന്ന ചോദ്യത്തിന് എന്റെ അപ്പനാണ് അകത്ത് കിടക്കുന്നത് എന്നും പത്രക്കാർ തലക്ക് സ്ഥിരതയില്ലാത്ത ഓരോന്ന് ചോദിക്കുന്നു എന്നുമായിരുന്നു പിസിയുടെ മറുപടി. ഞാൻ ആദ്യം മുതലേ ശരിക്കൊപ്പമാണ് നിങ്ങൾ പത്രക്കാർ അദ്ദേഹത്തെ പിടിച്ച് ജയിലിലാക്കി. പക്ഷെ എനിക്ക് ശരി എന്തെന്ന് അറിയണം. നിങ്ങൾ അതിൽ സാറ്റിസ്‌ഫൈഡ് ആയി നിങ്ങൾ ചിരിച്ചോ, കളിച്ചോ എന്നാൽ ഇടിത്തീ പോലെ തീ വീഴും. എനിക്ക് വൈവാഹിക ജീവിതം വേണമെന്ന് പറഞ്ഞ കത്ത് നൽകിയ കന്യാ സ്ത്രീ ആണ് ഇപ്പോൾ ബലാത്സംഗം ചെയ്തു എന്ന് പറയുന്നത് എന്ന് പിസി ജോർജ് പറഞ്ഞു.
പാലാ സബ് ജയിലില്‍ കഴിയുന്ന ബിഷപ് ഫ്രാങ്കോ മുളയ്‌ക്കലിനെ പാലാ രൂപതാ സഹായമെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്‍, സിറോ മലബാര്‍ സഭാ വക്‌താവ് ഫാ. മാത്യു ചന്ദ്രന്‍കുന്നേല്‍, ബിഷപ് ഫ്രാങ്കോയുടെ പഴ്‌സണല്‍ അസിസ്‌റ്റന്റ് ഫാ. ഇ.ജെ. അജിന്‍, പി.സി. ജോര്‍ജ് എം.എല്‍.എ. തുടങ്ങിയവര്‍ സന്ദര്‍ശിച്ചു. സ്വകാര്യ കാറിലാണു മാര്‍ മുരിക്കനും മറ്റും ജയിലിലെത്തിയത്. ഇവര്‍ ജയില്‍ ജീവനക്കാരുടെ സാന്നിധ്യത്തില്‍ 15 മിനിറ്റോളം ബിഷപ്പുമായി സംസംസാരിച്ചു. ബിഷപ്പിന്റെ ബന്ധുവും അഭിഭാഷകനും ജയില്‍ കവാടത്തിലെത്തിയിരുന്നു. ഉച്ചകഴിഞ്ഞ് പി.സി. ജോര്‍ജും ഹൈക്കോടതി അഭിഭാഷകന്‍ ജോയി ജോര്‍ജും ബിഷപ്പിനെ സന്ദര്‍ശിച്ചു. കേസുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ഇവര്‍ സംസാരിച്ചതെന്നു ജയില്‍ അധികൃതര്‍ പറഞ്ഞു.
അതേസമയം മിഷനറീസ് ഓഫ് ജീസസിന്റെ പി.ആര്‍.ഒ. സിസ്‌റ്റര്‍ അമലയ്‌ക്കു കുറവിലങ്ങാട് പോലീസ് സ്‌റ്റേഷനില്‍ ഹാജരാകാന്‍ പോലീസ് നിര്‍ദേശം നല്‍കി. അന്വേഷണ റിപ്പോര്‍ട്ടെന്ന പേരില്‍ പരാതിക്കാരിയായ കന്യാസ്‌ത്രീയുടെ ചിത്രം പ്രചരിപ്പിച്ചകേസിലാണിത്. മോശമായ ഭാഷാപ്രയോഗത്തിലൂടെ അപമാനിച്ചെന്നു പി.സി. ജോര്‍ജിനെതിരേ പരാതിക്കാരിയായ കന്യാസ്‌ത്രീ ജില്ലാ പോലീസ് മേധാവിക്കു പരാതി നല്‍കി. ഇത് അന്വേഷണത്തിനായി വൈക്കം ഡിവൈ.എസ്.പിക്കു കൈമാറിയിട്ടുണ്ട്.
https://www.facebook.com/Malayalivartha
























