കന്യാസ്ത്രീക്കെതിരെ തുറന്ന പോരിലേക്കെന്ന സൂചന നല്‍കി പി.സി ജോര്‍ജ്

തെളിവുകള്‍ക്കായി പോലീസ് നെട്ടോട്ടമോടുമ്പോള്‍ കന്യാസ്ത്രീക്കെതിരെ നിശിതമായ ആരോപണവുമായി പി.സി ജോര്‍ജ്. തുറന്ന പോരിലേക്കെന്ന സൂചന നല്‍കി ഇന്നലെ ഫ്രാങ്കോ മുളയ്ക്കലിനെ ജയിലില്‍ സന്ദര്‍ശിച്ച് ഒരു മണിക്കൂറോളം ചര്‍ച്ച നടത്തി.
നിരപരാധിയായ വൈദികനെയാണ് ജയിലിലടച്ചിരിക്കുന്നതെന്ന് നൂറു ശതമാനം ബോധ്യമുളളതിനാലാണ് ഫ്രാങ്കോയെ സന്ദർശിച്ചതെന്ന് പിസി ജോർജ് എംഎൽഎ പറഞ്ഞിരുന്നു. ഇന്നലെ വൈകുന്നേരം 4.10 ഓടെയാണ് പി.സി ജോര്‍ജ് ഫ്രാങ്കോയെ സന്ദര്‍ശിച്ചത്. അഞ്ചു മണിയോടെ പുറത്തേക്ക് വന്ന പി.സി. ജോര്‍ജുമായി അഭിഭാഷകന്‍ സംസാരിച്ച ശേഷമാണ് പിരിഞ്ഞത്.
ജാമ്യം കിട്ടിയില്ലെങ്കില്‍ ഇനിയും വരുമെന്നും തനിക്ക് ഇക്കാര്യത്തില്‍ ആരെയും പേടിയില്ല. താന്‍ സത്യത്തിന്റെ ഭാഗത്ത് നില്‍ക്കും. നിരപരാധിയെ ജയിലിലടച്ചതിനുള്ള ദൈവശിക്ഷ ഇടുത്തീ പോലെ വന്നുവീഴുമെന്നും പിസി വ്യക്തമാക്കിയിരുന്നു. താന്‍ ബിഷപ്പിന്റെ കൈ മുത്ത് വണങ്ങിയെന്നും പി.സി. ജോര്‍ജ് പറഞ്ഞു.
മാധ്യമപ്രവര്‍ത്തകര്‍ക്ക് ആളെ പിടിച്ച് ജയിലിലടയ്ക്കണമെന്നേയുള്ളൂവെന്നും അദ്ദേഹം വിമര്‍ശിച്ചു. വൈവാഹിക ജീവിതം വേണമെന്ന് ജനറാളമ്മയ്ക്ക് കത്തുകൊടുത്ത കന്യാസ്ത്രീയാണ് ഫ്രാങ്കോ പിതാവിനെതിരേ ബലാത്സംഗത്തിന് കേസു കൊടുത്തിരിക്കുന്നതെന്ന് കന്യാസ്ത്രീക്കെതിരെ പിസി ജോർജ് ആരോപിച്ചിരിക്കുകയാണ്. തെളിവുകൾക്കായി പോലീസ് നെട്ടോട്ടമോടുന്നതിനിടയിലാണ് കന്യാസ്ത്രീക്കെതിരെ പിസി ജോർജ് നിശിതമായ ആരോപണമുന്നയിച്ച് തുറന്ന പോരിന് ഇറങ്ങിയിരിക്കുന്നത്.
കൂടുതല്‍ കാര്യങ്ങള്‍ അടുത്ത ദിവസം തിരുവനന്തപുരത്ത് വെളിപ്പെടുത്തുമെന്നാണ് പിസിയുടെ വെല്ലുവിളി. കന്യാസ്ത്രീ പി.സി. ജോര്‍ജിനെതിരേ കോട്ടയം എസ്പിക്കു പരാതി നല്‍കിയിട്ടുണ്ടല്ലോ എന്ന ചോദ്യത്തിന് ഏതു നിയമനടപടിയും നേരിടുന്നതിന് താന്‍ തയാറാണെന്നും പിസി തുറന്നടിച്ചു.
https://www.facebook.com/Malayalivartha
























