Widgets Magazine
29
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ എര്‍ത്തായിരുന്ന ഫാദര്‍.എര്‍ത്തയിലിനെ വലയിലാക്കാന്‍ ക്രൈംബ്രാഞ്ച് വലവിരിച്ചു, കന്യാസ്ത്രീകളെ സ്വാധീനിച്ച് പരാതി പിന്‍വലിപ്പിക്കാനും വഴങ്ങാതിരുന്നപ്പോള്‍ ഭീഷണിപ്പെടുത്തുകയും ചെയ്ത എര്‍ത്തയില്‍ പാതിരി ഇപ്പോള്‍ ഇടുക്കിയിലാണ് 

26 SEPTEMBER 2018 02:07 PM IST
മലയാളി വാര്‍ത്ത

ബിഷപ്പ് ഫ്രാങ്കോമുളയ്ക്കല്‍ അഴിക്കുള്ളിലായതിന് പിന്നാലെ മിഷനറീസ് ഓഫ് ജീസസ് വീണ്ടും പ്രതിസന്ധിയില്‍. കന്യാസ്ത്രീ ബിഷപ്പിനെതിരെ നല്‍കിയ പരാതി സ്വാധീനിച്ച് പിന്‍വലിപ്പിക്കാന്‍ ശ്രമിച്ച ഫാദര്‍ എര്‍ത്തയിലിനെ അറസ്റ്റ് ചെയ്യാന്‍ ക്രൈംബ്രാഞ്ച് നീക്കം തുടങ്ങി. മുമ്പ് ഇതേ കേസില്‍ എര്‍ത്തയില്‍ പാലാ ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ കീഴടങ്ങിയിരുന്നു. അന്ന് ജാമ്യം നല്‍കി വിട്ടയച്ചിരുന്നു. പരാതിക്കാരിയായ കന്യാസ്ത്രീയെ പിന്തുണയ്ക്കുകയും ഫ്രാങ്കോയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് നടത്തിയ സമരത്തിന് നേതൃത്വം കൊടുക്കുകയും ചെയ്ത സിസ്റ്റര്‍ അനുപമയെ സ്വാധീനിക്കാന്‍ ഫാദര്‍ ജെയിംസ് എര്‍ത്തയില്‍ ശ്രമിച്ചതിന്റെ ഫോണ്‍ സംഭാഷണങ്ങള്‍ മുമ്പ് പുറത്തു വന്നിരുന്നു.

പരാതി പിന്‍വലിച്ചാല്‍ ജലന്ദര്‍ രൂപത അധികൃതര്‍ സഹായിക്കുമെന്ന് എര്‍ത്തയില്‍ സിസ്റ്റര്‍ അനുപമയെ അറിയിച്ചിരുന്നു. പരാതിക്കാരിക്കും ഒപ്പമുള്ള സിസ്റ്റര്‍ അനുപമ, ആല്‍ഫി തുടങ്ങി അഞ്ച് സന്യാസിനിമാര്‍ക്ക് കാഞ്ഞിരപ്പള്ളി രൂപതയ്ക്ക് കീഴിലുള്ള എരുമേലിയിലോ റാന്നിയിലോ പുതിയ മഠം തുടങ്ങാനുള്ള എല്ലാ സഹായവും നല്‍കാമെന്നും അറിയിച്ചു. കന്യാസ്ത്രീയും ഒപ്പമുള്ള സിസ്റ്റര്‍മാരും നിലപാടില്‍ ഉറച്ചുനിന്നതോടെ വലിയ അപകടം സംഭവിക്കുമെന്ന ഭീഷണിയും ഫോണിലൂടെ മുഴക്കി. ഇതേ തുടര്‍ന്ന് മരണഭയം ഉളവാക്കുന്ന ഭീഷണിപ്പെടുത്തല്‍, പാരിതോഷികം വാഗ്ദാനം ചെയ്ത് സ്വാധീനിക്കാന്‍ ശ്രമിക്കല്‍ എന്നീ കുറ്റങ്ങളാണ് എര്‍ത്തയിലിനെതിരേ ചുമത്തിയിരുന്നത്.

സിസ്റ്റര്‍ അനുപമയുമായി എര്‍ത്തയില്‍ സംസാരിച്ചതിന്റെ ഫോണ്‍ സംഭാഷണങ്ങള്‍ പുറത്ത് വന്നതിന് പിന്നാലെ സിഎംഐ സഭ അദ്ദേഹത്തിനെതിരെ നടപടി എടുത്തിരുന്നു. കുര്യനാട് ആശ്രമത്തിന്റെ ചുമതലയില്‍ എര്‍ത്തയിലിനെ മാറ്റുകയും സിഎംഐ സഭയുടെ ഇടുക്കിയിലെ സ്ഥാപനത്തിന്റെ ചുമതല നല്‍കുകയും ചെയ്തു. വിശദീകരണം നല്‍കാനും സഭ ആവശ്യപ്പെട്ടിരുന്നു. എര്‍ത്തയിലിന്റെ സഹോദരന്‍ തോമസ് കുറവിലങ്ങാട് മഠത്തിലെ ജീവനക്കാരനെ സ്വാധീനിച്ച് സിസ്റ്റര്‍ അനുപമയെ അടക്കം അപായപ്പെടുത്താന്‍ ശ്രമിച്ചിരുന്നു. സിസ്റ്റര്‍മാര്‍ ഉപയോഗിക്കുന്ന സ്‌കൂട്ടറിന്റെ ബാല്‍റ്റിയൂബ് ഊരി വിടുകയോ, ബ്രേക്ക് മുറിക്കുകയോ ചെയ്യണമെന്നാണ് തോമസ് ജോലിക്കാരന് നിര്‍ദ്ദേശം നല്‍കിയത്. അയാല്‍ കന്യാസ്ത്രികളെ വിവരം അറിയിച്ചതോടെ അവര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത  (3 hours ago)

തിരുവനന്തപുരത്ത് നിന്നും കാണാതായ യുവതിയെ കണ്ടെത്തി  (3 hours ago)

കൂട്ടുകാര്‍ക്ക് മെസേജ് അയച്ച് 18കാരന്‍ തൂങ്ങിമരിച്ചു  (4 hours ago)

കേരളാ ഹൗസിൽ തീയിട്ട് പിണറായി..!വിജയനെ തൊട്ടതും സതീശൻ ചോദിക്കാൻ ഇറങ്ങി IAS അശ്വതി ശ്രീനിവാസൻ നിർത്തി പൊരിച്ചു  (4 hours ago)

തമിഴ്‌നാട് സര്‍ക്കാരിന്റെ ഡല്‍ഹി പ്രതിനിധി നിയമനത്തില്‍ തര്‍ക്കം തുടരുന്നു  (4 hours ago)

ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യത്ത് മലയാളികൾക്ക് അവസരം ഫിൻലാൻഡ് Work Visa, ചെലവ് PR-എങ്ങനെ എടുക്കാം ...? വീഡിയോ skip ചെയ്യാതെ കാണൂ  (4 hours ago)

സൗദിയില്‍ അരാംകോയുടെ ഹെലികോപ്റ്റര്‍ തകര്‍ന്ന് 14 മരണം  (4 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: ഗീന കുമാരിയെ ജില്ല പബ്ലിക് പ്രോസികൂട്ടര്‍ സ്ഥാനത്ത് നിന്നും നീക്കി  (4 hours ago)

ജൂതന്റെ കാഞ്ഞ ബുദ്ധി USനെ യുദ്ധത്തിലേക്കിറക്കി ! IRGCയുടെ 10 കോട്ടകളില്‍ തീയിട്ട് അമേരിക്കന്‍ പട  (4 hours ago)

റെയിൽവേയിൽ 119 സെക്ഷൻ കൺട്രോളർ ഒഴിവുകൾ; ബിരുദധാരികൾക്ക് അവസരം  (5 hours ago)

പിണറായിയുടെ ചെവികുറ്റി കലക്കി സ്റ്റാലിൻ..! ചതിച്ച് വിജയനെ വലിച്ച് കീറി സ്റ്റാലിൻ  (5 hours ago)

കേരളാ ഹൗസിൽ തീയിട്ട് പിണറായി..!വിജയനെ തൊട്ടതും സതീശൻ ചോദിക്കാൻ ഇറങ്ങി IAS അശ്വതി ശ്രീനിവാസൻ നിർത്തി പൊരിച്ചു  (5 hours ago)

'ദേ.. എന്റെ സാരി ഒന്നു ശരിക്കിയിടുമോ? : 'അതിമനോഹരം' സെക്കന്റെ ലുക്ക് എത്തി  (5 hours ago)

Operation-Toofan വേരറുക്കാൻ തൂഫാൻ ...  (9 hours ago)

Delhi Earthquake പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍  (9 hours ago)

Malayali Vartha Recommends