അന്തർദേശീയ ചലച്ചിത്രമേള തുലാസിൽ ; തന്റെ വാക്കുകൾ അനുസരിക്കാത്ത മന്ത്രി ബാലന്റെ ചലച്ചിത്രേത്സവം സർക്കാർ ചെലവിൽ നടക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രി ; മുഖ്യമന്ത്രി ഡൽഹിയിൽിന്നും മടങ്ങിയെത്തിയാലുടൻ കാണാനൊരുങ്ങി മന്ത്രി ബാലൻ

അന്തർദേശീയ ചലച്ചിത്രമേള ഇക്കുറി നടക്കാനിടയില്ല. മേള നടത്താൻ സർക്കാർ ഒരു കോടി രൂപ അനുവദിക്കണമെന്ന മന്ത്രി എ കെ ബാലന്റെ ആവശ്യം മുഖ്യമന്ത്രി അംഗീകരിക്കാനിടയില്ല. പിണറായി സ്ഥലത്തില്ലാതിരുന്ന കാലത്ത് മന്ത്രി ഇ പി ജയരാജനുമായി ഉണ്ടായ അഭിപ്രായ വ്യത്യാസമാണ് മുഖ്യമന്ത്രിയെ ചൊടിപ്പിച്ചത്
മന്ത്രി എ കെ ബാലനുമായി പിണറായിക്ക് നേരത്തെ തന്നെ മനപൊരുത്തമില്ല. അതിനിടയിലാണ് ബാലനും ജയരാജനും തമ്മിൽ തെറ്റിയത്. യുവജനോത്സവവും ചലചിത്ര മേളയും നടത്തരുതെന്ന് മന്ത്രി ജയരാജൻ നിർദ്ദേശം നൽകിയയെന്നാണ് ബാലന്റെ വിശ്വാസം. എന്നാൽ അക്കാര്യം താൻ അറിഞ്ഞില്ലെന്നും ഉത്തരവിറക്കിയത് പൊതുഭരണ സെക്രട്ടറി യാണെന്നും ജയരാജൻ ഫറഞ്ഞെങ്കിലും ബാലൻ വിശ്വസിച്ചില്ല. അതേ സമയം വിദ്യാഭ്യാസമന്ത്രി രവീന്ദ്രനാഥ് വിവാദത്തിൽ പങ്കെടുത്തതേയില്ല. പ്രളയത്തിന്റെ പശ്ചാത്തലത്തിൽ ആഘോഷങ്ങൾ വേണ്ടെന്ന് വച്ചത് മുഖ്യമന്ത്രി നേരിട്ടാണെന്ന കാര്യം പക്ഷേ മന്ത്രി ബാലൻ അറിഞ്ഞില്ല. അതായത് മുഖ്യമന്ത്രിയെ മന്ത്രി ബാലൻ ധിക്കരിച്ചു എന്നാണ് പൊതുജനമധ്യത്തിലുണ്ടായ ധാരണ. മുഖ്യമന്ത്രിയും അതേ ധാരണയിൽ തന്നെയാണെന്നാണ് വിവരം.
തന്റെ വാക്കുകൾ അനുസരിക്കാത്ത മന്ത്രി ബാലന്റെ ചലച്ചിത്രേത്സവം സർക്കാർ ചെലവിൽ നടക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രി തീരുമാനിച്ചു കഴിഞ്ഞു. ഒരു കോടി രൂപയാണ് മന്ത്രി ബാലൻ ചോദിക്കുന്നത്. വർത്തമാനകാല സാമ്പത്തിക സ്ഥിതി അനുസരിച്ച് ചലച്ചിത്ര മേളക്ക് സഹായം നൽകാൻ കഴിയാത്ത സാഹചര്യമാണുള്ളത്. ധനമന്ത്രിയുടെ നിലപാടും ഇതു തന്നെയാണ്. ഇക്കാര്യം മന്ത്രി ബാലനറിയാം. എന്നിട്ടും അദ്ദേഹം കടുംപിടുത്തം തുടരുന്നത് കാര്യം നടക്കാതെ സർക്കാർ മോശമാകട്ടെ എന്ന ധാരണ പരത്താനാണെന്ന് പാർട്ടിക്കാർ കരുതുന്നു.
മുഖ്യമന്ത്രി ഡൽഹിയിൽിന്നും മടങ്ങിയെത്തിയാലുടൻ അദ്ദേഹത്തെ കാണാതിരിക്കുകയാണ് മന്ത്രി ബാലൻ. സ്വാഭാവികമായും മുഖ്യമന്ത്രി തന്റെ നിലപാട് വ്യക്തമാക്കും. സാമ്പത്തിക സഹായം നൽകാനാവില്ലെന്നും അക്കാദമിയുടെ ഫണ്ടിൽ നിന്നും മേള നടത്താനും മുഖ്യമന്ത്രി അനുമതി നൽകിയിരുന്നു. അതിൽ നിന്നും അദ്ദേഹം പിൻമാറാൻ ഒരു സാധ്യതയും കാണുന്നില്ല. മാത്രവുമല്ല തിരുവനന്തപുരത്തെത്തിയ മുഖ്യമന്ത്രിയെ ജയരാജൻ നടന്ന കാര്യങ്ങൾ വ്യക്തമാക്കിയിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ ആണ് മുഖ്യമന്ത്രി ഇത്തരമൊരു തീരുമാനമെടുത്തത്.
ഡൽഹിയിലെത്തിയ മുഖ്യമന്ത്രി തന്റെ പഴയ കർക്കശ നിലപാട് തുടരും എന്ന സൂചനയാണ് നൽകുന്നത്. മാധ്യമങ്ങളുമായി വീണ്ടും ഇടഞ്ഞത് ഇതിന്റെ ഭാഗമായാണ്. സാലറി ചലഞ്ചിനെ വിവാദമാക്കിയത് മാധ്യമങ്ങളാണെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. സാലറി ചലഞ്ചിന്റെ കാര്യത്തിൽ ആരെയും നിർബന്ധിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സംഭവം വിവാദമാക്കിയത് തന്റെ മന്ത്രിസഭാംഗങ്ങൾ തന്നെയാണെന്ന് മുഖ്യമന്ത്രിക്കറിയാം. അതുകൊണ്ട് തന്നെ സഹപ്രവർത്തകരോടും അദ്ദേഹം കർക്കൾക്കാരനായിരിക്കും.
https://www.facebook.com/Malayalivartha



























