Widgets Magazine
29
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..

മദ്യാസക്തി മദ്യ വര്‍ജ്ജനത്തിലൂടെ കുറയ്ക്കുമെന്ന് പറഞ്ഞ പിണറായി സര്‍ക്കാര്‍ പിന്‍വാതിലിലൂടെ ബ്രൂവറികള്‍ക്കും ഡിസ്റ്റലറികള്‍ക്കും അനുമതി നല്‍കി, സി.പി.എമ്മിന്റെ കോട്ടയായ കണ്ണൂരിലാണ് ആദ്യത്തെ ബ്രൂവറി, മാസം അഞ്ച് ലക്ഷം കെയ്‌സ് ബിയര്‍ അവിടെ ഉല്‍പ്പാദിപ്പിക്കും, ഇടപാടുകളില്‍ കോടികളുടെ അഴിമതിയാണ് നടന്നതെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു

26 SEPTEMBER 2018 04:57 PM IST
മലയാളി വാര്‍ത്ത

സംസ്ഥാനത്ത് ഇപ്പോള്‍ നടക്കുന്നത് സാലറി ചലഞ്ച് അല്ല, ബ്രൂവറി ചലഞ്ചാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. അതീവ രഹസ്യമായി ബ്രൂവറികളും ഡിസ്റ്റലറികളും അനുവദിച്ചതില്‍ കോടികളുടെ അഴിമതിയാണ് നടന്നത്. അഴിമതിക്കെതിരെ ഘോര ഘോരം പ്രസംഗിച്ച് അധികാരത്തിലേറിയ ഇടതു സര്‍ക്കാര്‍ രണ്ടര വര്‍ഷം കൊണ്ട് അഴിമതിയില്‍ മൂക്കറ്റം മുങ്ങിയിരിക്കുകയാണ്. അതീവ രഹസ്യമായി സംസ്ഥാനത്ത് മൂന്ന് ബ്രൂവറികളും, ഒരു ഡിസ്റ്റലറിയും അനുവദിച്ചിരിക്കുകയാണ്. നിയമസഭയില്‍ പ്രഖ്യാപിക്കാതെ , നയപ്രഖ്യാപനത്തിലോ ബഡ്ജറ്റിലോ പറയാതെ മന്ത്രിസഭയില്‍ പോലും കൊണ്ടു ചെല്ലാതെയാണ് അതീവ രഹസ്യമായി ഇവ അനുവദിച്ചിരിക്കുന്നത്.

1999 ന് ശേഷം സംസ്ഥാനത്ത് പുതിയ ബ്രൂവറികളോ, ഡിസ്റ്റലറികളോ അനുവദിച്ചിട്ടില്ല. 1996 ല്‍ ബിയറും വിദേശ മദ്യവും ഉല്‍പ്പദിക്കുന്നതിന് വേണ്ടി ബ്രുവറികളും ഡിസ്റ്റലറികളും ആരംഭിക്കുന്നതിന് അപേക്ഷ ക്ഷണിക്കുകയും, 125 അപേക്ഷകള്‍ വരികയും ചെയ്തു. അത് വിവാദമായതിനെ തുടര്‍ന്ന് 1999 ല്‍ ആര്‍ക്കും ഇവ അനുവദിക്കേണ്ടെന്ന് തിരുമാനിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. 99 ലെ ആ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് പിന്നീട് മാറി മാറി വന്ന സര്‍ക്കാരുകള്‍ പുതിയ ബ്രുവറികള്‍ക്കും ഡിസ്റ്റലറികള്‍ക്കും അനുമതി നിഷേധിച്ചത്. ഈ ഉത്തരവ് മറികടന്നാണ് പരമ രഹസ്യമായി ഇപ്പോള്‍ സംസ്ഥാനത്ത് ബ്രൂവറികളും ഡിസ്റ്റലറികളും അനുവദിച്ചിരിക്കുന്നത്.

സംസ്ഥാനത്ത് രഹസ്യമായി അനുവദിച്ച ഡിസ്റ്റലറിയും ബ്രൂവറികളും ഇവയാണ്

കണ്ണൂര്‍ ജില്ലയില്‍ വാരംഎന്ന സ്ഥലത്ത് ശ്രീധരന്‍ ബ്രൂവറി െ്രെപവറ്റ് ലിമറ്റഡ് എന്ന കമ്പനിക്ക് പ്രതിമാസം അഞ്ച് ലക്ഷം കെയ്‌സ് ബീയര്‍ ഉല്‍പ്പാദിപ്പിക്കുന്നതിനുള്ള ബ്രൂവറിക്ക് അനുമതി നല്‍കി. ഇത് സംബന്ധിച്ച ഉത്തരവ് 1262018 ല്‍ ജി ഒ (ആര്‍ ടി) നമ്പര്‍ 410/2018 ആയി പുറത്തിറങ്ങി.

പാലക്കാട് ജില്ലയിലെ ഏലപ്പുള്ളി വില്ലേജില്‍ പ്രതിവര്‍ഷം അഞ്ച് ലക്ഷം ഹെക്ടാ ലിറ്റര്‍ ബിയര്‍ ഉല്‍പ്പാദിപ്പിക്കുന്നതിനുള്ള ബ്രൂവറി സ്ഥാപിക്കുന്നതിന് അപ്പോളോ ഡിസ്റ്റലറീസ് ആന്റ് ബ്രൂവറീസ് െ്രെപവറ്റ് ലിമറ്റഡ് എന്ന കമ്പനിക്ക് അനുമതി നല്‍കി. ഇത് സംബന്ധിച്ച ഉത്തരവ് 2862018 ല്‍ ജി ഒ (ആര്‍ ടി) നമ്പര്‍ 461/2018 ആയി പുറത്തിറങ്ങി.

തൃശൂര്‍ ജില്ലയില്‍ ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യം നിര്‍മിക്കുന്നതിന് കോമ്പൗണ്ടിംഗ്, ബെന്‍ഡിംഗ്, ബോട്ടിലിംഗ് യൂണിറ്റ് സ്ഥാപിക്കുന്നതിന് ശ്രീ ചക്രാ ഡിസ്റ്റലറീസ് െ്രെപവറ്റ് ലിമറ്റഡ് എന്ന പെരുമ്പാവൂരിലെ കമ്പനിക്ക് അനുമതി നല്‍കി. ഇത് സംബന്ധിച്ച ഉത്തരവ് 1272018 ല്‍ ജി ഒ (ആര്‍ ടി) നമ്പര്‍ 507/2018 ആയി പുറത്തിറങ്ങി. തൃശ്ശൂര്‍ ജില്ലയില്‍ എവിടെയാണ് ഇ്ത സ്ഥാപിക്കുന്നതെന്ന് പോലും ഉത്തരവില്‍ പറയുന്നില്ല. 

പവര്‍ ഇന്‍ഫ്രാടെക് െ്രെപവറ്റ് ലിമറ്റഡ് എന്ന കമ്പനിക്ക് എറണാകുളത്ത് കിന്‍ഫ്രാ വ്യവസായ പാര്‍ക്കില്‍ ബ്രൂവറി തുടങ്ങുന്നതിന് അനുമതി നല്‍കി. ഇതിനായി കിന്‍ഫ്രാ പാര്‍ക്കിലെ പത്തേക്കര്‍ സര്‍ക്കാര്‍ ഭൂമി വിട്ടുകൊടുക്കാനും തിരുമാനിച്ചു. ബ്രൂവറിയുടെ കപ്പാസിറ്റി എത്രയാണെന്ന് വ്യക്തമാക്കിയിട്ടില്ല. ഇതു സംബന്ധിച്ച ഉത്തരവ് 592018ല്‍ ജി ഒ 658/2018 ആയി പുറത്തിറങ്ങി.

എല്ലാ ഉത്തരവുകള്‍ക്കും ആധാരമായി പറയുന്നത് നികുതി വകുപ്പിന്റെ 290999 ലെ ജി.ഒ.(ആര്‍.ടി )699/99 ആണ്. എന്നാല്‍ എന്നാല്‍ പുതുതായി ഡിസ്റ്റിലറികളും ബ്രുവറികളും സംസ്ഥാനത്ത് ആരംഭിക്കേണ്ടതില്ല എന്നാണ് ഈ ഉത്തരവില്‍ പറയുന്നത്. അാതണ് വിചിത്രമായ കാര്യം. 

ഇടതു മുന്നണി സര്‍ക്കാര്‍ അതിന്റെ പ്രഖ്യാപിത മദ്യനയത്തില്‍ ഒരു മാറ്റവും വരുത്താതെയാണ് പിന്‍വാതിലിലൂടെ ഇവ അനുവദിച്ചിട്ടുള്ളത്.ഇടതു മുന്നണിയുടെ മദ്യ നയത്തില്‍ ഇങ്ങെനെ പറയുന്നു... 'കേരള സമൂഹത്തില്‍ വര്‍ധിച്ച് വരുന്ന മദ്യാസക്തി മദ്യ വര്‍ജ്ജനത്തിലൂടെ കുറച്ച് കൊണ്ടു വന്ന് ഇല്ലാതാക്കുക എന്നതാണ് മദ്യ നയം കൊണ്ട് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. മദ്യ വര്‍ജ്ജനത്തെ പ്രോല്‍സാഹിപ്പിക്കുന്നതിന് നിലവിലുള്ളതിനെക്കാള്‍ കൂടുതല്‍ ശക്തമായ ഇടപെടല്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകും...' 
ഇതാണോ സര്‍ക്കാരിന്റെ ഇടപെടല്‍.? 

മദ്യ നയം ഇങ്ങനെ തുടരുന്നു.... 'മദ്യത്തിന്റെ ലഭ്യത കുറഞ്ഞത് കൊണ്ട് മാത്രം ഉപഭോഗം കുറയുകയില്ല. അതേ സമയം ആവശ്യകത ഇല്ലാതാക്കിയാല്‍ മാത്രമേ ഉപഭോഗം കുറയുകയുള്ളു..' നാടു നീളെ ഡിസ്റ്റലറികള്‍ ആരംഭിച്ചാണോ ആവശ്യകത കുറക്കുന്നതെന്ന്് ചെന്നിത്തല ചോദിക്കുന്നു.

സി.പി.എമ്മിന്റെ ശക്തികേന്ദ്രമായ കണ്ണൂരിലാണ് ആദ്യത്തെ ബ്രൂവറി ആരംഭിച്ച് കൊണ്ട് സര്‍ക്കാര്‍ ഉത്തരവിട്ടതെന്ന് ശ്രദ്ധേയമാണ്. നേരത്തെ സര്‍ക്കാരിന് ലഭിച്ച മറ്റ് അപേക്ഷകള്‍ പിന്തള്ളിയാണ് ആദ്യം കണ്ണൂരില്‍ ബ്രൂവറിക്ക് അനുമതി നല്‍കിയത്. മുഖ്യമന്ത്രിയുടെ അറിവോടെയും അംഗീകാരത്തോടെയും സമ്മതത്തോടെയുമാണ് ബ്രൂവറികള്‍ക്കും ഡിസ്റ്റലറിയ്ക്കും അനുമതി നല്‍കിയത്. ഈ ഇടപാടുകളില്‍ പാര്‍ട്ടിക്കും മന്ത്രിമാര്‍ക്കും എത്ര കോടി വീതം കിട്ടിയെന്നാണ് ഇനി അറിയേണ്ടത്.

നാല് ചോദ്യങ്ങളാണ് തനിക്ക് ചോദിക്കാനുള്ളതെന്നും ചെന്നിത്തല പറഞ്ഞു.

(1.) ബ്രൂവറിയും ഡിസ്റ്റലറിയും ഇപ്പോള്‍ അനുവദിക്കുന്നതിന് എന്ത് അടിയന്തിര സാഹചര്യമാണ് സംസ്ഥാനത്തുണ്ടായത്

(2.) 99 മുതല്‍ ഉള്ള നയംമാറ്റുമ്പോള്‍ അത് എന്തിന് പരമ രഹസ്യമായി വച്ചു? ഇടതു മുന്നണിയുടെ പ്രകട പത്രികയിലോ ഇടതു സര്‍കാരിന്റെ നയ പ്രഖ്യാപനങ്ങളിലൊ എന്ത് കൊണ്ട് അതിനെക്കുറിച്ച് ഒന്നും പറഞ്ഞില്ല. ഇടതു മുന്നണി യോഗത്തില്‍ അത് ചര്‍ച്ച് ചെയ്തിരുന്നോ? ഇത്രയും സുപ്രധാന കാര്യം എന്തു കൊണ്ട് മന്ത്രി സഭാ യോഗത്തില്‍ കൊണ്ട് കൊണ്ടുവന്നില്ല? 

(3.) ബ്രൂവറികള്‍ക്കും ഡിസ്റ്റലറികള്‍ക്കും അനുമതി കൊടുക്കാന്‍ തിരുമാനിച്ചപ്പോള്‍ അത് പത്രങ്ങളില്‍ പരസ്യം നല്‍കി അപേകഷ ക്ഷണിച്ച് സുതാര്യമായി ചെയ്യാത്തത് എന്ത് കൊണ്ട്? 

(4) ഈ നാല് പേര്‍ മാത്രം ബ്രുവറി അനുവദിക്കുന്ന കാര്യം എങ്ങനെ അറിഞ്ഞു? എന്ത് മാനദണ്ഡം അനുസരിച്ചാണ് ഇവര്‍ക്ക് ബ്രൂവറികളും ഡിസ്റ്റലറികളും അനുവദിച്ചു? 

പുതിയ ബ്രൂവറികളും ഡിസ്റ്റലറികളും അനുവദിക്കുന്നതിന് പുറമേ നിലവിലെ രണ്ടെണ്ണത്തിന് ഉല്‍പ്പാദന ശേഷി വര്‍ധിപ്പിച്ച് കൊടുക്കുകയും ചെയ്തിട്ടുണ്ട്. കണ്ണൂര്‍ കെ എസ് ഡിസ്റ്റലറിക്കും തൃശൂര്‍ എലൈറ്റ് ഡിസ്റ്റലറിക്കുമാണത്. . ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നത് മുതല്‍ മദ്യക്കച്ചവടത്തിന്റെ കാര്യത്തില്‍ കള്ളക്കളി കളിക്കുകയാണ്. സംസ്ഥാനത്തെ എല്ലാ ബാറുകളും പൂട്ടിക്കൊണ്ടുള്ള യു ഡി എഫിന്റെ മദ്യനയത്തെ അട്ടിമറിച്ചു കൊണ്ടാണ് ഇതിന് തുടക്കം കുറിച്ചത്. 

കഴിഞ്ഞ തിരഞ്ഞെടുപ്പ് കാലത്ത് ബാറുടമകളും ഇടതു മുന്നണിയും തമ്മില്‍ ഉണ്ടാക്കി അവിശുദ്ധ കരാര്‍ അനുസരിച്ചാണ് ഇതെല്ലാം ചെയ്യുന്നത്. വര്‍ഷം തോറും പത്ത് ശതമാനം ബിവേറേജസ് ഔട്ട് ലെറ്റുകള്‍ അടച്ച് പൂട്ടണമെന്ന നയം ആദ്യം തന്നെ വേണ്ടെന്ന് വച്ചു. പകരം ഔട്ട് ലെറ്റുകളില്‍ കൂടുതല്‍ കൗണ്ടറുകളും സൂപ്പര്‍ മാര്‍ക്കറ്റുകളും തുറന്നു. . മദ്യ ശാലകള്‍ ആരംഭിക്കുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അനുമതി വേണമെന്ന പഞ്ചായത്ത് രാജ് നഗരപാലിക നിയമത്തിലെ 232,437 വകുപ്പുകള്‍ റദ്ദാക്കി.

വിദ്യാലയങ്ങള്‍ക്കും ആരാധനാലയങ്ങള്‍ക്കും 200 മീറ്റര്‍ അകലത്തില്‍ മദ്യഷാപ്പുകള്‍ പാടില്ലന്നത് 50 മീറ്ററാക്കി ചുരുക്കി. ത്രീസ്റ്റാറിനും അതിന് മുകളിലുള്ളവക്കും ലൈസന്‍സ് നല്‍കാന്‍ തിരുമാനിച്ചു. . പാതയോര മദ്യ വില്‍പ്പന സുപ്രിം കോടതി നിരോധിച്ചപ്പോള്‍ കോടികള്‍ മുടക്കി അതിനെതിരെ വിധി സമ്പാദിക്കാന്‍ മുന്നില്‍ നിന്ന സംസ്ഥാനം കേരളമാണ്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത  (3 hours ago)

തിരുവനന്തപുരത്ത് നിന്നും കാണാതായ യുവതിയെ കണ്ടെത്തി  (3 hours ago)

കൂട്ടുകാര്‍ക്ക് മെസേജ് അയച്ച് 18കാരന്‍ തൂങ്ങിമരിച്ചു  (4 hours ago)

കേരളാ ഹൗസിൽ തീയിട്ട് പിണറായി..!വിജയനെ തൊട്ടതും സതീശൻ ചോദിക്കാൻ ഇറങ്ങി IAS അശ്വതി ശ്രീനിവാസൻ നിർത്തി പൊരിച്ചു  (4 hours ago)

തമിഴ്‌നാട് സര്‍ക്കാരിന്റെ ഡല്‍ഹി പ്രതിനിധി നിയമനത്തില്‍ തര്‍ക്കം തുടരുന്നു  (4 hours ago)

ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യത്ത് മലയാളികൾക്ക് അവസരം ഫിൻലാൻഡ് Work Visa, ചെലവ് PR-എങ്ങനെ എടുക്കാം ...? വീഡിയോ skip ചെയ്യാതെ കാണൂ  (4 hours ago)

സൗദിയില്‍ അരാംകോയുടെ ഹെലികോപ്റ്റര്‍ തകര്‍ന്ന് 14 മരണം  (4 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: ഗീന കുമാരിയെ ജില്ല പബ്ലിക് പ്രോസികൂട്ടര്‍ സ്ഥാനത്ത് നിന്നും നീക്കി  (4 hours ago)

ജൂതന്റെ കാഞ്ഞ ബുദ്ധി USനെ യുദ്ധത്തിലേക്കിറക്കി ! IRGCയുടെ 10 കോട്ടകളില്‍ തീയിട്ട് അമേരിക്കന്‍ പട  (4 hours ago)

റെയിൽവേയിൽ 119 സെക്ഷൻ കൺട്രോളർ ഒഴിവുകൾ; ബിരുദധാരികൾക്ക് അവസരം  (4 hours ago)

പിണറായിയുടെ ചെവികുറ്റി കലക്കി സ്റ്റാലിൻ..! ചതിച്ച് വിജയനെ വലിച്ച് കീറി സ്റ്റാലിൻ  (5 hours ago)

കേരളാ ഹൗസിൽ തീയിട്ട് പിണറായി..!വിജയനെ തൊട്ടതും സതീശൻ ചോദിക്കാൻ ഇറങ്ങി IAS അശ്വതി ശ്രീനിവാസൻ നിർത്തി പൊരിച്ചു  (5 hours ago)

'ദേ.. എന്റെ സാരി ഒന്നു ശരിക്കിയിടുമോ? : 'അതിമനോഹരം' സെക്കന്റെ ലുക്ക് എത്തി  (5 hours ago)

Operation-Toofan വേരറുക്കാൻ തൂഫാൻ ...  (9 hours ago)

Delhi Earthquake പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍  (9 hours ago)

Malayali Vartha Recommends