പ്രളയത്തിന് ശേഷം പമ്പയുടെ രൂപം മാറുന്നു ; കഴിഞ്ഞ രണ്ട് ദശകങ്ങള്‍ക്കിടയില്‍ നദിയുടെ മൊത്തം വീതിയുടെ മുന്നിലൊന്ന് ഭാഗങ്ങളും ചുരുങ്ങി

പ്രളയത്തിന് ശേഷം പമ്പയുടെ രൂപം മാറുന്നു. തിരുവന്‍വണ്ടൂര്‍ മുതല്‍ വീയപുരം വരെയുള്ള പമ്പയുടെ ഭാഗത്ത് നദീതീരത്തിന് രൂപഭേദം സംഭവിച്ചു. കടപ്ര പഞ്ചായത്തിലെ പരുമല , കടപ്രമാന്നാര്‍, തേവേരി ഭാഗങ്ങളിലും നിരണം പഞ്ചായത്തിലെ ഇരതോട് ഭാഗത്തും നദീതീരത്തിന് കാര്യമായ മാറ്റങ്ങള്‍ വന്നു.
പരുമല, കടപ്രമാന്നാര്‍, പാവക്കര ,തേവേരി, മേല്‍പ്പാടം, വീയപുരം എന്നിവടങ്ങളിൽ നദീതീരം ഏറെ നികന്നു. തിരുവന്‍വണ്ടൂരില്‍ പമ്ബാ നദി മണിമലയാറിലേക്കും മറ്റൊന്ന് പരുമല, തേവേരി വഴി തോട്ടപ്പള്ളി സ്പില്‍വേയിലേക്കും രണ്ടായി തിരിയുകയാണ്. കഴിഞ്ഞ രണ്ട് ദശകങ്ങള്‍ക്കിടയില്‍ നദിയുടെ മൊത്തം വീതിയുടെ മുന്നിലൊന്ന് ഭാഗങ്ങളെങ്കിലും ചില സ്ഥലങ്ങളില്‍ ചുരുങ്ങിയിട്ടുണ്ട്.
കടപ്ര പഞ്ചായത്തിലെ ക്യൂര്യത്ത് കടവ് മുതല്‍ ഇളമതഭാഗം വരെ നദി ഏറെ നികന്നിട്ടുണ്ട്. ഈ ഭാഗത്ത് ഏക്കറുകണക്കിന് സ്ഥലമാണ് ഏതാനും വര്‍ഷത്തിനിടെ നികന്നത്. മാന്നാര്‍ പന്നായി പാലത്തിന്റെ താഴ് വശവും ഏറെ നികന്നതായിരുന്നു. എന്നാല്‍ വെള്ളപൊക്കത്തിന് ശേഷം ഈ ഭാഗത്ത് ശക്തമായി തീരമിടിയുകയും ചെയ്യുന്നു. തീരമിടിയുന്ന ഭാഗത്തെ വീടുകള്‍ അപകട ഭീഷണിയിലാണ്.
നദിയുടെ വീതികുറഞ്ഞതോടെ തോട്ടപ്പള്ളിയിലേക്കുള്ള നീഴൊഴുക്കിന് കുറവ് വന്നിട്ടുണ്ട്. തന്മൂലം പമ്ബയിലെ വെള്ളം മണിമലയാറ്റിലേക്ക് തള്ളപ്പെടുകയാണ്. തിരുവല്ലയുടെ പടിഞ്ഞാറന്‍ ഭാഗങ്ങളായ പെരിങ്ങര, മുട്ടാര്‍ ഭാഗങ്ങളില്‍ പെട്ടെന്നുള്ള വെള്ളപൊക്കത്തിന് ഒരു കാരണം ഇതാണ്. പമ്ബാതീരം അളന്ന് തിട്ടപ്പെടുത്തി കല്ലിടുന്നതിനു വേണ്ടി നടപടി മുന്‍പ് ഉണ്ടായിരുന്നു.
https://www.facebook.com/Malayalivartha
























