ഞങ്ങളൊരുമിച്ച് സിനിമ കണ്ടിരിക്കുമ്പോഴും അവൾ മറ്റൊരു പുരുഷനെ നോക്കി ചിരിച്ചു... സിനിമയിലും സമാനമായ രംഗവും കൊലപാതകവും കാണാന്‍ ഇടയായ മാരിയപ്പന് ഭാര്യയോട് പകയാളികത്തി; ചുറ്റികകൊണ്ട് തലയ്ക്കടിച്ചു വീഴ്ത്തിയ ശേഷം കഴുത്തറുത്ത് ക്രൂരമായ കൊലപാതകം; പുറത്ത് വരുന്നത് ഭര്‍ത്താവിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍

കഴിഞ്ഞ ദിവസമാണ് നാടിനെ നടുക്കിയ ക്രൂരമായ കൊലപാതകം നടന്നത്. കൊലപാതകം ചെയ്ത ശേഷം ഒളിവിൽ പോയ ഭർത്തവിനെ തമിഴ്‌നാട് നിന്ന് പോലീസ് പൊക്കിയത്. എന്നാലിപ്പോൾ പുറത്ത് വരുന്നത് ഭര്‍ത്താവിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ്. സിനിമ കാണുന്നതിനിടെ തീയറ്ററില്‍ വച്ച് ആരെയോ നോക്കി ചിരിച്ചുവെന്ന് കുറ്റപ്പെടുത്തി ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു.
ഭാര്യയെ വെട്ടിനുറുക്കിയത് സിനിമാ തിയറ്ററില്‍ വെച്ച് ആരെയോ നോക്കി ചിരിച്ചതിനാണെന്ന് ഭര്‍ത്താവ് തന്നെയാണ് വെളിപ്പെടുത്തിയത്. മണക്കാട് മുക്കേക്കാലയ്ക്കല്‍ ക്ഷേത്രത്തിന് സമീപം മുക്കോലയ്ക്കല്‍ റസിഡന്റ്‌സ് അസോസിയേഷന്‍ നമ്ബര്‍ 22 വീട്ടിലെ മുകള്‍ നിലയില്‍ വാടകയ്ക്ക് താമസിച്ചിരുന്ന തമിഴ്‌നാട് തൂത്തുക്കുടി സ്വദേശിനി കന്നിയമ്മാളിനെ (45) കൊലപ്പെടുത്തിയ കേസില്‍ പോലീസ് പിടിയിലായപ്പോഴാണ് ഭര്‍ത്താവ് ഇത്തരമൊരു ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയത്.
തിയറ്ററില്‍ വച്ച് കന്നിയമ്മാള്‍ ഏതോ പുരുഷനെ നോക്കി ചിരിച്ചുവെന്നും പരസ്പരം നോക്കിയെന്നും ആരോപിച്ച് ഇരുവരും തമ്മില്‍ കലഹിച്ചിരുന്നു. സിനിമയിലും സമാനമായ രംഗവും കൊലപാതകവും കാണാന്‍ ഇടയായ മാരിയപ്പന് ഭാര്യയോട് പകയാളുകയായിരുന്നു.
ചുറ്റികകൊണ്ട് കന്നിയമ്മാളിനെ തലയ്ക്കടിച്ചു വീഴ്ത്തിയ ശേഷം കഴുത്തറുക്കുകയായിരുന്നു. രക്തം ചീറ്റുന്നതും ഭാര്യ പിടയുന്നതുമൊന്നും വകകയ്ക്കാതെ കൊലയ്ക്കുപയോഗിച്ച കത്തിയും ചുറ്റികയും കഴുകി മേശയില്‍ സൂക്ഷിച്ചു. തുടര്‍ന്ന് രക്തം പുരണ്ട വസ്ത്രങ്ങള്‍ മാറ്റി കുളിച്ച ശേഷം പുറത്തിറങ്ങി. പേരൂര്‍ക്കടയ്ക്ക് സമീപം മൊബൈല്‍ ഫോണ്‍ എവിടേയ്‌ക്കോ വലിച്ചെറിഞ്ഞു. കൊലപാതകത്തിന് ശേഷം തമിഴ്‌നാട്ടിലേയ്ക്ക് ഒളിവില്‍ പോയ മാരിയപ്പനെ തിരുനല്‍വേലിയ്ക്ക് സമീപത്തു നിന്നാണ് പോലീസ് പിടികൂടിയത്. സ്‌കൂട്ടര്‍ ഉപേക്ഷിച്ച ശേഷം ബൈക്കില്‍ ലിഫ്റ്റ് ചോദിച്ച് പാലോടും ചെങ്കോട്ടയിലും തുടര്‍ന്ന് തെങ്കാശിവഴി ബസിലാണ് തിരുനല്‍വേലിയിലെത്തിയത്.
https://www.facebook.com/Malayalivartha
























