കന്യാസ്ത്രീയെ അപമാനിച്ച പി സി ജോര്‍ജിനെതിരെ ആഞ്ഞടിച്ച് വനിത കമ്മീഷന്‍ അധ്യക്ഷ എം.സി ജോസഫൈന്‍ രംഗത്ത്

കന്യാസ്ത്രീയെ അപമാനിച്ച പി സി ജോര്‍ജിനെതിരെ ആഞ്ഞടിച്ച് വനിത കമ്മീഷന്‍ അധ്യക്ഷ എം.സി ജോസഫൈന്‍ രംഗത്ത്. പൂഞ്ഞാര്‍ എം.എല്‍.എ പി സി ജോര്‍ജിനെതിരെ ആഞ്ഞടിച്ച് വനിത കമ്മീഷന്‍ അധ്യക്ഷ എം.സി ജോസഫൈന്‍ രംഗത്ത്. സിസ്റ്റര്‍ ലൂസി കളപ്പുരയോട് സഭാ നേതൃത്വം വീണ്ടും പ്രതികാരം ചെയ്താല്‍ വനിത കമ്മീഷന്‍ ഇടപെടുമെന്ന് എം സി ജോസഫൈന്‍ വ്യക്തമാക്കി.
പിസി ജോര്‍ജിനെ നിയമസഭ എത്തിക്സ് കമ്മിറ്റിയില്‍ നിന്ന് മാറ്റണമെന്നാണ് വനിത കമ്മീഷന്റെ ആവശ്യം. നിരന്തരം സ്ത്രീത്വത്തെ അപമാനിക്കുന്ന ജോര്‍ജിനെതിരെ കേരളത്തിലെ സ്ത്രീകള്‍ പരസ്യമായി പ്രതികരിക്കണമെന്നും കമ്മീഷന്‍ അധ്യക്ഷ ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha



























