കെ എസ് ആർ ടി സി ജീവനക്കാരുടെ സമരത്തിന് ഹൈക്കോടതിയുടെ സ്റ്റേ

കെഎസ്‌ആര്‍ടിസി യൂണിയനുകള്‍ സംയുക്തമായി പ്രഖ്യാപിച്ച അനിശ്ചിതകാല പണിമുടക്കിന് ഹൈക്കോടതി സ്റ്റേ. അടുത്ത മാസം 2 മുതൽ നടത്തുമെന്ന് പ്രഖ്യാപിച്ചിരിക്കുന്ന സമരമാണ് ഹൈക്കോടതി വിലക്കിയത്. ഉപഭോക്തൃ സംഘടന സമർപ്പിച്ച പൊതുതാൽപര്യ ഹർജി പരിഗണിച്ചാണ് ഹൈക്കോടതിയുടെ നടപടി. ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബഞ്ചാണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.
കെഎസ്‌ആര്‍ടിസി പൊതുസേവന സംവിധാനമാണന്നും സമരം യാത്രാക്ലേശം ഉണ്ടാക്കുമെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. സെൻറർ ഫോർ കൺസ്യൂമർ പ്രൊട്ടക്ഷൻ ഫോറമാണ് സമരം നിരോധിക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്
പിരിച്ചുവിട്ട താൽക്കാലിക ജീവനക്കാരെ തിരിച്ചെടുക്കുക , അശാസ്ത്രീയമായ ഡ്യൂട്ടി പരിഷ്കാരം പിൻവലിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സംയുക്ത സമരസമിതി അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ചത് .
https://www.facebook.com/Malayalivartha



























