പകുതിമാത്രം കണ്ണുതുറന്ന് നോക്കി ബാലഭാസ്‌കർ; ലക്ഷ്മിയുടെ കണ്ണിൽ നിന്ന് കണ്ണുനീർ പൊടിഞ്ഞുവെന്ന് ആശുപത്രി അധികൃതർ; തേജസ്വിനിയുടെ മൃതദേഹം എംബാം ചെയ്ത് സൂക്ഷിക്കാൻ ബന്ധുക്കളുടെ തീരുമാനം

കാറപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയനായ വയലിനിസ്റ്റും സംഗീത സംവിധായകനുമായ ബാലഭാസ്‌കറിന്റെയും ഭാര്യയുടെയും ആരോഗ്യ നിലയില്‍ നേരിയ പുരോഗതി. ബാലഭാസ്‌കര്‍ ചെറുതായി കണ്ണു തുറന്നുവെന്നും ലക്ഷ്മിയുടെ കണ്ണില്‍ നിന്നും കണ്ണുനീര്‍ വന്നുവെന്നും ആശുപത്രിയില്‍ നിന്നുള്ള അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. ഇരുവരും ഇപ്പോഴും ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ്.
അതേസമയം, അപകടത്തില്‍ മരിച്ച കുഞ്ഞിന്റെ മൃതദേഹം എംബാം ചെയ്ത് സൂക്ഷിക്കാനാണ് ബന്ധുക്കളുടെ തീരുമാനം. ഇന്നലെ പുലര്‍ച്ചെയായിരുന്നു ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തില്‍ പെട്ടത്. തൃശ്ശൂവില്‍ നിന്നും ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് തിരുവനന്തപുരത്തെ വീട്ടിലേയ്ക്ക് മടങ്ങുകയായിരുന്നു ഇവര്‍. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്നാണ് നിഗമനം.
https://www.facebook.com/Malayalivartha



























